"വയമ്പ് (മത്സ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

167 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{PU|Attentive carplet}}
{{Needs Image}}
കേരളത്തിലെ നാട്ടിൻപുറങ്ങളിലെ തോടുകളിലും കുളങ്ങളിലും കോൾനിലങ്ങളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് '''വയമ്പ്''' (Attentive carplet). {{ശാനാ|Amblypharyngodon melettinus}}. ശരാശരി നീളം 8 സെന്റിമീറ്റർ. വലിയ കണ്ണുകളും മുകളിലേക്ക് തുറന്നുള്ള വായുമാണ് ഇവയുടെ പ്രത്യേകത. മീശരോമങ്ങളില്ലാത്ത ഒരു മത്സ്യമാണ്. ചെതുമ്പലുകൾ വളരെ ചെറുതുമാണ്. മുതുകു് വശം പച്ച/ഒലീവ് നിറത്തിലുള്ളതാണ്. തിളങ്ങുന്ന മരതക രേഖ പാർശ്വങ്ങളുടെ മധ്യഭാഗത്തുകൂടെ കടന്നുപോകുന്നു. രേഖയ്ക്ക് മുകൾവശം സ്വർണ്ണവർണ്ണമാണ്. സുതാര്യമായ ചിറകുകളുമാണ് വയമ്പ് മത്സ്യത്തിനു്. വർഷക്കാലങ്ങളിൽ പുഴയോരത്തോട് ചേർന്ന് ഈ മത്സ്യങ്ങളെ ധാരാളം കാണാറുണ്ട്. വീശുവലകളിൽ കുടുങ്ങുന്ന ഒരു പ്രധാന മത്സ്യമാണിത്. അലങ്കാരമത്സ്യമായും അപൂർവ്വമായി ഉപയോഗിക്കാറുണ്ട്. ഇന്ത്യയിലും ശ്രീലങ്കയുമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1753477" എന്ന താളിൽനിന്ന് ശേഖരിച്ചത്