"സി.പി. അച്യുതമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
വിവിധ കർമ്മമേഖലകളിൽ ഉയർന്നപദവികൾ വഹിച്ച ഇദ്ദേഹത്തിന്റെ പ്രബന്ധങ്ങളും റിപ്പോർട്ടുകളും സാമൂഹ്യ-സാമ്പത്തികരംഗങ്ങളിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നവയാണ്. കൊച്ചിയിലെ
ശിലാശാസനങ്ങളെപ്പറ്റിയുള്ള പഠനം, വ്യവസായപരിഷ്കരണ റിപ്പോർട്ട്, ഇൻഡസ്ട്രിയൽ സ്ക്കൂളുകളുടെ സ്ഥാപനം, ദേവസ്വം ഏകീകരിക്കുന്നതിനെപ്പറ്റിയുള്ള റിപ്പോർട്ട്, കുടിയായ്മ റിപ്പോർട്ട്, ലാന്റ് റവന്യു മാന്വൽ, എൻജിനീയറിങ്ങ് ഡിപ്പാർട്ടുമെന്റ് കോഡ്, വില്ലേജ് ഉദ്യോഗസ്ഥന്മാർക്കുവേണ്ടിയുള്ള നിർദ്ദേശങ്ങൾ, [[കൊച്ചിൻ സ്റേറ്റുമാന്വൽ]] ഇവയൊക്കെ
അദ്ദേഹത്തിന്റെ സൃഷ്ടികളാണ്. പുരോഗമനചിന്താഗതിക്കാരനായ ഇദ്ദേഹം സ്ത്രീ വിദ്യാഭ്യാസത്തിൽ അതീവശ്രദ്ധ പുലർത്തിയിരുന്നു. തന്റെ ഭരണകാലത്ത് പെൺ‌കുട്ടികൾക്കുള്ള സ്കൂൾ ഫീസ് നിർത്തലാക്കി എന്നത് ഇതിനൊരുദാഹരണമാണ്.
കൊച്ചിയിലെ ആദ്യത്തെ നിയമനിർമ്മാണ സഭയിൽ അംഗവുമായിരുന്നു. സി.പി.മുളങ്കുന്നത്ത് കാവ് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്
1912 ൽ തന്റെ അമ്പതാമത്തെ വയസ്സിൽ സി.പി.ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ചു.<ref>{{cite web|title=അച്യുതമേനോൻ, സി.പി. (1862 - 1937)|url=http://mal.sarva.gov.in/index.php?title=%E0%B4%85%E0%B4%9A%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A4%E0%B4%AE%E0%B5%87%E0%B4%A8%E0%B5%8B%E0%B4%A8%E0%B5%8D%E2%80%8D,_%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF.|publisher=സർവവിജ്ഞാനകോശം വെബ്|accessdate=15 മെയ് 2013}}</ref>
1889ൽ ആണ് ഇദ്ദേഹം പത്രാധിപരായി '[[വിദ്യാവിനോദിനി]]' എന്ന സാഹിത്യമാസിക [[തൃശ്ശൂർ|തൃശ്ശൂരിൽ]] നിന്നും പുറത്തിറങ്ങിയത്. ഈ മാസികയിൽ പുസ്തകനിരൂപണരൂപത്തിൽ എഴുതപ്പെട്ട ഇദ്ദേഹത്തിന്റെ ലേഖനങ്ങളാണ് മലയാളനിരൂപണരംഗത്ത് ആദ്യമായി ഖണ്ഡനനിരൂപണം തുടങ്ങിവെച്ചത്. ഭാരതീയവും പാശ്ചാത്യവുമായ നിരൂപണസങ്കല്പങ്ങൾ സമന്വയിക്കപ്പെട്ട നിരൂപണാദർശമാണ് അച്യുതമേനോന്റെ സവിശേഷത.
[[സുകുമാർ അഴീക്കോട്]] തന്റെ മലയാളസാഹിത്യവിമർശനം എന്ന ഗ്രന്ഥത്തിൽ ഇദ്ദേഹത്തെ കുറിച്ച് ഇപ്രകാരം അഭിപ്രായപ്പെടുന്നു.എന്തെന്നാൽ,പിൽക്കാലത്ത് [[ഉള്ളൂർ എസ്. പരമേശ്വരയ്യർ|ഉള്ളൂരും]] [[എ.ആർ. രാജരാജവർമ്മ|രാജരാജവർമയും]] [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ|കേരളവർമയും]] ഉയർത്തിയ പല പ്രശ്നങ്ങളും ഇദ്ദേഹം ആദ്യം തന്നെ സൂചിപ്പിച്ചിരുന്നു എങ്കിലും സൗകര്യപൂർ‌വ്വം വായിയ്ക്കനുതകുന്ന ഗ്രന്ഥരചന നടത്തിയില്ല എന്ന പേരിൽ ഇദ്ദേഹം അവഗണിയ്ക്കപ്പെട്ടു. സി. പി. അച്യുതമേനോന്റെ ജീവ ചരിത്രം വി.കെ.രാമൻ മേനോൻ ആണ് രചിച്ചത്.
"https://ml.wikipedia.org/wiki/സി.പി._അച്യുതമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്