"വയമ്പ് (മത്സ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
| status_system = iucn3.1
}}
[[കേരളം|കേരളത്തിലെ]] നാട്ടിൻപുറങ്ങളിലെ തോടുകളിലും [[കുളം|കുളങ്ങളിലും]] [[കോൾനിലങ്ങൾ|കോൾനിലങ്ങളിലും]] കണ്ടുവരുന്ന ഒരു മത്സ്യമാണ് '''വയമ്പ്''' (Attentive carplet). {{ശാനാ|Amblypharyngodon melettinus}}. ശരാശരി നീളം 8 സെന്റിമീറ്റർ. വലിയ കണ്ണുകളും മുകളിലേക്ക് തുറന്നുള്ള വായുമാണ് ഇവയുടെ പ്രത്യേകത. മീശരോമങ്ങളില്ലാത്ത ഒരു മത്സ്യമാണ്. [[ചെതുമ്പൽ|ചെതുമ്പലുകൾ]] വളരെ ചെറുതുമാണ്. ശരാശരി നീളം 8 സെന്റിമീറ്റർ. മുതുകു് വശം പച്ച/ഒലീവ് നിറത്തിലുള്ളതാണ്. തിളങ്ങുന്ന മരതക രേഖ പാർശ്വങ്ങളുടെ മധ്യഭാഗത്തുകൂടെ കടന്നുപോകുന്നു. രേഖയ്ക്ക് മുകൾവശം സ്വർണ്ണവർണ്ണമാണ്. സുതാര്യമായ ചിറകുകളുമാണ് വയമ്പ് മത്സ്യത്തിനു്. [[ഇടവപ്പാതി|വർഷക്കാലങ്ങളിൽ]] പുഴയോരത്തോട് ചേർന്ന് ഈ മത്സ്യങ്ങളെ ധാരാളം കാണാറുണ്ട്. [[വീശുവല|വീശുവലകളിൽ]] കുടുങ്ങുന്ന ഒരു പ്രധാന മത്സ്യമാണിത്. [[അലങ്കാരമത്സ്യം|അലങ്കാരമത്സ്യമായും]] അപൂർവ്വമായി ഉപയോഗിക്കാറുണ്ട്. [[ഇന്ത്യ|ഇന്ത്യയിലും]] [[ശ്രീലങ്ക|ശ്രീലങ്കയുമായി]] വിതരണം ചെയ്യപ്പെട്ടിരിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/വയമ്പ്_(മത്സ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്