"റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
ഹാർവാഡ് സർവ്വകലാശാലയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കിയ സ്റ്റാൾമാൻ, കമ്പ്യൂട്ടർ‌ പ്രോഗ്രാമ്മുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി [[മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി]] (എം. ഐ. റ്റി.) യിലെ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ലാബോറട്ടറിയിൽ കമ്പ്യൂട്ടർ‌ പ്രോഗ്രാമ്മറായി ചേർന്നു. ഹാർവാഡിലെ പഠനകാലത്തു തന്നെ എം. ഐ. റ്റി. ലാബിലെ ഹാക്കർ‌] സമൂഹത്തിൽ സ്റ്റാൾമാൻ സ്ഥിരാംഗമായിരുന്നു. അവിടെ വെച്ചാണ് ആർ. എം. എസ് എന്ന ചുരുക്കപ്പേർ സ്റ്റാൾമാന് ലഭിക്കുന്നത്.
 
==എം. ഐ. റ്റി. ദിനങൾ==
 
എം. ഐ. റ്റി. ലാബിൽ ജോലി ചെയ്തിരുന്ന കാലത്ത്, സ്റ്റാൾമാൻ ലിസ്പ് മെഷീൻ, പലതരം കമ്പ്യൂട്ടർ‌ പ്രമാണങൾ ചിട്ടപ്പെടുത്താൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ എന്നിവയുടെ വികസത്തിൽ പങ്കാളിയായി. ആ കാലത്ത് അമേരിക്കൻ‌ പ്രതിരോധ വകുപ്പിന്റെ ധനസഹായത്തോടെ എം. ഐ. റ്റി. ലാബിൽ പ്രവർത്തിച്ചിരുന്ന പല സോഫ്റ്റ്‌വെയർ വികസന പരിപാടികളിലും കമ്പ്യൂട്ടറുകളുടെ ഉപയോഗത്തിൽ‌ കർശന നിയന്ത്രണങൾ‌ നടപ്പാക്കിയിരുന്നു. ഇതിനെതിരായി ശക്തമായി ശബ്ദമുയർത്തിയവരുടെ കൂട്ടത്തിൽ പ്രമുഖനായിരുന്നു റിച്ചാർഡ് സ്റ്റാൾമാൻ. 1977ൽ എം. ഐ. റ്റി. ലാബിൽ രഹസ്യവാചകം ഉപയോഗിച്ചു പ്രവേശനം‌ നിയന്ത്രിച്ചിരുന്ന കമ്പ്യൂട്ടറുകളുടെ രഹസ്യവാചകം വെളിപ്പെടുത്താൻ ഒരു വഴി കണ്ടെത്തിയ സ്റ്റാൾമാൻ, കമ്പ്യൂട്ടർ ഉപഭോക്താക്കൾക്ക് അവരുടെ രഹസ്യ വാചകവും കൂടെ രഹസ്യ വാചകം നീക്കം ചെയ്യാനുള്ള ഒരു ആഹ്വാനവും ഇ മെയിൽ വഴിയായി അയച്ചു എന്നും ഇരുപതു ശതമാനത്തോളം കമ്പ്യൂട്ടർ ഉപഭോക്താക്കൾ സ്റ്റാൾമാന്റെ ആഹ്വാനം സ്വീകരിച്ചു അവരുടെ രഹസ്യവാചകം നീക്കം‌ ചെയ്തു എന്നും പറയപ്പെടുന്നു.
"https://ml.wikipedia.org/wiki/റിച്ചാർഡ്‌_മാത്യൂ_സ്റ്റാൾമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്