"റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
"ഒരു ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ച ആളെന്ന നിലയിൽ ഈ പ്രൊജക്റ്റിനു വേണ്ട ശരിയായ വൈദഗ്ധ്യം എനിക്കുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. വിജയം ഉറപ്പു നൽകുന്നില്ലെങ്കിലും ഞാൻ ഈ ജോലിക്കു പ്രാപ്തനായ ഒരാളാണ് ഞാനെന്ന് കരുതുന്നു. പുതിയ ഓപ്പറേറ്റിങ് സിസ്റ്റം, യുനിക്സ് ഉപയോഗിച്ച് പരിചയമുള്ളവർക്ക് പെട്ടെന്നു ഉപയോഗത്തിൽ കൊണ്ടുവരാൻ തക്ക വണ്ണം നിലവിലുള്ള യുനിക്സ് ഓപ്പറേറ്റിങ് സിസ്റ്റവുമായി ഒത്തു പോകുന്ന നിലയിൽ വികസിപ്പിക്കാനുദ്ദേശിക്കുന്നു".<ref name="ഗ്നു പ്രഖ്യാപനം"/>
 
1985ൽ ഗ്നു എന്ന പേരിൽ ഒരു സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടാക്കാനുള്ള തന്റെ തീരുമാനത്തിന്റെ പ്രചോദനത്തെ പറ്റിയും പദ്ധതിയുടെ ഉദ്ദേശലക്ഷ്യങളെ കുറിച്ചും വിശദീകരിക്കാൻ വേണ്ടി, റിച്ചാർഡ് സ്റ്റാൾമാൻ ഗ്നു വിജ്ഞാപനം പുറത്തിറക്കി. ഇതു കൂടാതെ ഗ്നു പദ്ധതിയിൽ‌ ഭാഗവാക്കാവുന്ന പ്രോഗ്രാമ്മർമാരെ നിയമിക്കാനും അവർക്കും അവർ വികസിപ്പിച്ചെടുക്കുന്ന സോഫ്റ്റ്‌വെയറുകൾക്കും, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിനു തന്നെയും നിയമ പരിരക്ഷ നൽകുക എന്ന ഉദ്ദേശത്തോടുകൂടി സ്വതന്ത്ര സോഫ്റ്റ്‌വെയർ സമിതി എന്ന പേരിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടയ്ക്കും സ്റ്റാൾമാൻ രൂപം നൽകി. ഈ സംഘടനയുടെ പ്രസിഡ്ന്റ് സ്ഥാനത്ത് ഇന്നും റിച്ചാർഡ് സ്റ്റാൾമാനാണ്, ശംബളമില്ലാതെയാണ് അദ്ദേഹം ഈ ജോലി ഏറ്റെടുത്തിരുക്കുന്നത്.<ref name="ഗ്നു വിജ്ഞാപനം">[http://www.gnu.org/gnu/manifesto.html റിച്ചാർഡ് സ്റ്റാൾമാൻ. ഗ്നു വിജ്ഞാപനം]</ref> സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ ഭാഗമായി, സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ വിതരണത്തിലും, മാറ്റം വരുത്തി ഉപയോഗിക്കാനുമുള്ള ഉപഭോക്താക്കളുടെ അവകാശം നിയമപരമായി സംരക്ഷിക്കാനായി [[പകർപ്പുപേക്ഷ]] എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ട ജനകീയ പകർപ്പവകാശ നിയമത്തിന്റെ വികസനത്തിലും സ്റ്റാൾമാൻ മുഖ്യ പങ്കു വഹിച്ചു. സ്റ്റാൾമാൻ വിഭാവനം ചെയ്ത, [[പകർപ്പുപേക്ഷ]] രീതിയിലുള്ള സോഫ്റ്റ്‌വെയർ ഉപയോഗ അനുവാദപത്രം ആദ്യമായി ഉപയോഗിച്ചത് ഇമാക്സ് സാർവ്വജനിക അനുവാദപത്രത്തിലാണ്. പിന്നീട് ഗ്നു സാർവ്വജനിക അനുവാദപത്രമെന്ന നിലയിൽ ഗ്നു പദ്ധതി പ്രകാരം വികസിപ്പിച്ചെടുക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകൾക്കും ഉപയോഗിച്ചു തുടങി.
