"റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിട്ടപ്പെടുത്തൽ
വരി 10:
| website = [http://www.stallman.org സ്റ്റാൾമാൻ.ഓർഗ്]
}}
അമേരിക്കൻ ഐക്യനാടുകളിൽ‌, മാസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ‌ കമ്പ്യൂട്ടർ വിദഗ്ധനായിരുന്ന '''റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ''' [[സ്വതന്ത്ര സോഫ്റ്റ്‌സോഫ്‌റ്റ്‌വെയർ വേർ പ്രസ്ഥാനംസമിതി|സ്വതന്ത്ര സോഫ്റ്റ്‌ വേർസോഫ്റ്റ്‌വെയർ പ്രസ്ഥാനപ്രസ്ഥാനത്തിന്റെ]]ത്തിന്റെ സ്ഥാപകനായാണ് ലോകമെമ്പാടും അറിയപ്പെടുന്നത്. കമ്പ്യൂട്ടർ സാങ്കേതിക വിദ്യ വളർച്ച പ്രാപിച്ച ആദ്യകാലങളിൽ‌ കമ്പ്യൂട്ടർ വിദഗ്ധന്മാർക്കിടയിൽ‌ ഉണ്ടായിരുന്ന കൂട്ടായ്മ, വൻകിട കുത്തക കമ്പനികളുടെ ഇടപെടലുകൾ‌ കാരണം കൈമോശം‌ വരികയും സ്വകാര്യ സോഫ്റ്റ്‌വെയരുകളുടെ വ്യാപനം‌ സാങ്കേതിക വിദ്യയുടെ സ്വതന്ത്രമായ വളർച്ചയ്ക്കു തടസ്സമാകാൻ‌ തുടങുകയും ചെയ്ത ഒരു അവസരത്തിലാണ്, ആർ. എം. എസ് എന്ന ചുരുക്കപ്പേരിൽ‌ കൂടി അറിയപ്പെടുന്ന റിച്ചാർഡ് സ്റ്റാൾമാൻ [[ഗ്നൂ|ഗ്നൂ പ്രോജക്റ്റിലൂടെ]] സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രസ്ഥാനത്തിനു തുടക്കം‌ കുറിച്ചത്. ഉപഭോക്താവിന്റെ മേൽ സ്വകാര്യ സോഫ്റ്റ്‌വേയറുകൾ‌ അടിച്ചേൽപ്പിച്ച ചില നിഷേധാത്മകമായ നിയന്ത്രണങൾക്കെതിരെ ശക്തമായി പ്രതികരിച്ച സ്റ്റാൾമാൻ‌ സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്ക് ഒരു ബദൽ ഉണ്ടാക്കുന്നതിലേക്കായി തന്റെ ശേഷ ജീവിതം മാറ്റി വെച്ചു.
 
ഗ്നൂ കംപയിലർ‌ കലക്ഷൻ‌ മുതൽ‌ ഇന്നു സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്ക് പ്രധാന ബദലായി നിലകൊള്ളുന്ന ലിനക്സ് ഓപ്പറേറ്റിന്ദ് സിസ്റ്റത്തിന്റെയും അതിന്റെ അനുബന്ധ സാങ്കേതികവിദ്യകളുടെയും ഒരു പ്രധാന ഉറവിടം‌ സ്റ്റാൾമാൻ തുടങിവെച്ച ഗ്നൂ പ്രൊജക്റ്റ് ആണെന്നു പറയാം‌...............പറയാം. ഇതു കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രസ്ഥാനം‌ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യകൾ‌ ഉപയോഗിച്ചു വികസിപ്പിക്കുന്ന ഏതു സാങ്കേതികവിദ്യയും പൊതുസമൂഹത്തിനു പൂർണ്ണമായും ലഭ്യമായിരിക്കണമെന്ന ഉദ്ദേശത്തോടെ [[ഗ്നൂ സാർവ്വജനിക അനുവാദപത്രം|പകർപ്പുപേക്ഷ]] എന്ന പുതിയ ജനകീയ പകർപ്പവകാശ നിയമത്തിന്റെയും തുടക്കം‌ കുറിച്ചത് റിച്ചാർഡ് സ്റ്റാൾമാനാണ്.
 
==ആദ്യ കാലം==
വരി 19:
ഹാർവാഡ് സർവ്വകലാശാലയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കിയ സ്റ്റാൾമാൻ, കമ്പ്യൂട്ടർ‌ പ്രോഗ്രാമ്മുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി [[മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി]] (എം. ഐ. റ്റി.) യിലെ ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ലാബോറട്ടറിയിൽ കമ്പ്യൂട്ടർ‌ പ്രോഗ്രാമ്മറായി ചേർന്നു. ഹാർവാഡിലെ പഠനകാലത്തു തന്നെ എം. ഐ. റ്റി. ലാബിലെ ഹാക്കർ‌] സമൂഹത്തിൽ സ്റ്റാൾമാൻ സ്ഥിരാംഗമായിരുന്നു. അവിടെ വെച്ചാണ് ആർ. എം. എസ് എന്ന ചുരുക്കപ്പേർ സ്റ്റാൾമാന് ലഭിക്കുന്നത്.
 
