"ബൃഹദീശ്വരക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 18 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q916943 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 10:
|location = [[തഞ്ചാവൂർ]]
}}
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[തഞ്ചാവൂർ]] എന്ന സ്ഥലത്താണ് പ്രസിദ്ധമായ ദക്ഷിണമേരു എന്നറിയപ്പെടുന്ന '''ശ്രീ ബൃഹദ്ദേശ്വര ക്ഷേത്രം''' സ്ഥിതി ചെയ്യുന്നത്. ആദ്യകാലങ്ങളിൽ '''തിരുവുടയാർ കോവിൽ''' എന്ന പേരിലാണു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. '''പെരിയ കോവിൽ''' എന്നും '''രാജരാജേശ്വരം കോവിൽ''' എന്നും ഇത് അറിയപ്പെടുന്നു. [[ചോളരാജവംശം|ചോള രാജവംശത്തിലെ]] പ്രമുഖനായ [[രാജരാജചോഴൻരാജരാജ ചോളൻ ഒന്നാമൻ|രാജരാജചോഴനാണ്]] ഈ ക്ഷേത്രം പണികഴിപ്പിച്ചത്. എ.ഡി. 985-ൽ തുടങ്ങിയ ക്ഷേത്രനിർമ്മാണം 1013-ലാണ് പൂർത്തിയായത്. [[ശിവൻ|ശിവനാണ്]] പ്രധാന പ്രതിഷ്ഠ. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ഏക ക്ഷേത്രമായി ഇത് കണക്കാക്കപ്പെടുന്നു. പരമശിവനെ [[ശിവലിംഗം|ലിംഗരൂപത്തിലാണ്]] ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അക്കാലത്തെ ക്ഷേത്രങ്ങളിൽ ഏറ്റവും ഉയരമുള്ള ഗോപുരം ഇതിനായിരുന്നു<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 62, ISBN 81 7450 724</ref>.
 
ഏ.ഡി.1010 ൽ അരുൽമൊഴിവർമ്മൻ എന്നും വിളിക്കപ്പെട്ടിരുന്ന [[രാജരാജചോളൻ ഒന്നാമൻ|രാജരാജചോളൻ ഒന്നാമന്റെ]] കാലത്താണ് പണിതത്. പതിനാറാം നൂറ്റാണ്ടിലാണ് പുറം മതിലുകൾ പണിതത്. 66മീറ്റർ ഉയരമുള്ള ഗോപുരത്തിനു മുകളിൽ ഗോളാകൃതിയിലുള്ള വലിപ്പമേറിയ കലശം ഉണ്ട്. 16 അടി നീളവും 13 അടി ഉയരവും ഉള്ള ഒറ്റക്കല്ലിൽ തീർത്ത നന്ദിയുടെ ശില്പമുണ്ട്.400 തൂണുകളുള്ള വരാന്തയും 5 നിലകളൂള്ള പ്രവേശന ഗോപുരവും ഉണ്ട്. കൂഞ്ച്രമല്ലൻ പെരുന്തച്ചൻ എന്ന ശില്പിയാണ് ഈ ബൃഹത്ത് ക്ഷേത്രം രൂപകല്പനചെയ്തത് എന്ന് വിശ്വസിക്കപ്പെടുന്നു. മനോഹരമായ ചോള വാസ്തു വിദ്യയുടെ നല്ല ഉദാഹരണമാണിവിടം. യുനസ്കോ ലോക പൈതൃക സ്ഥാനമായി ബൃഹതീശ്വരക്ഷേത്രത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ബൃഹദീശ്വരക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്