"സൂര്യാസ്തമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
== അസ്തമയസൂര്യന്റെ നിറം ==
[[ചുവപ്പ്]], [[ഓറഞ്ച്]], [[മഞ്ഞ]] എന്നീ നിറങ്ങൾക്കാണ് സൂര്യാസ്തമയസമയത്ത് പ്രാമുഖ്യം. സൂര്യബിംബത്തിനും അന്തരീക്ഷത്തിനും ഈ നിറഭേദം പ്രകടമായിരിക്കും. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ സൂര്യരശ്മികൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നതിനാലാണ് [[മഞ്ഞ]], [[ഓറഞ്ച്]], [[ചുവപ്പ്]] എന്നീ നിറങ്ങൾക്ക് പ്രാമുഖ്യം വരുന്നത്. [[വിസരണം]] മൂലം [[വൈലറ്റ്]], [[നീല]], [[ഇൻഡിഗോ]], [[പച്ച]] തുടങ്ങിയ നിറങ്ങളിൽ ഭൂരിഭാഗവും ചിതറിപ്പോവുകയും നമ്മുടെ കണ്ണിലെത്താതിരിക്കുകയും ചെയ്യും. എന്നാൽ [[തരംഗദൈർഘ്യം]] കൂ‌ടിയ മറ്റു നിറങ്ങൾക്ക് അധികം വിസരണം സംഭവിക്കാതെ നമ്മു‌ടെ കണ്ണിലെത്തുകയും ചെയ്യും. [[സൂര്യോദയം|സൂര്യോദയസമയത്തും]] ഇതുതന്നെയാണ് സംഭവിക്കുന്നത്
അന്തരീക്ഷമലിനീകരണം ഇല്ലാത്തയിടങ്ങളിൽ അസ്തമയസമയത്ത് മഞ്ഞ കൂടിയ നിറങ്ങളായിക്കും പ്രത്യക്ഷമാവുക, മലിനീകരണത്തിന്റെ തോത് കൂടുന്നതിനനുസരിച്ച് ചുവപ്പുനിറത്തിനു പ്രാമുഖ്യം വരികയും ചെയ്യാം.
സമുദ്രതീരങ്ങളിലെ അസ്തമയസമയത്ത് തീരത്തിനും ചുവന്ന നിറം തോന്നിക്കും. തിരമാലകളിലും തീരെത്തെ മണൽപ്പരപ്പിലും അസ്തമയസൂര്യന്റെ പ്രകാശം തട്ടിപ്രതിഫലിക്കുന്നതിനാൽ വളരെ ഭംഗിയേറിയ കാഴ്ചയാണ് സമുദ്രതീരങ്ങളിലെ അസ്തമയം. കടൽത്തീരങ്ങളിൽ സൂര്യസ്തമയവും സൂര്യോദയവും കാണാൻ നിരവധി ആളുകൾ എത്തിച്ചേരാറുണ്ട്.
 
== സൂര്യനസ്തമിക്കാത്ത ഇടങ്ങൾ ==
"https://ml.wikipedia.org/wiki/സൂര്യാസ്തമയം" എന്ന താളിൽനിന്ന് ശേഖരിച്ചത്