62
തിരുത്തലുകൾ
(ചെ.) (→ആദ്യ കാലം) |
No edit summary |
||
| website = [http://www.stallman.org സ്റ്റാൾമാൻ.ഓർഗ്]
}}
അമേരിക്കൻ ഐക്യനാടുകളിൽ, മാസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ കമ്പ്യൂട്ടർ വിദഗ്ധനായിരുന്ന '''റിച്ചാർഡ് മാത്യൂ സ്റ്റാൾമാൻ''' [[സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി|സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ]] സ്ഥാപകനായാണ് ലോകമെമ്പാടും അറിയപ്പെടുന്നത്. കമ്പ്യൂട്ടർ സാങ്കേതിക വിദ്യ വളർച്ച പ്രാപിച്ച ആദ്യകാലങളിൽ കമ്പ്യൂട്ടർ വിദഗ്ധന്മാർക്കിടയിൽ ഉണ്ടായിരുന്ന കൂട്ടായ്മ, വൻകിട കുത്തക കമ്പനികളുടെ ഇടപെടലുകൾ കാരണം കൈമോശം വരികയും സ്വകാര്യ സോഫ്റ്റ്‌വെയരുകളുടെ വ്യാപനം സാങ്കേതിക വിദ്യയുടെ സ്വതന്ത്രമായ വളർച്ചയ്ക്കു തടസ്സമാകാൻ തുടങുകയും ചെയ്ത ഒരു അവസരത്തിലാണ്, ആർ. എം. എസ് എന്ന ചുരുക്കപ്പേരിൽ കൂടി അറിയപ്പെടുന്ന റിച്ചാർഡ് സ്റ്റാൾമാൻ [[ഗ്നൂ|ഗ്നൂ പ്രോജക്റ്റിലൂടെ]] സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. ഉപഭോക്താവിന്റെ മേൽ സ്വകാര്യ സോഫ്റ്റ്‌വേയറുകൾ അടിച്ചേൽപ്പിച്ച ചില നിഷേധാത്മകമായ നിയന്ത്രണങൾക്കെതിരെ ശക്തമായി പ്രതികരിച്ച സ്റ്റാൾമാൻ സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്ക് ഒരു ബദൽ ഉണ്ടാക്കുന്നതിലേക്കായി തന്റെ ശേഷ ജീവിതം മാറ്റി വെച്ചു.<ref name="ഗ്നു പ്രഖ്യാപനം">[http://www.gnu.org/gnu/initial-announcement.html റിച്ചാർഡ് സ്റ്റാൾമാൻ.ഗ്നു പദ്ധതി പ്രഖ്യാപനം 1983 സെപ്തംബർ 27.]</ref>.
ഗ്നൂ കംപയിലർ കലക്ഷൻ മുതൽ ഇന്നു സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്ക് പ്രധാന ബദലായി നിലകൊള്ളുന്ന ലിനക്സ് ഓപ്പറേറ്റിന്ദ് സിസ്റ്റത്തിന്റെയും അതിന്റെ അനുബന്ധ സാങ്കേതികവിദ്യകളുടെയും ഒരു പ്രധാന ഉറവിടം സ്റ്റാൾമാൻ തുടങിവെച്ച ഗ്നൂ പ്രൊജക്റ്റ് ആണെന്നു പറയാം. ഇതു കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രസ്ഥാനം വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു വികസിപ്പിക്കുന്ന ഏതു സാങ്കേതികവിദ്യയും പൊതുസമൂഹത്തിനു പൂർണ്ണമായും ലഭ്യമായിരിക്കണമെന്ന ഉദ്ദേശത്തോടെ [[ഗ്നൂ സാർവ്വജനിക അനുവാദപത്രം|പകർപ്പുപേക്ഷ]] എന്ന പുതിയ ജനകീയ പകർപ്പവകാശ നിയമത്തിന്റെയും തുടക്കം കുറിച്ചത് റിച്ചാർഡ് സ്റ്റാൾമാനാണ്.
|
തിരുത്തലുകൾ