"മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Fotokannan എന്ന ഉപയോക്താവ് മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി എന്ന താൾ [[മുട്ടാണിശ്ശേരി എം. കോയാക്കു...
(ചെ.) Fotokannan (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള ...
വരി 7:
| caption = മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി മൗലവി
| pseudonym =
| birthdate = 14 ഓഗസ്റ്റ് 1926
| birthplace = [[കായംകുളം]],[[ആലപ്പുഴ ജില്ല]],[[കേരളം]]
 
വരി 27:
}}
 
[[കേരളം|കേരളത്തിലെ]] ഒരു ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനുമാണ്‌ '''മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി''' (14 ഓഗസ്റ്റ് 1926 - 27 മേയ് 2013). ഖുർആൻ ശാസ്ത്ര ഗവേഷണത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഗ്രന്ഥരചനകളിലൂടെയും മഹത്തായ സംഭാവനകൾ നല്കിയിട്ടുണ്ട്. ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹത്തിന് ഇസ്ലാമിക വിഷയങ്ങളിലും പാണ്ഡിത്യമുണ്ട്.1967ൽ കേരള സാഹിത്യ അക്കാദമിയുടെ മികച്ച തർജമക്കുള്ള അവാർഡ് കരസ്ഥമാക്കിയ ഇദ്ദേഹം വാർദ്ദക്യത്തിലും കർമ്മനിരതനായിരുന്നു. 2013 മെയ് 27 ന് അന്തരിച്ചു‌<ref>[http://www.prabodhanam.net/html/issues/Pra_21.7.2007/koyakutty.pdf അഭിമുഖം പ്രബോധനം വാരിക 2007 ജൂലൈ 21]</ref>
 
==ജീവതരേഖ==
വരി 35:
[[ഇബ്നു ഖൽദൂൻ|ഇബ്നു ഖൽദൂന്റെ]] "മുഖദ്ദിമ" എന്ന പ്രസിദ്ധഗ്രന്ഥത്തിന്റെ മലയാള വിവർത്തനം കോയക്കുട്ടി നിർ‌വ്വഹിച്ച് 1984 ൽ മാതൃഭൂമി പ്രസിദ്ധീകരണവിഭാഗവും 2008 ൽ [[ഡി.സി. ബുക്സ്|ഡി.സി. ബുക്സും]] പ്രസിദ്ധീകരിച്ചു.
 
ഇബ്‌നു ഖൽദൂനിന്റെ വിശ്വപ്രശ്‌സ്തമായ കൃതിയായ മുഖദ്ദിമ എന്ന കൃതിയുടെ പരിഭാഷയാണ് കോയക്കുട്ടി മൗലവിയുടെ പ്രധാനകൃതി. 1994 ൽ [[ഇമാം ഗസ്സാലി|ഇമാം ഗസ്സാലിയുടെ]] '[[മിശ്കാത്തുൽ അൻവാർ]]' വിവർത്തനം ചെയ്തു. ക്രൈസ്തവ വിശ്വാസത്തെ ഖണ്ഡിച്ചു കൊണ്ടെഴുതിയതാണ് യേശു ക്രൂശിക്കപ്പെട്ടുവോ, കല്ല് നീക്കിയതാര് എന്നീ കൃതികൾ..
 
1955 ൽ വിശുദ്ധ ഖുർആന് മലയാള പരിഭാഷ തയ്യാറാക്കാനുള്ള ശ്രമമാരംഭിച്ചു. 1965 ൽ ടി.പി. കുട്ടിയാമുവിന്റെ സഹകരണത്തോടെ വിശുദ്ധ ഖുർആൻ മലയാള പരിഭാഷ ലേഖാ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചു. റിട്ട. ചീഫ് എഞ്ചിനീയർ എ.എം. ഉസ്മാനാണ് അവതാരിക എഴുതിയത്. 1996 വരെ ആറ് പതിപ്പുകൾ പുറത്തിറങ്ങി. ഖുർആൻ പരിഭാഷക്ക് [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടെ]] [[കേരള സാഹിത്യ അക്കാദമി പുരസ്‌കാരം|1966 ലെ ഏറ്റവും നല്ല ക്ലാസിക് കൃതിയുടെ പരിഭാഷക്കുള്ള അവാർഡ്]] ലഭിച്ചു.
 
