"എ.ആർ. രാജരാജവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.206.3.186 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 32:
[[കേരളപാണിനീയം]], [[ഭാഷാഭൂഷണം]], [[വൃത്തമഞ്ജരി]], [[സാഹിത്യസാഹ്യം]] തുടങ്ങിയവ അന്ന്‌ ക്ലാസ്സിലെ ആവശ്യത്തിനു പാകത്തിൽ തയ്യാറാക്കിയ ഗ്രന്ഥങ്ങളാണ്‌. മാതുലനായ "വലിയകോയിത്തമ്പുരാന്റെ" വിയോഗം കൊണ്ടും സ്വപുത്രന്റെ അകാലമൃത്യുകൊണ്ടും മറ്റും അനുഭവിക്കേണ്ടിവന്ന തീവ്രദുഃഖം സഹനീയമായത്‌ ഇതുപോലുള്ള ഗ്രന്ഥങ്ങളുടെ നിർമ്മിതിയിൽ മുഴുകിയതു കൊണ്ടാണെന്ന്‌ ഏ.ആർ. തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌.
 
പാണ്ഡിത്യം കൊണ്ടായാലും ഭാഷാസ്വാധീനം കൊണ്ടായാലും കേരളപാണിനിക്ക്‌ സംസ്കൃതവും മലയാളവും തമ്മിൽ ഭേദമുണ്ടായിരുന്നില്ല. കാവ്യങ്ങളും വ്യാകരണഗ്രന്ഥങ്ങളുമായി ഇദ്ദേഹത്തിന്റെ ഇരുപത്തിരണ്ടു കൃതികൾ സംസ്കൃതത്തിലുണ്ട്‌; മലയാളത്തിൽ ഇരുപത്തൊന്നും. ഗ്രന്ഥരചനയ്ക്കുപുറമെ തന്റേതായ ഒരു പാരമ്പര്യം മലയാളസാഹിത്യത്തിൽ വേരുപിടിപ്പിക്കുവാനും ഏ.ആറിനു കഴിഞ്ഞു. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ നേതൃത്വത്തിൽ തഴച്ചുവന്ന [[നിയോക്ലാസിക് സാഹിത്യം|നിയോക്ലാസ്സിക്‌]] പ്രവണതയ്ക്ക്‌ തക്ക സമയത്തു കടിഞ്ഞാണിടാനും, ഭാഷാസഹിതിയെ നിർണായകമായ ഒരു ദശാസന്ധിയിൽ നേർവഴിക്കു തിരിച്ചുവിടാനും ശക്‌തിയും വിവേകവും കാണിച്ചു എന്നത്‌ അദ്ദേഹത്തിന്റെ സാഹിത്യബോധത്തിന്ന്‌ അവകാശപ്പെടാവുന്ന ഒരു വലിയ നേട്ടമാണ്‌. മുൻതലമുറയുടെയും പിൻതലമുറയുടെയും കാലാഭിരുചികളോട്‌ സുദൃഢമായി ഇണങ്ങിനിൽക്കാൻ തക്കവണ്ണം തരംഗവൈവിധ്യമാർന്ന സംവേദനശേഷിയുടെ ഉടമയായിരുന്നു രാജരാജവർമ്മ. വൈയാകരണന്മാർ തദ്ധിതമൂഢന്മാരായ ശുഷ്കപണ്ഡിതന്മാരാണെന്ന ജനബോധം, പുതുമക്കാർ പറയുമ്പോലെ, തിരുത്തിക്കുറിക്കുകമാത്രമല്ല, താനൊരു ഗതിപ്രതിഷ്ഠാപകൻ (trend setter) ആണെന്ന്‌ തെളിയിക്കുകകൂടി ചെയ്‌തു അദ്ദേഹം.
 
== കൃതികൾ ==
"https://ml.wikipedia.org/wiki/എ.ആർ._രാജരാജവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്