"മെഴുകുതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
[[തുണി]] കൊണ്ടോ നൂലുകൊണ്ടോ ആണ് മെഴുകുതിരിയിലെ തിരി നിർമ്മിച്ചിരിക്കുന്നത്. തിരി ആദ്യം കത്തിച്ചുകൊടുക്കേണ്ടതുണ്ട്. തിരി കത്തുന്ന ചൂടിൽ മെഴുക് ഉരുകുകയും ബാഷ്പീകരിക്കുകയും ചെയ്യും. ഈ മെഴുകുബാഷ്പം ഓക്സിജനുമായി ചേർന്നു കഴിഞ്ഞാൽ വളരെ എളുപ്പം ജ്വലിക്കുന്നതാണ്. തിരിക്കു ചുറ്റും പിന്നീട് ജ്വലിക്കുന്നതു മുഴുവൻ ഈ മെഴുകുബാഷ്പമാണ്. ഈ ചൂടിൽ ചുറ്റുമുള്ള മെഴുക് പതിയെ ഉരുകുകയും തിരിയിലൂടെ കേശികത്വം മൂലം മുകളിലേക്കുയരുകയും ചെയ്യും. ഈ ദ്രാവകമെഴുക് ചൂടേറ്റ് ബാഷ്പമവുകയും ഓക്സിജനുമായിച്ചേർന്ന് തിരിക്കു ചുറ്റും ജ്വാലയുണ്ടാക്കുകയും ചെയ്യും.
== മെഴുക് ==
പണ്ടുകാലത്ത് [[തേൻമെഴുക്|തേൻമെഴുകും]] മൃഗക്കൊഴുപ്പും മറ്റുമായിരുന്നു മെഴുകുതിരികൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ [[പാരഫിൻ മെഴുക്|പാരഫിൻ മെഴുകാണ്]] മെഴുകുതിരികൾ നിർമ്മിക്കാനായി കൂടുതലായും ഉപയോഗിക്കുന്നത്. <ref name= Ullmann>Franz Willhöft and Rudolf Horn "Candles" in Ullmann's Encyclopedia of Industrial Chemistry, 2000, Wiley-VCH, Weinheim. {{DOI|10.1002/14356007.a05_029}}</ref> മെഴുകുതിരികളുടെ നിറം സാധാരണയായി വെള്ളയാണ്. മെഴുകിൽ വിവിധ ചായങ്ങൾ ചേർത്ത് നിറങ്ങളുള്ള മെഴുകുതിരികളും ഉണ്ടാക്കാറുണ്ട്.
 
== പ്രകാശം ==
[[മഞ്ഞ]] കലർന്ന പ്രകാശമാണ് മെഴുകുതിരി ജ്വാലയ്ക്ക്. പ്രകാശത്തിനൊപ്പം ചൂടും പുറന്തള്ളുന്നുണ്ട്.
"https://ml.wikipedia.org/wiki/മെഴുകുതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്