"വിവര സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Information Theory}}
[[കമ്പ്യൂട്ടർ സയൻസ്]], [[ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങ്]], [[ബയോ ഇൻഫർമാറ്റിക്സ്]] തുടങ്ങിയ ശാസ്ത്ര-സാങ്കേതിക മേഖലകളിൽ പ്രയോഗസാദ്ധ്യതകളുള്ള ഒരു ആധുനിക [[ഗണിതശാസ്ത്രം|ഗണിതശാസ്ത്ര]]ശാഖയാണ് വിവര സിദ്ധാന്തം (Information Theory). 1948-ൽ [[ക്ലോഡ് ഷാനൺ]] പ്രസിദ്ധീകരിച്ച '''മാത്തമാറ്റിക്കൽ തീയറി ഓഫ് ഇൻഫർമേഷൻകമ്മ്യൂണിക്കേഷൻ''' എന്ന പ്രബന്ധമാണ് ഈ ഗണിതശാസ്ത്രശാഖയുടെ ആധാരം. ക്ലോഡ് ഷാനൺ തന്നെയാണ് ഈ ശാസ്ത്രശാഖയുടെ പിതാവായി അറിയപ്പെടുന്നതും.
 
ഇൻഫർമേഷൻ അഥവാ [[വിവരം]] [[എൻട്രോപ്പി(വിവര സിദ്ധാന്തം)|എൻട്രോപ്പി]] എന്ന മാനകം ഉപയോഗിച്ച് അളന്ന് നിജപ്പെടുത്താമെന്ന് പ്രസ്തുത പ്രബന്ധം പറയുന്നു. ഏതെങ്കിലും സ്രോതസ്സിൽ നിന്നും ലഭ്യമാകുന്ന [[ഡാറ്റ]]യിൽ അടങ്ങിയിരിക്കുന്ന വിവരം അളക്കാൻ കഴിഞ്ഞാൽ ആ ഡാറ്റയെ എത്രമാത്രം കംപ്രസ്സ് ചെയ്യാൻ സാധിക്കുമെന്ന് അല്ലെങ്കിൽ വിശ്വസനീയമായ [[വിവരവിനിമയം |വിവരവിനിമയത്തിന്]] ശരാശരി എത്ര ബിറ്റുകൾ (ബൈനറി വിവരവിനിമയമണെങ്കിൽ) വേണമെന്ന് ഒക്കെ കണക്കാക്കാൻ ഈ സിദ്ധാന്തം സഹായിക്കുന്നു.
"https://ml.wikipedia.org/wiki/വിവര_സിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്