"ഒരു സങ്കീർത്തനം പോലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 16:
== കഥാസാരം ==
''ചൂതാട്ടക്കാരൻ'' എന്ന നോവലിന്റെ രചനയിൽ ഏർപ്പെട്ടിരുന്ന ദസ്തയേവ്‌സ്കിയുടെ അരികിൽ [[അന്ന ഗ്രിഗോറിയേന നിക്കിന|അന്ന]] എന്ന യുവതിയെത്തുന്നതും തന്നെക്കാൾ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്‌സ്കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവിൽ ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തർമുഖനായ ദസ്തയേവ്‌സ്കിയുടെ ആത്മസംഘർഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം.
അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്‌സ്കിയെ ''ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പുള്ള ആൾ'' ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. [[അന്ന ദസ്തയേവ്‌സ്കായ|അന്നയുടെ]] തന്നെ ഓർമ്മക്കുറിപ്പുകൾ ഈ നോവലിന്റെ രചനയിൽ ഏറെ സഹായകമായി എന്നു പെരുമ്പടവം ഈ നോവലിന്റെ ആമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ബൈബിളിലെ ചില [[സങ്കീർത്തനങ്ങൾ|സങ്കീർത്തനങ്ങളിൽ]] ഉള്ളതു പോലെയുള്ള കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും ഒരു സ്വരം ദസ്തയേവ്‌സ്കിയുടെ മിക്ക കൃതികളിലും കാണപ്പെടുന്നതു കൊണ്ടാണ്<ref name =benyamin>{{cite web | url =http://manalezhutthu.blogspot.in/2009/01/blog-post.html | title =പെരുമ്പടവം ശ്രീധരനുമായി നോവലിസ്റ്റ് ബെന്യാമിൻ നടത്തിയ അഭിമുഖം |date= ജനുവരി 12, 2009 | accessdate = മേയ് 18, 2013 | publisher = ''മണലെഴുത്ത്'' എന്ന ബെന്യാമിന്റെ ബ്ലോഗ്| language =}}</ref> അദ്ദേഹത്തെ മുഖ്യകഥാപാത്രമാക്കിയ തന്റെ നോവലിനു 'ഒരു സങ്കീർത്തനം പോലെ' എന്ന പേര് പെരുമ്പടവം നൽകിയത്.
 
==കൃതിയിൽ നിന്ന്==
"https://ml.wikipedia.org/wiki/ഒരു_സങ്കീർത്തനം_പോലെ" എന്ന താളിൽനിന്ന് ശേഖരിച്ചത്