"മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 16:
|iso1=ml|iso2=mal|iso3=mal}}
 
'''മലയാളം''', [[ഇന്ത്യ|ഇന്ത്യയിൽ‌]] [[കേരളം|കേരള സംസ്ഥാനത്തിലും]] [[ലക്ഷദ്വീപ്|ലക്ഷദ്വീപിലും]] [[പുതുച്ചേരി|പുതുച്ചേരിയുടെ]] ഭാഗമായ [[മയ്യഴി|മയ്യഴിയിലും]] സംസാരിക്കപ്പെടുന്ന ഭാഷയാണ്. ഇതു [[ദ്രാവിഡ ഭാഷകൾ|ദ്രാവിഡ ഭാഷാ]] കുടുംബത്തിൽപ്പെടുന്നു. ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം<ref>http://www.mathrubhumi.com/story.php?id=363037</ref>. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കേരളത്തിന്റെ മാതൃഭാഷക്ക് ശ്രേഷ്ഠഭാഷാ പദവി ദീർഘകാലമായുള്ള ആവശ്യമായിരുന്നു. 1500-2000 വർഷം വരെ പഴക്കം, മറ്റ ഭാഷകളിൽ നിന്നും വേറിട്ട സാഹിത്യ പ്രസ്ഥാനം, തനത് സംസ്കാരം ചരിത്രം, ഭാഷാ വികസനുവുമായി വേറിട്ട് കാണിക്കാവുന്ന വ്യത്യസ്ത ഘട്ടങ്ങൾ എന്നീ വസ്തുതകളെല്ലാമാണ് മലയാളത്തിന് തമിഴ്, സംസ്കൃതം, കന്നട, തെലുങ്ക് എന്നീ ഭാഷകളോടൊപ്പം ശ്രേഷ്ഠഭാഷാ പദവി അലങ്കരിക്കാൻ വഴിയൊരുക്കിയത്.
 
[[ഇന്ത്യൻ ഭരണഘടന|ഇന്ത്യൻ ഭരണഘടനയിലെ]] എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന [[ഇന്ത്യ|ഇന്ത്യയിലെ]] ഇരുപത്തിരണ്ട് [[ഔദ്യോഗിക ഭാഷ|ഔദ്യോഗിക ഭാഷകളിൽ]] ഒന്നാണ് ''മലയാളം''. മലയാള ഭാഷ ''കൈരളി'' എന്നും അറിയപ്പെടുന്നു. [[കേരളം|കേരള സംസ്ഥാനത്തിലെ]] ഭരണഭാഷയും കൂടിയാണ്‌ മലയാളം. [[കേരളം|കേരളത്തിനും]] [[ലക്ഷദ്വീപ്|ലക്ഷദ്വീപിനും]] പുറമേ [[ഗൾഫ് രാജ്യങ്ങൾ]], [[സിംഗപ്പൂർ]], [[മലേഷ്യ]] എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചുപോരുന്നു. ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് [[ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ‍|മറ്റ് 21]] ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയ [[തമിഴ്]] ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു.
"https://ml.wikipedia.org/wiki/മലയാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്