"ടോപ്കാപി കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 49 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q170495 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 22:
}}
തുർകിയുടെ തലസ്ഥാനം ആയ [[ഇസ്താംബുൾ]] നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരം ആണ് ടോപ്കാപി. നാനൂറോളം വർഷം (1465-1856) [[തുർക്കി|തുർക്കിയിലെ]] [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടോമാൻ സുൽത്താന്മാരുടെ]] പ്രധാന വാസ സ്ഥലം ആയിരുന്നു ഈ കൊട്ടാരം. ഓട്ടോമാൻ ഭരണകാലത്ത്, ഒരു രാജകീയ വസതി എന്നതിന് പുറമെ, സുൽത്താന്മാർ നടത്തിയ പൊതു ചടങ്ങുകളുടെ വേദി കൂടി ആയിരുന്നു ഈ കൊട്ടാരം. ഇന്ന് അത് ഒരു [[സംഗ്രഹാലയം|സംഗ്രഹാലയവും]] (Museum) [[ഇസ്താംബുൾ|ഇസ്താംബുളിലെ]] പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രവും കൂടി ആണ്. [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടൊമൻ സാമ്രാജ്യത്തിലെ]] ഏറ്റവും പ്രധാനപ്പെട്ട കൊട്ടാര സമുച്ചയമാണിത്. 1985- ൽ യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ടോപ്കാപി കൊട്ടാരം ചേർക്കപ്പെട്ടു. <ref>ICOMOS (2006). "2006 Periodic Reporting" (PDF). State of Conservation of World Heritage Properties in Europe SECTION II. UNESCO. Retrieved 2008-09-17.</ref>
[[File:Top Kapi Palace Entrance.JPG|thumb|200px|right| ടോപ് കാപി കൊട്ടാരം മുഖ്യ കവാടം]]
 
[[ബൈസന്റൈൻ സാമ്രാജ്യം|ബൈസന്റൈൻ]] കോൺസ്റ്റന്റിനോപ്പിൾ പിടിച്ചടക്കിയ '''സുൽതാൻ മെഹ്‌മദ് രണ്ടാമൻ''' ആണ് ഇതിന്റെ നിർമാണം 1459-ൽ തുടങ്ങി വച്ചത്. കൊട്ടാരസമുച്ചയത്തിൽ പ്രധാനമായ നാല് അകത്തളങ്ങളും അനേകം കൊച്ചു കെട്ടിടങ്ങളുമുണ്ട്. പിന്നീടുള്ള നൂറ്റാണ്ടുകളിൽ അതാതുകാലത്തെ സുൽത്താന്മാർ ഇതിൽ അനേകം പുതുക്കിപ്പണികൾ നടത്തി. ഒരുകാലത്ത് നാലായിരത്തോളം ആൾക്കാരുടെ വാസസ്ഥലമായിരുന്നു ഈ കൊട്ടാരസമുച്ചയം. ഇതിനുള്ളിൽ [[പള്ളി]]കൾ, [[ആശുപത്രി]], [[ബേക്കറി]]കൾ എന്നിവയുണ്ടായിരുന്നു. <ref> Simons, Marlise (1993-08-22). "Center of Ottoman Power". New York Times. Retrieved 2009-06-04.</ref>
 
"https://ml.wikipedia.org/wiki/ടോപ്കാപി_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്