"ഇസ്താംബുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തുടരും
വരി 80:
====നഗരപ്രാകാരങ്ങൾ ====
നഗരത്തിന്റെ ഭദ്രത ഉറപ്പു വരുത്താനായി കോൺസ്റ്റാന്റൈൻ ചുറ്റും മതിലുകൾ പണിതു. പിന്നീട് നഗരത്തിന്റെ വിസ്തീർണ്ണത വർദ്ധിച്ചപ്പോൾ അഞ്ചാം നൂറ്റാണ്ടിൽ നഗരാതിർത്തിക്കു ചുറ്റും ഇരട്ട മതിലുകൾ ഉയർത്തപ്പെട്ടു.<ref>{{cite book|title=The Walls of Constantinople AD 324-1453 |author=Stephen Turnbull|Illustrator= Peter Dennis |Publisher: Osprey Publishing |year= 2004|ISBN-10: 184176759X|
ISBN-13: 978-1841767598 }}</ref> ബൈസെന്റൈൻ സാമ്രാജ്യവും കോൺസ്റ്റാന്റിനോപ്പിൾ നഗരവും പല തവണ ശത്രുക്കളുടെ ആക്രമണത്തിനിരയായി അപ്പോഴൊക്കെ മതില്ക്കെട്ടുകൾ നഗരത്തെ സംരക്ഷിച്ചു. പക്ഷെ വെടി മരുന്നിന്റെ വരവോടെ മതിലുകൾ ഭേദ്യങ്ങളായി. 1453-ൽ ആറാഴ്ച്ചക്കാലം നീണ്ടു നിന്ന യുദ്ധത്തിനു ശേഷം നഗരം ഓട്ടോമാഓട്ടോമാൻ ശക്തികളുടെ അധീനതയിലായി.<ref>{{cite book|title= 1453- TheHoly War for Constantinople and the Clash of Islam and the West|author= Roger Crowley|Publisher: Hyperion; Reprint edition (August 15, 2006)|ISBN-10: 1401308503
ISBN-13: 978-1401308506}}</ref>
[[File:Byzantine Constantinople eng.png|200px|thumb|right| കോൺസ്റ്റാന്റിനോപ്പിൾ നഗരപ്രാകാരങ്ങൾ ]]
===ഇസ്താംബുൾ ===
 
ഓട്ടോമാൻ ഭരണകാലത്താണ് ഇസ്താംബുൾ എന്ന പേര് കൂടുതൽ പ്രചലിതമായത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ മുസ്തഫാ കമാൽ പാഷയുടെ നേതൃത്വത്തിൽ തുർക്കി റിപ്പബ്ലിക് രൂപംകൊണ്ടപ്പോൾ [[അങ്കാറ| അങ്കാറയാണ്]] തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നിരുന്നാലും ഇസ്താംബുളിന്റെ ചരിത്ര പ്രാധാന്യം സന്ദർശകരെ എന്നും ആകർഷിക്കുന്നു.
