"ഇന്ത്യയിലെ ദേശീയവാദചരിത്രരചന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
' ഇന്ത്യാ ചരിത്രത്തെ വികലമാക്കുവാനും കരി തേച...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:17, 16 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം


ഇന്ത്യാ ചരിത്രത്തെ വികലമാക്കുവാനും കരി തേച്ച് കാണിക്കാനുമുള്ള കൊളോണിയൽ ചരിത്ര ‌കാരന്മാരുടെ പ്രയത്നങ്ങൾക്കെതിരെ ഉയർന്നു വന്ന പ്രതിഷേധമായിരുന്നു ദേശീയവാദ ചരിത്ര രചന. ഇതിന് പ്രചോദനം ലഭിച്ചതാകട്ടെ ദേശീയ പ്രസ്ഥാനങ്ങളിൽ നിന്നും. ദേശീയ നേതാക്കന്മാരുൾപ്പെടെ ഹിസ്റ്റോറിയൻസും അവർക്കൊപ്പം ഉണ്ടായിരുന്നു. ആർ സി ദത്തും, ദാദാ ഭായി നവറോജിയും ഡ്രയിൻ തിയറിയിലൂടെ ഇന്ത്യയിലെ ദാരദ്രത്തിന് കാരണം ബ്രിട്ടീഷുകാരുടെ ചുഷക ഭരണമായിരുന്നുവെന്നായിരുന്നുവെന്നവർ വാദിച്ചു. ബ്രിട്ടീഷിനെതിരെയുള്ള പോരാട്ടത്തിൽ ബാലഗംഗാധര തിലകനു പയോഗിച്ചത്ആര്യൻ വംശീയ സിദ്ധാന്തമാണ്.

അലക്സാണ്ടറേക്കാൾ പ്രാധാന്യം അദ്ദേഹത്തെ സധൈര്യം നേരിട്ട പോറസ്സിനു നൽകപ്പെട്ടു. ഐതീഹ്യങ്ങളിലെ നായകന്മാർ ചരിത്ര പുരുഷന്മാരായി. പ്രാചീന ഭാരത്തിലെ നാടോടി പ്രമാണിമാരുടെ ഭരണത്തെ ഗ്രീക്ക നദര രാഷ്ട്രങ്ങളിലെ റിപ്പബ്ലിക്കൻ ങരണവുമായി തുലനം ചെയ്തു. എല്ലാ വിദേശ ആക്രമികളെയും ഇന്ത്യൻ സമ്പത്ത കൊള്ളയടിച്ചവരായി ചിത്രീകരിച്ചു.

താഴെ പറയുന്നവർ പ്രധാനപ്പെട്ട ദേശീയ വാദ ചരിത്രകാരന്മാരാണ്.

ആർ ജി ഭണ്ഡാർക്കർ കെ പി ജയസ്വാൾ എ എസ് ആൾടേക്കർ കെ കെ ദത്ത ആർ സി മജുംദാർ

ഹിസ്റ്ററി ഹയർസെക്കന്ററി കോഴ്സ് ബുക്ക്, (പതിനൊന്നാം തരം)എസ് ഇ ആർ ടി പേജ് 14