1993 ൽ അബുൽ ഹസൻ അലി മൗലവിയുടെ പാരായണ സഹിതം ഖുർആനിന്റെ സമ്പൂർണമലയാള പരിഭാഷ 41 ഓഡിയോ കാസറ്റുകളിലും MP3 യിലുമായി പുറത്തിറക്കി. ഖുർആനിലെ ഉപമകൾ, ശുദ്ധീകരണം, ശാസ്ത്ര വേദസംഗമം ഖുർആനിൽ, ഇസ്‌ലാം ഒരു വിശകലന പഠനം, ഖുർആൻ പാരായണ സഹായി എന്നിവയാണ് പ്രധാന കൃതികൾ. Science Enshrined in the glorius Quran, Science behind the miracle, challenge എന്നിവയാണ് ഇംഗ്ലീഷിൽ രചിച്ച കൃതികൾ.<ref>http://islamonlive.in/story/2013-05-27/1369637968-2210738</ref>
 
ഖുർആനിലെ ഗണിതശാസ്ത്ര വിസ്മയങ്ങൾ അനാവരണം ചെയ്യുന്ന ഗവേഷണ പഠനമാണ് 'ശാസ്ത്രവേദ സംഗമം ഖുർആനിൽ' എന്ന കൃതി. നീണ്ട സംവാദങ്ങൾ ഈ വിഷയത്തിൽ നടന്നിട്ടുണ്ട്. <ref>http://www.prabodhanam.net/html/about_us.html</ref>
 
== അക്കാദമിക രംഗം ==
[[File:Muttanisseriyil Koyakkutty3.jpg|thumb|തറവാട് മുറ്റത്ത്]]
 
മികച്ച വാഗ്മിയായ കോയക്കുട്ടി മൗലവി, ഇസ്‌ലാമിന്റെ വികാസം, മതവും യുക്തിവാദവും, മുസ്‌ലിംകളുടെ നേട്ടങ്ങൾ, വിശ്വാസവും മതവും, ഇസ്‌ലാമും ജനാധിപത്യവും തുടങ്ങിയ വിഷയങ്ങളിൽവിഷയങ്ങൾ പ്രൗഢമായ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ നല്ല പ്രാവിണ്യമുള്ള അദ്ദേഹം അഞ്ച് വർഷം കർണാടക സംഗീതവും അഭ്യസിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിമാഹാത്മാഗാന്ധി സർവ്വകലാശാലയുടെ ചരിത്ര വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ് അംഗ(1994)വും, കോഴിക്കോട് സർവ്വകലാശാല ഇസ്‌ലാമിക് ചെയർ വിസിറ്റിങ് പ്രൊഫസർ (1994-95) ആയിരുന്നു. 1986 ൽ തിരുവനന്തപുരത്ത് സ്ഥാപിതമായ സെന്റർ ഫോർ ഇസ്‌ലാമിക് സ്റ്റഡീസ് ചെയർമാനായിട്ടുണ്ട്. വർക്കലയിലെ മന്നാനിയ കോളേജ്, അൻവാർശേരി അറബിക് കോളേജ് എന്നിവിടങ്ങളിലും അധ്യാപനം നടത്തിയിട്ടുണ്ട്.
 
==പ്രധാന കൃതികൾ==
വരി 94:
*മുഖദ്ദിമയുടെ മലയാള വിവർത്തനം (ഡി.സി ബുക്സ് 2008)
{{reflist}}
{{lifetime|1926|2013 |ഓഗസ്റ്റ് 14|മേയ് 27}}
 
{{lifetime|1926|2013|ഓഗസ്റ്റ് 14|മേയ് 27}}
[[വർഗ്ഗം:കേരളത്തിലെ എഴുത്തുകാർ]]
[[വർഗ്ഗം:കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ]]
"https://ml.wikipedia.org/wiki/മുട്ടാണിശ്ശേരിൽ_എം._കോയാക്കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്