"റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

90 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്കെതിരായ റിച്ചാർഡ് സ്റ്റാൾമാന്റെ നിലപാടുറപ്പിച്ച മറ്റൊരു സംഭവം ലിസ്പ് മെഷീനുകൾ എന്നറിയപ്പെട്ടിരുന്ന വിവിധോദ്യേശ കമ്പ്യൂട്ടറുകളുടെ വിപണത്തിനായി എം. ഐ. റ്റി. ലാബിൽ നിന്നു ഉദയം കൊണ്ട രണ്ടു കമ്പനികളുടെ ചരിത്രമാണ്. എം. ഐ. റ്റി. ലാബിൽ സ്റ്റാൾമാന്റെ സഹപ്രവർത്തകരായിരുന്ന റിച്ചാർഡ് ഗ്രീൻബ്ലാറ്റ്, ടോം നൈറ്റ് എന്നിവരുടെ നേതൃത്വത്തിൽ ലിസ്പ് മെഷീൻ ഇങ്ക്. എന്നൊരു കമ്പനിയും എം. ഐ. റ്റി. ലാബിനു പുറത്തു നിന്നുള്ള നിക്ഷേപരുടെ പിൻബലത്തിൽ സിംബോളിക്സ് എന്നൊരു കമ്പനിയും ലിസ്പ് കമ്പ്യൂട്ടറുകളുടെ വിപണത്തിനായി രൂപം കൊണ്ടു. രണ്ടു കമ്പനികളും സ്വകാര്യ സോഫ്റ്റ്‌വെയർ രൂപത്തിലായിരുന്നു വിപണനം നടത്തിയിരുന്നതെങ്കിലും സ്റ്റാൾമാന്റെ അഭിപ്രായത്തിൽ സിംബോലിക്സിന്റെ തന്ത്രങൾ എം. ഐ. റ്റി. ഹാക്കർ സമൂഹത്തിന്റെ താത്പര്യങൾക്കു വിരുദ്ധമായിരുന്നു. സിംബോളിക്സ് കമ്പനി പ്രോഗ്രാമ്മർമാർക്ക് എം. ഐ. റ്റി. ലാബിലെ കമ്പ്യൂട്ടറുളുടെ മേൽ കുത്തക നിഷേധിക്കാൻ വേണ്ടി 1981 മുതൽ 1983 വരെ റിച്ചാർഡ് സ്റ്റാൾമാൻ, സിംബോളിക്സ് കമ്പനി പ്രോഗ്രാമ്മർമാർ പുറത്തിറക്കിയ സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്ക് സ്വതന്ത്ര പതിപ്പുണ്ടാക്കാൻ വേണ്ടി തന്റെ സമയം നീക്കി വെച്ചു.
 
സ്റ്റാൾമാന്റെ അഭിപ്രായത്തിൽ സോഫ്റ്റ്‌വെയർ ഉപഭോക്താവിന് സോഫ്റ്റ്‌വെയർ മറ്റുള്ളവരുമായി പങ്കിടാനും,സോഫ്റ്റ്‌വെയറിനെ കുറിച്ച് പഠിക്കാനും വേണമെങ്കിൽ അതിൽ മാറ്റം വരുത്താനും മാറ്റം വരുത്തിയ സോഫ്റ്റ്‌വെയർ മറ്റുള്ളവർക്ക് വിതരണം ചെയ്യുവാനുമുള്ള അവകാശമുണ്ടായിരിക്കണം. ഉപഭോക്താവിനുണ്ടായിരിക്കേണ്ട ഈ അവകാശങൾ നിഷേധിക്കുന്നത് സ്റ്റാൾമാന്റെ അഭിപ്രായത്തിലെഅഭിപ്രായത്തിൽ‌ അസന്മാർഗ്ഗികവും സാമൂഹ്യ വിരുദ്ദവുമാണ്.
 
1984ൽ സ്റ്റാൾമാൻ എം. ഐ. റ്റി. ലാബിലെ തന്റെ ജോലി ഉപേക്ഷിക്കുകയും, താൻ 1983 സെപ്തംബർ മാസം പ്രഖ്യാപിച്ച ഗ്നു പ്രൊജക്റ്റ്നു വേണ്ടി തന്റെ മുഴുവൻ സമയം മാറ്റി വെയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു.
 
==ഗ്നു പ്രൊജക്റ്റ്==
62

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1759204" എന്ന താളിൽനിന്ന് ശേഖരിച്ചത്