"എസ്.ആർ.ഇ. ഒന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
[[ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം]] വിജയകരമായി നടത്തിയ [[പുനരുപയോഗ ബഹിരാകാശ പേടകം|പുനരുപയോഗ ബഹിരാകാശ പേടകത്തിന്റെ]] പ്രത്യാഗമന പരീക്ഷണമാണ് '''എസ് ആര്‍ ഇ ഒന്ന് ''' അഥവാ (Space capsule Recovery Experiment: SRE - 1). 2007 [[ജനുവരി 10]] ന് [[പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍]] (PSLV-C7) ഉപയോഗിച്ച് [[ശ്രീഹരിക്കോട്ട|ശ്രീഹരിക്കോട്ടയിലെ]] [[സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രം|സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍]] നിന്ന് വിക്ഷേപിച്ച ബഹിരാകാശ പേടകത്തെ 2007 ജനുവരി 22 ന് ഭൌമാന്തരീക്ഷത്തിലേക്ക് പുന:പ്രവേശിപ്പിക്കാനും ശ്രീഹരിക്കോട്ടയില്‍ നിന്ന140 കിലോമീറ്റര്‍ തെക്ക് മാറി [[ബംഗാള്‍ ഉള്‍ക്കടല്‍|ബംഗാള്‍ ഉള്‍ക്കടലിലേക്ക്]] നിപതിപ്പിക്കാനും ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞു.
 
വിക്ഷേപണത്തിനു ശേഷം, ഈ പേടകം 637 കിലോമീറ്റര്‍ ഉയരത്തിലായി വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തില്‍ [[ഭൂമി|ഭൂമിയെ]] വലം വയ്ക്കുകയായിരുന്നു. 2007 ജനുവരി 19ന് [[ബാംഗ്ലൂര്‍|ബാംഗ്ലൂരിലെ]] ബഹിരാകാശ പേടക നിയന്ത്രണ കേന്ദ്രത്തില്‍ (Spacecraft Control Centrer - SCC) നിന്ന് നിര്‍ദ്ദേശങ്ങളയച്ച് പേടകത്തെ ദീര്‍ഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാക്കി. ഭൂമിയിലേക്കുള്ള പുനരാഗമനം പ്രാപ്തമാക്കുന്നതിനായിട്ടായിരുന്നു ഇത് ചെയ്തത്. ഈ ഭ്രമണപഥത്തില്‍ പേടകവും ഭൂമിയുമായുള്ള ഏറ്റവും കുറഞ്ഞ അകലം 485 കിലോമീറ്ററും ഏറ്റവും കൂടിയ അകലം 639 കിലോമീറ്ററും ആയിരുന്നു.
14,572

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/176200" എന്ന താളിൽനിന്ന് ശേഖരിച്ചത്