"കാന്റർബറിയിലെ അൻസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 95:
|}
ഈ കൃതിയിലെ മുഖ്യ ആശയമായ [[ഓൺടൊളോജിക്കൽ വാദം|ഓണ്ടൊളോജിക്കൽ വാദത്തിന്]] അടിസ്ഥാനമായുള്ളത് ദൈവത്തിനു അത് കൊടുക്കുന്ന നിർ‌വചനമാണ്. സങ്കല്പിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ പൂർണ്ണത എന്ന് ദൈവത്തെ നിർ‌വചിച്ചുകൊണ്ടാണ് വാദം തുടങ്ങുന്നത്. തുടർന്ന്, സങ്കല്പിക്കാവുന്നതിൽ ഏറ്റവും വലിയ പൂർണ്ണത ഉണ്ടായേ മതിയാവൂ എന്ന് വാദിക്കുന്നു. അതിനു പറയുന്ന യുക്തി ഇതാണ്: സങ്കല്പിക്കാവുന്നതിൽ ഏറ്റവും വലിയ പൂർണത ഇല്ല എന്നു പറയുന്നത് യുക്തിവിരുദ്ധമാണ്. ഒരാൾ സങ്കല്പിച്ച പൂർണ്ണതക്ക്, 'ഉണ്ടായിരിക്കുക' എന്ന ഗുണം ഇല്ല എങ്കിൽ, അയാളുടെ സങ്കല്പം തെറ്റായിരുന്നു. പൂർണ്ണത, ഇല്ലാത്തതാണെങ്കിൽ, അത് സങ്കല്പിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ പൂർണ്ണത അല്ല. അതിലും വലിയ, 'ഉണ്ടായിരിക്കുക' എന്ന ഗുണമുള്ള, പൂർണ്ണത സങ്കല്പസാദ്ധ്യമാണ്. സങ്കല്പിക്കാവുന്നതിൽ ഏറ്റവും വലിയ പൂർണ്ണതക്ക്, സങ്കല്പത്തിൽ മാത്രമായി നിലനില്പില്ല. അത് ഉണ്ടായിരുന്നേ മതിയാവൂ. അതുകൊണ്ട്, സങ്കല്പിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ പൂർണ്ണതയായ ദൈവം ഉണ്ട്.<ref>Stanford Encyclopedia of Philosophy- http://plato.stanford.edu/entries/ontological-arguments/</ref>
====വിമർശങ്ങൾവിമർശനങ്ങൾ====
ദൈവവിശ്വാസത്തിനു തെളിവായി അവതരിപ്പിക്കാവുന്നതിൽ ഏറ്റവും ശക്തമായ വാദമായി അൻസെം ഇതിനെ കരുതി. മറ്റു തെളിവുകളുടെയൊന്നും പിന്തുണയില്ലാതെ ദൈവാസ്തിത്വം സ്ഥാപിക്കാൻ സ്വയംസിദ്ധമായ ഈ വാദം മാത്രം മതിയാവുമെന്ന് അദ്ദേഹം വിശ്വസിച്ചു.<ref name ="radha">[[എസ്.രാധാകൃഷ്ണൻ]], An Idealiast View of Life (പുറം 225)</ref> എങ്കിലും അവതരിപ്പിക്കപ്പെട്ട ഉടൻ തന്നെ അത് തീവ്രമായി വിമർശിക്കപ്പെട്ടു. അൻസമിന്റെ സമകാലികനായിരുന്ന ഗൗണീലോ എന്ന സന്യാസിയായിരുന്നു ഈ വാദത്തിന്റെ ആദ്യത്തെ പ്രധാന വിമർശകൻ. അൻസം ഉപയോഗിച്ച യുക്തി