"മാനസികാസ്വാസ്ഥ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്വാഭാവികമായ ഭയവും മാനസികാസ്വാസ്ഥ്യവും
No edit summary
വരി 6:
അപകടഭീഷണിയോട് [[മനസ്സ്]] വൈകാരികമായി പ്രതികരിക്കുന്നതാണ് [[ഭയം]]. ഇരുട്ടിനെ കൊച്ചു കുട്ടികൾ ഭയക്കുന്നത് ശരീരത്തിന്റെ സ്വാഭാവികമായ പ്രതിപ്രവർത്തനമാണ്. ഇല്ലാത്ത അപകടഭീഷണി സ്വയം വിഭാവനം ചെയ്ത് ഭയപ്പെടുന്നതിനെ മാനസികാസ്വാസ്ഥ്യമായി കണക്കാക്കാം.
 
മരണവിയോഗം, മനക്ലേശം, ഉറക്കമില്ലായ്മ, ലഹരി വസ്തുക്കളുടെ ഉപയോഗം, ആഘാതമുണ്ടാക്കുന്ന അപകടങ്ങൾ, ചൂഷണം ചെയ്യപ്പെടൽ, ആക്രമണത്തിനിരയാകൽ തുടങ്ങിയ ജീവിത സാഹചര്യങ്ങൾ മാനസികാസ്വാസ്ഥ്യത്തിനു കാരണമായേക്കാം. പലരും ഇത്തരം അവസ്ഥകളിൽ നിന്നും കാലക്രമേണ മുക്തി പ്രാപിക്കുകയാണ് പതിവ്. അപൂർവ്വം ചിലരിൽ മാത്രം മാനസികാസ്വാസ്ഥ്യം തുടരുകയും പിന്നീട് അത് മനോരോഗമായി മാറാനും ഇടയാകുന്നു.
 
അപൂർവ്വം ചിലരിൽ മാത്രം മാനസികാസ്വാസ്ഥ്യം തുടരുകയും പിന്നീട് അത് മനോരോഗമായി മാറാനും ഇടയാകുന്നു. മനോരോഗം മാനസികാസ്വാസ്ഥ്യം എന്നീ രണ്ടു പദങ്ങളും പരസ്പരം മാറ്റി ഉപയോഗിക്കാവുന്നതല്ല. മനോരോഗം എന്ന പദം കൃത്യമായ രോഗത്തെ സൂചിപ്പിക്കുന്നതും, മാനസികാസ്വാസ്ഥ്യം എന്നത് വിവിധ ലക്ഷണങ്ങളെ സൂചിപ്പിക്കുന്നതുമാണ്.
 
കുട്ടിക്കാലത്തെ ദുരനുഭവങ്ങളും, മാനസികാസ്വാസ്ഥ്യങ്ങളും മനോരോഗത്തിലേക്കു നയിക്കാനിടയുള്ള ഘടകങ്ങളാണ്. മാനസികാസ്വാസ്ഥ്യം എന്നത് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ രോഗകാരണമാണെന്നും, ഏതാനും ദശകങ്ങൾക്കകം അത് ലോകത്തെ രണ്ടാമത്തെ വലിയ രോഗകാരണമാകുമെന്നും ലോകാരോഗ്യസംഘടന പറയുന്നു. <ref>[http://www.dcbooks.com/blog/tag/medical-sciencefamily-health/page/2/ ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ രോഗകാരണം]</ref>
"https://ml.wikipedia.org/wiki/മാനസികാസ്വാസ്ഥ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്