"വോയേജർ 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ള മൊഴിമാറ്റം തുടരുന്നു.
No edit summary
വരി 79:
വോയേജർ 1 നിർമ്മിച്ചത് [[ജെറ്റ് പ്രൊപ്പൾഷൻ ലബോറട്ടറി|ജെറ്റ് പ്രൊപ്പൾഷൻ ലബോറട്ടറിയിലാണ്]]. വോയേജറിന് 16 [[ഹൈഡ്രസീൻ]] ത്രസ്റ്ററുകൾ ഉണ്ട്. പേടകത്തിന്റെ അച്ചുതണ്ട് മൂന്ന് ആക്സിസുകളിലും സ്ഥായിയായി നിലനിർത്തുന്നതിനാവശ്യമായ [[ഗൈറോസ്കോപ്പ്|ഗൈറോസ്കോപ്പുകൾ]], പേടകത്തിന്റെ റേഡിയോ ആന്റിന ഭൂമിയിലേക്കു തന്നെ തിരിഞ്ഞിരിക്കുന്നതിനു വേണ്ടി [[സൂര്യൻ|സൂര്യനേയും]] [[കാനോപസ്]] നക്ഷത്രത്തേയും പ്രമാണീകരിക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ തുടങ്ങിയവയും വോയേജറിൽ ഉണ്ടായിരുന്നു. മേൽപ്പറഞ്ഞ ഘടകങ്ങളെ എല്ലാം ചേർത്ത് പൊതുവേ ആറ്റിറ്റ്യൂഡ് ആൻഡ് ആർട്ടിക്കുലേഷൻ നിയന്ത്രണ സംവിധാനം (Attitude and Articulation Control Subsystem) അഥവാ '''AACS''' എന്നു വിളിക്കുന്നു. ഇതിൽ തന്നെ പ്രധാനപ്പെട്ട ഉപകരണങ്ങളുടെ കരുതൽ ശേഖരവും അവശ്യ ഘട്ടത്തിൽ ഉപയോഗിക്കാൻ കഴിയും വിധം 8 അധിക ത്രസ്റ്ററുകളും സൂക്ഷിച്ചിട്ടുണ്ട്. പര്യ്വേഷണ യാത്രക്കിടയിൽ ഗ്രഹങ്ങൾ ഉൾപ്പെടെയുള്ള ശൂന്യാകാശ വസ്തുക്കളെക്കുറിച്ച് പഠിക്കുന്നതിനായി 11 ശാസ്ത്രീയ ഉപകരണങ്ങളും വോയേജറിൽ സൂക്ഷിച്ചിരുന്നു.<ref name="PDS-Host">{{cite web |url=http://starbrite.jpl.nasa.gov/pds/viewHostProfile.jsp?INSTRUMENT_HOST_ID=VG1 |title=VOYAGER 1:Host Information |year=1989 |publisher=NASA |accessdate=January 2, 2011}}</ref>
 
===വാർത്താവിനിമയ സംവിധാനങ്ങൾ===
[[സൗരയൂഥം|സൗരയൂഥവും]] കടന്ന് വളരെ ദൂരേക്കു സഞ്ചരിക്കാന് തക്കവിധം ശേഷിയുള്ള റേഡിയോ [[ആശയവിനിമയം|ആശയവിനിമയ]] സംവിധാനങ്ങളാണ് വോയേജറിനായി രൂപകൽപന ചെയ്തിരുന്നത്. 3.7 മീറ്റർ വ്യാസമുള്ള [[പരവലയം|പരവലയാകൃതിയിലുള്ള]] [[ആന്റിന|ആന്റിനയാണ്]] (Parabolic high gain antenna) പ്രധാനഘടകങ്ങളിലൊന്ന് ('''''[[:File:Voyager Program - High-gain antenna diagram.png|see diagram]]'''''). ഈ ആന്റിന ഉപയോഗിച്ചാണ് ഭൂമിയിലുള്ള മൂന്ന് ഡീപ്പ് സ്പേസ് നെറ്റ്വർക്ക് സ്റ്റേഷനുകളുമായി റേഡിയോ തരംഗങ്ങൾ മുഖേന '''വോയേജർ 1''' ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്. [[മോഡുലേഷൻ]] നടത്തിയ ഈ തരംഗങ്ങൾ S-ബാൻഡിലും (ഏകദേശം 13&nbsp;സെന്റിമീറ്റർ [[തരംഗ ദൈർഘ്യം]]) X-ബാൻഡിലുമാണ് (ഏകദേശം 3.6&nbsp;സെന്റിമീറ്റർ തരംഗ ദൈർഘ്യം) പ്രക്ഷേപണം ചെയ്യപ്പെടുന്നത്. വ്യാഴത്തിന് സമീപത്തു നിന്ന് ഒരു സെക്കന്റിൽ 115.2 കിലോ ബിറ്റുകൾ എന്ന നിരക്കിൽ വരെയും, അതിനേക്കാൾ കൂടിയ ദൂരത്തിൽ നിന്ന് വളരെ കുറഞ്ഞ നിരക്കിലെങ്കിലും വിവരങ്ങൾ ഭൂമിയിലേക്കയക്കാൻ ഈ തരംഗങ്ങൾ വഴി '''വോയേജർ 1'''ന് സാധിച്ചു.
 
ഭൂമിയുമായി നേരിട്ടു ആശയവിനിമയം നടത്താൻ കഴിയാതെ വരുന്ന അവസരങ്ങളിൽ, '''വോയേജർ 1'''ന് അതിലെ ഡിജിറ്റൽ ടേപ്പ് റെക്കോഡർ മുഖേന 62,500 [[കിലോബൈറ്റ്]] വരെ വിവരങ്ങൾ സൂക്ഷിച്ചു വെക്കാനും പിന്നീട് അനുകൂല സാഹചര്യങ്ങളിൽ സംപ്രേക്ഷണം ചെയ്യാനും കഴിയും.<ref name="PDS-Host" /> '''വോയേജർ 1'''ലേക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ എടുക്കുന്ന സമയം ''t'' = ''D''/''c'' എന്ന ലളിതമായ സമവാക്യം ഉപയോഗിച്ച് കണ്ടെത്താൻ കഴിയും. ഈ സമവാക്യത്തിൽ, ''D'' എന്നത് ഭൂമിയിൽ നിന്നും വോയേജറിലേക്കുള്ള നേർരേഖാ ദൂരവും, ''c'' [[പ്രകാശവേഗം|പ്രകാശവേഗതയുമാണ്]] (ഏകദേശം 300,000&nbsp; കി.മീ/സെക്കന്റ്).
 
==നാഴികക്കല്ലുകൾ==
"https://ml.wikipedia.org/wiki/വോയേജർ_1" എന്ന താളിൽനിന്ന് ശേഖരിച്ചത്