പിന്തുടർന്നാൽ ദൈവത്തിന്റെയെന്നപോലെ, സങ്കല്പസാദ്ധ്യമായതിൽ ഏറ്റവും വലിയ ദ്വീപിന്റെയോ അതു പോലെയുള്ള മറ്റെന്തിന്റെയ്ങ്കിലുമോ ഒക്കെക്കൂടിയും അസ്തിത്വം തെളിയിക്കാൻ പറ്റുമെന്ന് ഗൗണീലോ വാദിച്ചു. തന്റെ വാദം പഴുതുകളടച്ച് പുതിയ രൂപത്തിൽ വീണ്ടും അവതരിപ്പിക്കാൻ അൻസമിനെ പ്രേരിപ്പിക്കാൻ മാത്രം ശക്തമായിരുന്നു ഗൗണീലോയുടെ വിമർശനം.<ref name = "encyclo"/>
 
====പിൽക്കാലഗതി====
പിൻകാലങ്ങളിൽ തത്ത്വചിന്തയുടെ ലോകത്തിലെ വലിയ മനസ്സുകൾ ഈ വാദത്തെ സമഗ്രമായ വിശകലനത്തിനു വിധേയമാക്കിയിട്ടുണ്ട്. [[തോമസ് അക്വീനാസ്|അക്വീനാസിനേയും]] [[റെനെ ദെക്കാർത്ത്|ദെക്കാർത്തിനേയും]] [[ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ്|ലെയ്ബിനിസിനേയും]] [[ഇമ്മാനുവേൽ കാന്റ്|കാന്റിനേയും]], [[ഹേഗൽ|ഹേഗലിനേയും]] പോലുള്ള ചിന്തകന്മാരിൽ ചിലരുടെയൊക്കെ അംഗീകാരവും മറ്റുള്ളവരുടെ തിരസ്കാരവും അതിനു കിട്ടി. അക്സീനാസ് ഇതിനെ "കഴമ്പില്ലാത്ത ന്യായപ്പിരട്ട്" (sophistry) എന്നു വിളിച്ചപ്പോൾ<ref name ="radha"/>, ദെക്കാർത്തും ലെയ്ബ്നിറ്റ്സും, [[ഹേഗൽ|ഹേഗലും]] ഉപാധികളോടെയെങ്കിലും ഇതിനു പിന്തുണ നൽകി. ആധുനിക ചിന്തകന്മാരിൽ അതിന്റെ ഏറ്റവും വലിയ വിമർശകൻ വിഖ്യാതജർമ്മൻ ദാർശനികൻ [[ഇമ്മാനുവേൽ കാന്റ്]] ആയിരുന്നു. [[ഓൺടൊളോജിക്കൽ വാദം]] എന്ന പ്രസിദ്ധമായ പേര് അതിനു നൽകിയതും കാന്റ് ആയിരുന്നു. തന്റെ നിശിതവിമർശനത്തോടെ ഈ വാദത്തിന്റെ കഥ കഴിഞ്ഞെന്ന് കാന്റ് വിശ്വസിച്ചിരുന്നു. എന്നാൽ, ഒരു സഹസ്രാബ്ദക്കാലത്തെ പരിഗണക്കു ശേഷവും [[ഓൺടൊളോജിക്കൽ വാദം]] തത്ത്വചിന്തയിലെ ഒരു ജീവൽസങ്കല്പമായി നിലനിൽക്കുന്നു. അതിനെ തിരസ്കരിച്ച ഇരുപതാം നുറ്റാണ്ടിലെ ചിന്തകൻ [[ബെർട്രാൻഡ് റസ്സൽ|ബെർട്രാൻഡ് റസ്സലിനെപ്പോലുള്ളവരും]] അതുന്നയിക്കുന്ന സമസ്യയുടെ സങ്കീർണ്ണത അംഗീകരിച്ചും അതിന്റെ 'കുലീനമായ' ചരിത്രം പരിഗണിച്ചും, അതിനെ ബഹുമാനപൂർവം സമീപിച്ചു.<ref name = "russel"/>
"https://ml.wikipedia.org/wiki/കാന്റർബറിയിലെ_അൻസം" എന്ന താളിൽനിന്ന് ശേഖരിച്ചത്