 
ഗ്നു പദ്ധതിയിൽ‌ വികസിപ്പിക്കപ്പെട്ട പല സുപ്രധാന സോഫ്റ്റ്‌വെയറുകളുടെയും വികസന ചുമതല റിച്ചാർഡ് സ്റ്റാൾമാൻ നിർവഹിച്ചു. കമ്പ്യൂട്ടർ പ്രോഗ്രാമ്മുകൾ വികസിപ്പിച്ചെടുക്കാൻ ഉതകുന്ന ഇമാക്സ് എഡിറ്റർ, കമ്പ്യൂട്ടർ പ്രോഗ്രാമ്മുകളെ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കാനനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കാൻ ഉപയോഗിക്കുന്ന ഗ്നു കമ്പയിലർ ശേഖരം, പ്രോഗ്രാമിലുള്ള തെറ്റ് കണ്ടുപിടിച്ച് തിരുത്താൻ സഹായിക്കുന്ന ജി.ഡി.ബി ഡീബഗ്ഗർ, പ്രത്യേക ഉപയോഗത്തിനായി വികസിപ്പിച്ചെടുത്ത ഒരു കൂട്ടം കമ്പ്യൂട്ടർ പ്രോഗ്രാമ്മുകളെ ഒരുമിച്ച് ചേർത്ത് ഒരു വിതരണ സംവിധാനമായി മാറ്റാൻ സഹായിക്കുന്ന ജി. മേക്ക് എന്ന സോഫ്റ്റ്‌വെയർ സങ്കേതം തുടങിയവയെല്ലാം സ്റ്റാൾമാന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്തവയാണ്. ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന നിലയിൽ ഗ്നു പദ്ധതിയിലെ പ്രധാന അഭാവം ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ കേന്ദ്രഭാഗത്തിന്റെതായിരുന്നു. 1990ൽ ചില ഗ്നു പദ്ധതി പ്രവർത്തകർ ഓപ്പറേറ്റിംഗ് സിസ്റ്റം കേന്ദ്രഭാഗം വികസിപ്പിച്ചെടുക്കുന്ന ജോലി ആരംഭിച്ചെങ്കിലും വ്യാപക ഉപയോഗത്തിനായുള്ള പൂർണ്ണത കൈവരിക്കുന്നതിന്നു മുന്നെയാണ് ഗ്നു പദ്ധതിയിൽ വികസിപ്പിക്കപ്പെട്ട സോഫ്റ്റ്‌വെയരുകളുടെ സഹായത്തോടെ ലിനസ് ട്രോവാൾഡ് എന്ന ഫിൻലാന്റുകാരൻ വിദ്യാർത്ഥി ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ കേന്ദ്രഭാഗം വികസിപ്പിച്ചെടുക്കുന്നത്. അങിനെ സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്ക് ബദലായി ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന റിച്ചാർഡ് സ്റ്റാൾമാന്റെ സ്വപ്നം ലിനസ് ട്രോവാൾഡ് വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം കേന്ദ്രഭാഗത്തിന്റെയും ഗ്നു പദ്ധതിയിൽ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറുകളുടെയും രൂപത്തിൽ സഫലമായിത്തുടങി.<ref name="ഗ്നുലിനക്സ് വിതരണങ്ങൾ]">[http://www.gnu.org/distros/distros.ml.html സ്വതന്ത്ര ഗ്നു/ലിനക്സ് വിതരണങ്ങൾ]</ref> <ref name="ഗ്നുലിനക്സ് ലേഖകർ]">[http://gcc.gnu.org/onlinedocs/gcc/Contributors.html സ്വതന്ത്ര ഗ്നു/ലിനക്സ് ലേഖകർ]</ref>
"https://ml.wikipedia.org/wiki/റിച്ചാർഡ്‌_മാത്യൂ_സ്റ്റാൾമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്