"മാനസികാസ്വാസ്ഥ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

948 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ രോഗകാരണം
(മാനസികാസ്വാസ്ഥ്യം)
 
(ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ രോഗകാരണം)
[[മനോരോഗം]] എന്ന പദം വൈദ്യശാസ്ത്രം കൃത്യമായി നിർവ്വചിച്ചിട്ടുള്ള ഏതെങ്കിലും ഒരു നിശ്ചിത രോഗത്തെ സൂചിപ്പിക്കുന്നുവെങ്കിൽ, മാനസികാസ്വാസ്ഥ്യം അതിനേക്കാൾ വിപുലമായ കാര്യങ്ങളെ പരാമർശിക്കുന്ന പദമാണ്. മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നയാൾ മനോരോഗപഠനങ്ങൾ അനുസരിച്ച് ചില പ്രത്യേക ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി കാണാം. അമിതമായ ആകാംക്ഷ, ആശയക്കുഴപ്പം, മനോവിഭ്രമം, ഇല്ലാത്ത അനുഭവം ഉള്ളതായ തോന്നൽ, അമർഷം, വിഷാദം എന്നിവയാണ് ഈ ലക്ഷണങ്ങളിൽ ചിലത്.<ref>[http://www.changes.org.uk/html/mental_distress.html മാനസികാസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങൾ]</ref>
 
മരണവിയോഗം, മനക്ലേശം, ഉറക്കമില്ലായ്മ, ലഹരി വസ്തുക്കളുടെ ഉപയോഗം, ആഘാതമുണ്ടാക്കുന്ന അപകടങ്ങൾ, ചൂഷണം ചെയ്യപ്പെടൽ, ആക്രമണത്തിനിരയാകൽ തുടങ്ങിയ ജീവിത സാഹചര്യങ്ങൾ മാനസികാസ്വാസ്ഥ്യത്തിനു കാരണമായേക്കാം. പലരും ഇത്തരം അവസ്ഥകളിൽ നിന്നും കാലക്രമേണ മുക്തി പ്രാപിക്കുകയാണ് പതിവ്. അപൂർവ്വം ചിലരിൽ മാത്രം മാനസികാസ്വാസ്ഥ്യം തുടരുകയും പിന്നീട് അത് മനോരോഗമായി മാറാനും ഇടയാകുന്നു. മനോരോഗം മാനസികാസ്വാസ്ഥ്യം എന്നീ രണ്ടു പദങ്ങളും പരസ്പരം മാറ്റി ഉപയോഗിക്കാവുന്നതല്ല. മനോരോഗം എന്ന പദം കൃത്യമായ രോഗത്തെ സൂചിപ്പിക്കുന്നതും, മാനസികാസ്വാസ്ഥ്യം എന്നത് വിവിധ ലക്ഷണങ്ങളെ സൂചിപ്പിക്കുന്നതുമാണ്.
 
കുട്ടിക്കാലത്തെ ദുരനുഭവങ്ങളും, മാനസികാസ്വാസ്ഥ്യങ്ങളും മനോരോഗത്തിലേക്കു നയിക്കാനിടയുള്ള ഘടകങ്ങളാണ്. മാനസികാസ്വാസ്ഥ്യം എന്നത് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ രോഗകാരണമാണെന്നും, ഏതാനും ദശകങ്ങൾക്കകം അത് ലോകത്തെ രണ്ടാമത്തെ വലിയ രോഗകാരണമാകുമെന്നും ലോകാരോഗ്യസംഘടന പറയുന്നു. <ref>[http://www.dcbooks.com/blog/tag/medical-sciencefamily-health/page/2/ ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ രോഗകാരണം]</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1759997" എന്ന താളിൽനിന്ന് ശേഖരിച്ചത്