"അന്ന ദസ്തയേവ്‌സ്കായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 71:
==ആദ്യകാല ജീവിതം==
അന്നയുടെ മാതാപിതാക്കൾ മരിയാ അന്നയും ഗ്രിഗറി ഇവാനോവിച്ചും ആയിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അന്ന സ്റ്റെനോഗ്രാഫി പഠിച്ചു.
 
==വിവാഹം==
 
1867 ഫെബ്രുവരി 15 ന് അന്നയും ദസ്തോവ്സ്കിയും വിവാഹിതരായി. തുടർന്ന് അവർ വിദേശത്തേക്ക് പോയി. 1871 ജൂലൈയിൽ തിരിച്ചെത്തി. ബേഡനിൽവച്ച് ചൂതുകളിച്ച് ദസ്തോവ്സ്കിയുടെ സകല സമ്പാദ്യവും നഷ്ടമായി. അപ്പോൾമുതൽ അന്ന ഡയറി എഴുതാൻ തുടങ്ങി. പീന്നീട് എകദേശം 1 വർഷത്തോളം അവർ ജനീവയിൽ താമസിച്ചു. ജീവിക്കാനായി ദസ്തോവ്സ്കി വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. 1868 ഫെബ്രുവരി 22ന് അന്ന അവരുടെ ആദ്യത്തെ മകൾ സോഫിയക്ക് ജന്മം നൽകി. പക്ഷെ ആ കുഞ്ഞ് 3 മാസത്തിൽ മരിച്ചുപോയി. 1869 ൽ അന്ന വീണ്ടും ഒരു പെൺകുഞ്ഞിന് ജന്മം നൽകി ല്യുബോവ്. ഫയദോർ (16 July 1871 — 1922),, അലക്സി (10 August 1875 — 16 May 1878) എന്നീ ആൺ കുഞ്ഞുങ്ങൾകൂടി അവർക്കു പിറന്നു. അന്ന എല്ലാ സാമ്പത്തിക ബാധ്യതകളും ഏറ്റെടുത്തു. പുസ്തകങ്ങളുടെ പ്രസാധനം ഉൾപ്പെടെ എല്ലാം ഏറ്റെടുത്തു. വൈകാതെ ദസ്തോവ്സ്കിയുടെ എല്ലാ സാമ്പത്തിക ബാധ്യതകളും അന്ന തീർത്തു. 1871 ൽ ദസ്തോവ്സ്കി ചൂതുകളി ഉപേക്ഷിച്ചു.
 
==ശേഷം==
 
1881 ൽ ദസ്തോവ്സ്കി മരിക്കുമ്പോൾ അന്നക്ക് 35 വയസ്സായിരുന്നു പ്രായം. അന്ന പുനർവിവാഹം ചെയ്തതേയില്ല. 1918 ജൂൺ 9ന് തൻറെ 71ാം വയസ്സിൽ അന്ന അന്തരിച്ചു.
==വിവാദം==
അന്ന ദസ്തയേവ്‌സ്കായയുടെ ഡയറിക്കുറിപ്പുകളുടെ പകർപ്പാണ് [[പെരുമ്പടവം ശ്രീധരൻ|പെരുമ്പടവത്തിന്റെ]] [[ഒരു സങ്കീർത്തനം പോലെ]] എന്ന പ്രശസ്ത മലയാള നോവൽ എന്ന് വി. രാജകൃഷ്ണൻ അവതാരികയിൽ ചൂണ്ടിക്കാട്ടിയിരുന്നു.<ref>http://www.weblokam.com/literature/controversy/2001_07/perumpadavam.htm</ref>
"https://ml.wikipedia.org/wiki/അന്ന_ദസ്തയേവ്‌സ്കായ" എന്ന താളിൽനിന്ന് ശേഖരിച്ചത്