"റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
1980ൽ എം. ഐ. റ്റി. ലാബിൽ പുതുതായി സ്ഥാപിച്ച ലേസർ രശ്മികളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന അച്ചടിയന്ത്രത്തിന്റെ നിയന്ത്രണ സോഫ്റ്റ്‌വെയറുകളുടെ നിർമ്മാണരേഖ പരിശോധിക്കാനോ അതിൽ മാറ്റം വരുത്താനോ ഉള്ള അവകാശം സിറോക്സ് കമ്പനി സ്റ്റാൾമാനും സഹപ്രവർത്തകർക്കും നിഷേധിക്കുകയുണ്ടായി. ലാബിൽ‌ മുന്നെ ഉണ്ടായിരുന്ന അച്ചടിയന്ത്രത്തിന്റെ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയ സ്റ്റാൾമാൻ, അതിൽ അച്ചടി ജോലി കഴിഞാൽ അച്ചടി നിർദ്ദേശം നൽകിയ ആൾക്ക് അറിയിപ്പ് കിട്ടുന്ന ഒരു സംവിധാനം ഏർപ്പെടുത്തിയിരുന്നു. എം. ഐ. റ്റി. ലാബ് കെട്ടിടത്തിലെ പല നിലകളിലായി ഈ അച്ചടിയന്ത്രത്തെ ആശ്രയിച്ചു ജോലി ചെയ്തിരുന്നവർക്ക് അറിയിപ്പ് സംവിധാനത്തിന്റെ അഭാവം വലിയൊരു അസൗകര്യമായി മാറി, കൂട്ടത്തിൽ സോഫ്റ്റ്‌വെയരിന്റെ നിർമ്മാണരേഖ പുറത്തുവിടില്ലെന്ന സിറോക്സ് കമ്പനിയുടെ തീരുമാനവും. ഈ സംഭവം റിച്ചാർഡ് സ്റ്റാൾമാന്റെ മനസ്സിൽ സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്കെതിരായ നിലപാട് ഉറപ്പിക്കുകയും ഒരു സോഫ്റ്റ്‌വെയർ വിപണനം ചെയ്യുമ്പോൾ അതിന്റെ നിർമ്മാണരേഖ ഉപയോഗിക്കാനുള്ള അവകാശം ഉപഭോക്താക്കൾക്കു അത്യാവശ്യമാണെന്ന തീരുമാനത്തിൽ സ്റ്റാൾമാനെ എത്തിക്കുകയും ചെയ്തു.
 
സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്കെതിരായ റിച്ചാർഡ് സ്റ്റാൾമാന്റെ നിലപാടുറപ്പിച്ച മറ്റൊരു സംഭവം ലിസ്പ് മെഷീനുകൾ എന്നറിയപ്പെട്ടിരുന്ന വിവിധോദ്യേശ കമ്പ്യൂട്ടറുകളുടെ വിപണത്തിനായി എം. ഐ. റ്റി. ലാബിൽ നിന്നു ഉദയം കൊണ്ട രണ്ടു കമ്പനികളുടെ ചരിത്രമാണ്. എം. ഐ. റ്റി. ലാബിൽ സ്റ്റാൾമാന്റെ സഹപ്രവർത്തകരായിരുന്ന റിച്ചാർഡ് ഗ്രീൻബ്ലാറ്റ്, ടോം നൈറ്റ് എന്നിവരുടെ നേതൃത്വത്തിൽ ലിസ്പ് മെഷീൻ ഇങ്ക്. എന്നൊരു കമ്പനിയും എം. ഐ. റ്റി. ലാബിനു പുറത്തു നിന്നുള്ള നിക്ഷേപരുടെ പിൻബലത്തിൽ സിംബോളിക്സ് എന്നൊരു കമ്പനിയും ലിസ്പ് കമ്പ്യൂട്ടറുകളുടെ വിപണത്തിനായി രൂപം കൊണ്ടു. രണ്ടു കമ്പനികളും സ്വകാര്യ സോഫ്റ്റ്‌വെയർ രൂപത്തിലായിരുന്നു വിപണനം നടത്തിയിരുന്നതെങ്കിലും സ്റ്റാൾമാന്റെ അഭിപ്രായത്തിൽ സിംബോലിക്സിന്റെ തന്ത്രങൾ എം. ഐ. റ്റി. ഹാക്കർ സമൂഹത്തിന്റെ താത്പര്യങൾക്കു വിരുദ്ധമായിരുന്നു. സിംബോളിക്സ് കമ്പനി പ്രോഗ്രാമ്മർമാർക്ക് എം. ഐ. റ്റി. ലാബിലെ കമ്പ്യൂട്ടറുളുടെ മേൽ കുത്തക നിഷേധിക്കാൻ വേണ്ടി 1981 മുതൽ 1983 വരെ റിച്ചാർഡ് സ്റ്റാൾമാൻ, സിംബോളിക്സ് കമ്പനി പ്രോഗ്രാമ്മർമാർ പുറത്തിറക്കിയ സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്ക് സ്വതന്ത്ര പതിപ്പുണ്ടാക്കാൻ വേണ്ടി തന്റെ സമയം നീക്കി വെച്ചു.<ref name="സിംബോളിക്സ് യുദ്ധം">[http://oreilly.com/openbook/freedom/ch07.html സാം വില്ല്യംസ് ഫ്രീ ആസ് ഇൻ ഫ്രീഡം അധ്യായം 7]</ref>
 
സ്റ്റാൾമാന്റെ അഭിപ്രായത്തിൽ സോഫ്റ്റ്‌വെയർ ഉപഭോക്താവിന് സോഫ്റ്റ്‌വെയർ മറ്റുള്ളവരുമായി പങ്കിടാനും,സോഫ്റ്റ്‌വെയറിനെ കുറിച്ച് പഠിക്കാനും വേണമെങ്കിൽ അതിൽ മാറ്റം വരുത്താനും മാറ്റം വരുത്തിയ സോഫ്റ്റ്‌വെയർ മറ്റുള്ളവർക്ക് വിതരണം ചെയ്യുവാനുമുള്ള അവകാശമുണ്ടായിരിക്കണം. ഉപഭോക്താവിനുണ്ടായിരിക്കേണ്ട ഈ അവകാശങൾ നിഷേധിക്കുന്നത് സ്റ്റാൾമാന്റെ അഭിപ്രായത്തിൽ‌ അസന്മാർഗ്ഗികവും സാമൂഹ്യ വിരുദ്ദവുമാണ്.
"https://ml.wikipedia.org/wiki/റിച്ചാർഡ്‌_മാത്യൂ_സ്റ്റാൾമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്