"ചാമിയൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുറംകണ്ണികൾ
വരി 3:
==ചടങ്ങുകൾ==
ചാമിത്തറയിൽ പൂജാരി ദീപം തെളിക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. തൂശനിലയിൽ വിളമ്പുന്ന [[ചോറ്|ചോറും]] മീൻകറിയും [[കള്ള്|കളളും]] കാരണവന്മാർക്ക് നേദിക്കുന്നു. പുഴയോരത്ത് അടുപ്പുകൂട്ടിയാണ് ചോറും കറിയും പാകംചെയ്യുന്നത്.
===ആണിപൂജ===
 
==സാമൂഹിക പ്രസക്തി==
ഒരു മതാചാരം എന്നതിനേക്കാൾ ആദിവാസികളുടെ സാമൂഹിക കൂട്ടായ്മയുടെ പ്രകടനം കൂടിയാണ് ചാമിയൂട്ട് എന്ന ആചാരം. ഒരുമിച്ച് ആഹാരം പാകം ചെയ്ത് ഒരിലയിൽ ഭക്ഷിച്ച് പ്രാചീന ഗോത്രസംസ്കൃതിയുടെ ശീലങ്ങളെ ഊട്ടിയുറപ്പിക്കുന്ന ചടങ്ങാണിത്. ആധുനിക സംസ്ക്കാരത്തിന്റെ കടന്നുകയറ്റത്തിൽ അന്യം നിന്നുപോയ്ക്കൊണ്ടിരിക്കുന്ന ഗോത്രവർഗ ആചാരങ്ങളിൽ ഒന്നായ ഇത് വീക്ഷിക്കാനും പഠനം നടത്താനും ഗവേഷണവിദ്യാർത്ഥികൾ വർഷം തോറും കുട്ടമ്പുഴയിലെത്താറുണ്ട്. വേരുകൾ, മുള, ഈറ്റ, മുതലായ വനവിഭവങ്ങൾ ഉപയോഗിച്ച് പരമ്പരാഗത ഗോത്രശൈലിയിൽ നിർമ്മിക്കപ്പെട്ട കരകൗശലവസ്തുക്കളുടെ വിൽപ്പനയും ഈ ഉൽസവത്തോടനുബന്ധിച്ച് നടത്തപ്പെടുന്നു.
"https://ml.wikipedia.org/wiki/ചാമിയൂട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്