"ഇസ്താംബുൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
തുടരും
വരി 86:
====നഗരക്കാഴ്ചകൾ ====
കുതിരപ്പന്തയത്തിനും തേരോട്ട മത്സരങ്ങൾക്കുമായി 450 മീറ്റർ നീളവും 150 മീറ്റർ വീതിയുമുളള ഹിപ്പോഡ്രോമും(ഓട്ടക്കളം)നഗരജീവിതത്തിന്റെ കേന്ദ്രസ്ഥാനമായിരുന്നു. ഇതിനു തൊട്ടടുത്തു തന്നേയായിരുന്നു രാജകൊട്ടാരവും. യുറോപ്യൻ ഭാഗമായ ത്രെസിലാണ് ചരിത്രപ്രധാനമായ കാഴ്ചകളെല്ലാം. കോൺസ്റ്റാന്റൈനും പിന്ഗാമികളും നഗരത്തെ മോടി പിടിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തി. 390-ൽ തിയോഡെസിസ് ഈജിപ്തിൽ നിന്നുളള ഒബെലിസ്ക് ( ഗോപുരം) ഹിപ്പോഡ്രോമിന്റെ ഒരറ്റത്തു സ്ഥാപിച്ചു. ഇന്നും ഇത് അതേപടി നില്ക്കുന്നു. [[ആയ സോഫിയ]] എന്ന പേരിലുളള ക്രിസ്തീയ ദേവാലയവും ജസ്റ്റീനിയൻ ആണ് പണികഴിപ്പിച്ചത്. പത്താം ശതകത്തിൽ കോൺസ്റ്റാന്റൈൻ പോർഫൈരോജെനിറ്റസ് ചെമ്പു തകിടുകൾ കൊണ്ടു പൊതിഞ്ഞ മറ്റൊരു ഗോപുരം അതിനടുത്തു തന്നെ നിർമ്മിച്ചു.ചെമ്പു തകിടുകൾ നഷ്ടപ്പെട്ട നഗ്നമായ കരിങ്കൽ ശിലാസ്തംഭം മാത്രമേ ബാക്കി നില്ക്കുന്നുളളു. ഇത് Walled Obelisk എന്ന പേരിലാണ് പരാമർശിക്കപ്പെടുന്നത്.
 
നഗരം ഓട്ടോമാ അധീനതയിലായപ്പോൾ ആയ സോഫിയ മുസ്ലീം പളളിയായി പരിവർത്തനം ചെയ്യപ്പെട്ടു.1609-ൽ തുടങ്ങി ഏഴു വർഷം കൊണ്ട് പൂ ത്തിയാക്കപ്പെട്ട [[സുൽത്താൻ അഹ്മദ് മസ്ജിദ് |നീല മസ്ജിദിൽ ]] ഇന്നും പ്രാർത്ഥന നടക്കുന്നു. ഹിപ്പോഡ്രോം ഉൾക്കൊളളുന്ന സ്ഥലം സുൽത്താൻ അഹ്മെദ് ചത്വരം എന്നറിയപ്പെടുന്നു. ഓട്ടോമാൻ ചക്രവർത്തിമാരുടെ വാസസ്ഥലമായിരുന്ന ടോപ് കാപി കൊട്ടാരം ഇന്ന് മ്യൂസിയമാണ്.
[[File:Istanbul Obelisk of Theodosius.JPG|200px|thumb|right| തിയോഡെസിസ് ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയ്ത ഒബെലിസ്ക്]]
[[ File:Hippodrome Constantinople 2007 008.jpg|thumb|200px|right| Walled Obelisk ]]
"https://ml.wikipedia.org/wiki/ഇസ്താംബുൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്