എം. ഐ. റ്റി. ലാബിൽ ജോലി ചെയ്തിരുന്ന കാലത്ത്, സ്റ്റാൾമാൻ ലിസ്പ് മെഷീൻ, പലതരം കമ്പ്യൂട്ടർ‌ പ്രമാണങൾ ചിട്ടപ്പെടുത്താൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ എന്നിവയുടെ വികസത്തിൽ പങ്കാളിയായി. ആ കാലത്ത് അമേരിക്കൻ‌ പ്രതിരോധ വകുപ്പിന്റെ ധനസഹായത്തോടെ എം. ഐ. റ്റി. ലാബിൽ പ്രവർത്തിച്ചിരുന്ന പല സോഫ്റ്റ്‌വെയർ വികസന പരിപാടികളിലും കമ്പ്യൂട്ടറുകളുടെ ഉപയോഗത്തിൽ‌ കർശന നിയന്ത്രണങൾ‌ നടപ്പാക്കിയിരുന്നു. ഇതിനെതിരായി ശക്തമായി ശബ്ദമുയർത്തിയവരുടെ കൂട്ടത്തിൽ പ്രമുഖനായിരുന്നു റിച്ചാർഡ് സ്റ്റാൾമാൻ. 1977ൽ എം. ഐ. റ്റി. ലാബിൽ രഹസ്യവാചകം ഉപയോഗിച്ചു പ്രവേശനം‌ നിയന്ത്രിച്ചിരുന്ന കമ്പ്യൂട്ടറുകളുടെ രഹസ്യവാചകം വെളിപ്പെടുത്താൻ ഒരു വഴി കണ്ടെത്തിയ സ്റ്റാൾമാൻ, കമ്പ്യൂട്ടർ ഉപഭോക്താക്കൾക്ക് അവരുടെ രഹസ്യ വാചകവും കൂടെ രഹസ്യ വാചകം നീക്കം ചെയ്യാനുള്ള ഒരു ആഹ്വാനവും ഇ മെയിൽ വഴിയായി അയച്ചു എന്നും ഇരുപതു ശതമാനത്തോളം കമ്പ്യൂട്ടർ ഉപഭോക്താക്കൾ സ്റ്റാൾമാന്റെ ആഹ്വാനം സ്വീകരിച്ചു അവരുടെ രഹസ്യവാചകം നീക്കം‌ ചെയ്തു എന്നും പറയപ്പെടുന്നു.
 
എം. ഐ. റ്റി. യിൽ ഭൗതികശാസ്ത്രത്തിൽ ഗവേഷണ പഠനത്തിനായി ചേർന്നെങ്കിലും, കമ്പ്യൂട്ടർ‌ പ്രോഗ്രാമ്മുകളോടുള്ള താത്പര്യാർത്ഥം‌ സ്റ്റാൾമാൻ തന്റെ ഗവേഷണപഠനം ഇടക്കു വച്ചു നിർത്തുകയായിരുന്നു. എം. ഐ. റ്റി. യിലെ പഠനകാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് രംഗത്ത് ജെറാൾഡ് ജെ. സസ്മാന്റെ കൂടെ സ്റ്റാൾമാൻ എഴുതിയ പ്രബന്ധം‌ ഇന്നും ആ രംഗത്ത് ലഭ്യമായിട്ടുള്ള പ്രബന്ധങളിൽ‌ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കപ്പെടുന്നു.
 
1980തുകളുടെ ആദ്യത്തോടെ കച്ചവടസാധ്യത മുന്നിൽ കണ്ടും മറ്റു കമ്പനികളിൽ നിന്നുള്ള മൽസരം ഒഴിവാക്കാൻ വേണ്ടിയും സോഫ്റ്റ്‌വെയർ വികസനത്തിലേർപ്പെട്ടിരുന്ന കമ്പനികൾ പലതും തങൾ വികസിച്ചെടുക്കുന്ന സോഫ്റ്റ്‌വെയറുകളുടെ [[സോഴ്സ് കോഡ്|നിർമ്മാണരേഖ ]]ഉപഭോക്താവിനു നൽകാൻ വിസമ്മതിച്ചു തുടങി. ഈ പ്രവണത അതിന്നു മുൻപു തന്നെ പ്രചാരത്തിൽ ഉണ്ടായിരുന്നുവെങ്കിലും 1980തുകളുടെ ആദ്യത്തോടെ സോഫ്റ്റ്‌വെയറുകളുടെ നിർമ്മാണരേഖ പുറത്തു വിടുന്നത് വളരെ അപൂർവ്വമാകുകയും ഉപഭോക്താവിനു സോഫ്റ്റ്‌വെയറിൽ ആവശ്യമായ ഏതൊരു മാറ്റത്തിനും സോഫ്റ്റ്‌വെയർ വികസിപ്പിച്ച കമ്പനിയെ ആശ്രയിക്കേണ്ട ഒരു സ്ഥിതി സംജാതമാവുകയും ചെയ്തു. 1976 ലെ അമേരിക്കൻ പകർപ്പവകാശനിയമം പ്രാബല്യത്തിൽ വന്നതോടെയാൺ ഈ പ്രവണതയ്ക്ക് വേരോട്ടമുണ്ടായി തുടങിയതെന്നു കരുതപ്പെടുന്നു.
 
== അവലംബം ==
 
 
== ഇവയും കാണുക ==
[[വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക]]
{{FOSS celeb}}
"https://ml.wikipedia.org/wiki/റിച്ചാർഡ്‌_മാത്യൂ_സ്റ്റാൾമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്