"ചാമിയൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
കുരുതിയ്ക്കുള്ള പൂവൻ‌കോഴികളെ അന്യകുടികളിൽ നിന്നാണ് കൊണ്ടുവരിക. ഇവയെ കുരുതികഴിച്ച് രക്തം ചാമിത്തറയിൽ വീഴ്ത്തുന്നതാണ് പ്രധാന ചടങ്ങ്. അതിനുശേഷം തീക്കനലിൽ ചുട്ടെടുത്ത പൂവൻകോഴിയുടെ [[കരൾ]] പൂജാരി ഭക്ഷിക്കുന്നു. അതേസമയം സ്ത്രീകൾ മഞ്ഞൾവെള്ളം നിറച്ച കുടങ്ങളുമായെത്തി പുരുഷന്മാരുടെ ദേഹത്തൊഴിക്കുന്ന മഞ്ഞളഭിഷേകം എന്ന ചടങ്ങ് അനുഷ്ഠിക്കുന്നു.
===മാട്ടുപൊങ്കൽ===
പശുക്കളുടെ പാൽ കറന്നെടുത്ത് ചാമിത്തറയിൽ നിവേദിച്ചതിനു ശേഷം പശുവിനെക്കൊണ്ടുതന്നെ കുടിപ്പിക്കുന്ന ചടങ്ങാണിത്. ഇതിനുമുൻപായി പശുക്കളെ നോമ്പെടുപ്പിക്കുന്നു. പുലരും മുൻപ് പശുക്കളെ കുളിപ്പിച്ച് ആദ്യം കറന്നെടുക്കുന്ന പാൽ വേണം നിവേദിക്കാൻ.
 
==സാമൂഹിക പ്രസക്തി==
"https://ml.wikipedia.org/wiki/ചാമിയൂട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്