====നഗരക്കാഴ്ചകൾ ====
യുറോപ്യൻ ഭാഗമായ ത്രെസിലാണ് ചരിത്രപ്രധാനമായ കാഴ്ചകളെല്ലാം.കുതിരപ്പന്തയത്തിനും തേരോട്ട മത്സരങ്ങൾക്കുമായി 450 മീറ്റർ നീളവും 150 മീറ്റർ വീതിയുമുളള ഹിപ്പോഡ്രോമുംഹിപ്പോഡ്രോം(ഓട്ടക്കളം)നഗരജീവിതത്തിന്റെ കേന്ദ്രസ്ഥാനമായിരുന്നു. ഇതിനു തൊട്ടടുത്തു തന്നേയായിരുന്നു രാജകൊട്ടാരവും. യുറോപ്യൻ ഭാഗമായ ത്രെസിലാണ് ചരിത്രപ്രധാനമായ കാഴ്ചകളെല്ലാം. കോൺസ്റ്റാന്റൈനും പിന്ഗാമികളും നഗരത്തെ മോടി പിടിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തി. 390-ൽ തിയോഡെസിസ് ഈജിപ്തിൽ നിന്നുളള ഒബെലിസ്ക് ( ഗോപുരം) ഹിപ്പോഡ്രോമിന്റെ ഒരറ്റത്തു സ്ഥാപിച്ചു. ഇന്നും ഇത് അതേപടി നില്ക്കുന്നു. [[ആയ സോഫിയ]] എന്ന പേരിലുളള ക്രിസ്തീയ ദേവാലയവും ജസ്റ്റീനിയൻ ആണ് പണികഴിപ്പിച്ചത്. പത്താം ശതകത്തിൽ കോൺസ്റ്റാന്റൈൻ പോർഫൈരോജെനിറ്റസ് ചെമ്പു തകിടുകൾ കൊണ്ടു പൊതിഞ്ഞ മറ്റൊരു ഗോപുരം അതിനടുത്തു തന്നെ നിർമ്മിച്ചു.ചെമ്പു തകിടുകൾ നഷ്ടപ്പെട്ട നഗ്നമായ കരിങ്കൽ ശിലാസ്തംഭം മാത്രമേ ബാക്കി നില്ക്കുന്നുളളു. ഇത് Walled Obelisk എന്ന പേരിലാണ് പരാമർശിക്കപ്പെടുന്നത്.
[[File:Istanbul Obelisk of Theodosius.JPG|200px|thumb|right| തിയോഡെസിസ് ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയ്ത ഒബെലിസ്ക്]]
[[ File:Hippodrome Constantinople 2007 008.jpg|thumb|200px|right| Walled Obelisk ]]
നഗരം ഓട്ടോമാൻ അധീനതയിലായപ്പോൾ ആയ സോഫിയ മുസ്ലീം പളളിയായി പരിവർത്തനം ചെയ്യപ്പെട്ടു.1609-ൽ തുടങ്ങി ഏഴു വർഷം കൊണ്ട് പൂ ത്തിയാക്കപ്പെട്ട [[സുൽത്താൻ അഹ്മദ് മസ്ജിദ് |നീല മസ്ജിദിൽ ]] ഇന്നും പ്രാർത്ഥന നടക്കുന്നു. ഹിപ്പോഡ്രോം ഉൾക്കൊളളുന്ന സ്ഥലം സുൽത്താൻ അഹ്മെദ് ചത്വരം എന്നറിയപ്പെടുന്നു. ഓട്ടോമാൻ ചക്രവർത്തിമാരുടെ വാസസ്ഥലമായിരുന്ന ടോപ് കാപി കൊട്ടാരം ഇന്ന് മ്യൂസിയമാണ്. ഓട്ടോമാൻ സുൽ ത്താന്മാരുടെസുൽത്താന്മാരുടെ ഭരണകാലത്തു തന്നേയാണ് ഗ്രാൻഡ് ബാസാർ എന്ന് പിന്നീട് വിശ്വപ്രസിദ്ധമായ മാർക്കറ്റിനുളള അടിത്തറ പാകപ്പെട്ടത്.<ref>[http://www.turkishculture.org/pages.php?ParentID=6&ID=98, ഗ്രാൻഡ് ബാസാർ ചരിത്രം]</ref> പ്രാദേശിക ഭാഷയിഭാഷയിൽ കപാലി കഴ്സി( മേൽക്കൂരയുളള മാർക്കറ്റ്) എന്നറിയപ്പെടുന്ന ഈ മാർക്കറ്റിൽ മുവ്വായിരത്തോളം കടകളുണ്ട്. <ref>[http://www.grandbazaaristanbul.org/Grand_Bazaar_Istanbul.html ഗ്രാൻഡ് ബാസാർ വെബ്സൈറ്റ്]</ref>
 
"https://ml.wikipedia.org/wiki/ഇസ്താംബുൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്