"മയ്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
<tr> <td>[[രേഖാംശം]]</td><td>79.5<sup>o</sup></td></tr>
</table>
====മയ്യനാട്====
 
കൊല്ലം ജില്ലയിലെ മുഖത്തല ബ്ളോക്കിലെ മയ്യനാട് പഞ്ചായത്ത് ഒരു തീരദേശ പഞ്ചായത്താണ്. മുന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. 2 1/2 കി.മീറ്റർ നീളത്തിൽ കടലോരപ്രദേശവുമുണ്ട്. പരവൂർ കായൽ, ലക്ഷദ്വീപ് കടൽ, തോടുകൾ, കുളങ്ങൾ, ചതുപ്പുനിലങ്ങൾ എന്നിവയാണ് ഇവിടത്തെ ജലസ്രോതസ്സുകൾ. പ്രാദേശിക സംഘടനകളുടെ നിരന്തരമായ സമ്മർദ്ദങ്ങൾ കൊണ്ട് 40 കളിൽ തിരുവിതാംകൂറിൽ വളരെക്കുറച്ചു ഗ്രാമങ്ങളിൽ വില്ലേജ് യൂണിയൻ എന്ന പ്രാദേശിക ഭരണസ്ഥാപനങ്ങൾ നിലവിൽ വന്നു. ഇതേ തുടർന്ന് 1945 ൽ മയ്യനാടു വില്ലേജ് യൂണിയൻ സ്ഥാപിതമായി. പണയിൽ കൃഷ്ണൻ മുതലാളിയായിരുന്നു ആദ്യത്തെ പ്രസിഡന്റ്. 1880-ൽ പോസ്റ്റാഫീസും, 1900-ൽ റെയിൽവേസ്റ്റേഷനും, 1946-ൽ ടെലിഗ്രാം ആഫീസും, 1948-ൽ ഒരു സർക്കാർ ആശുപത്രിയും ഈ ഗ്രാമത്തിൽ സ്ഥാപിതമായതിന്റെ പിന്നിൽ മയ്യനാട് ഗ്രാമത്തിന്റെ ഉത്പതിഷ്ണുക്കളായ പൊതു പ്രവർത്തകരുടെ പങ്കുണ്ട്. 1953-ൽ തിരുകൊച്ചിയിലെ എല്ലാ ഗ്രാമങ്ങളിലും ജനകീയ പഞ്ചായത്തുകൾ നിലവിൽ വന്നു. മയ്യനാടിന്റെ സാംസ്കാരിക ഈറ്റില്ലം ഉമയനല്ലൂർ ആയിരുന്നു. പതിമൂന്നാം നൂറ്റാണ്ടു വരെ തിരുവിതാംകൂറിലെ പ്രസിദ്ധമായ ബുദ്ധമത ക്ഷേത്രമായിരുന്നു ഉമയനല്ലൂർ. ബുദ്ധപ്രതിമ ഇപ്പോഴും ക്ഷേത്രത്തിനു മുൻപിലുണ്ട്. സുബ്രഹ്മണ്യന്റെ പര്യായമാണ് ‘ഉമനയൻ’. അതുകൊണ്ടാണ് ഉമനയന്റെ ഊര് ഉമയനല്ലൂർ എന്നായത് എന്ന് പറയപ്പെടുന്നു. ചൈനാക്കാരുടെ സ്വാധീനത്തിൽ ആയിരുന്നു ഒരു കാലത്ത് കൊല്ലം പ്രദേശം. പതിമൂന്നാം നൂറ്റാണ്ടോടെ അത് അറബികളുടെ ആധിപത്യത്തിലായി. 1502-ൽ പോർച്ചുഗീസുകാർ കൊല്ലം തങ്കശ്ശേരിയിൽ കോട്ടകൾ പണിതു ആധിപത്യം നേടി. മയ്യനാടു വില്ലേജ് യൂണിയൻ മയ്യനാടു പഞ്ചായത്തായി മാറി. പ്രൊഫസർ കെ.രവീന്ദ്രനായിരുന്നു ആദ്യ പഞ്ചായത്തു പ്രസിഡന്റ്. 1962-ൽ പഞ്ചായത്തു പുന:സംഘടന നടന്നു. മയ്യനാടു പഞ്ചായത്തിലെ ഒരു വാർഡ് ഇരവിപുരം പഞ്ചായത്തിൽ ചേർത്തു. 16 വർഷം നീണ്ടുനിന്ന ദീർഘമായ ഭരണകാലം സമിതിക്കു ലഭിച്ചു. പഞ്ചായത്തുരാജ് ഭരണസംവിധാനത്തിൽ എല്ലാ തലങ്ങളിലും 33% സ്ത്രീകൾക്കു സംവരണം ചെയ്യപ്പെട്ടു. തൽഫലമായി മയ്യനാടു പഞ്ചായത്തു പ്രസിഡന്റു സ്ഥാനം വനിതയ്ക്കായി.
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] ഒരു കടലോര ഗ്രാമമാണ് '''മയ്യനാട്'''. [[ഹെർമൻ ഗുണ്ടർട്ട്|ഗുണ്ടർട്ട്]] നിഘണ്ടുവിൽ "മയ്യം" എന്ന വാക്കിന് നടുമ എന്ന അർത്ഥം കൽപ്പിച്ചിട്ടുണ്ട്. കൊല്ലം മുതൽ പരവൂർ തെക്കുംഭാഗം വരെ നീണ്ട വേണാട്ട് രാജ്യത്തിന്റെ മദ്ധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്നു എന്നതിനാലാണ് ഈ സ്ഥലത്തിന് മയ്യനാട് എന്ന നാമം ഉണ്ടായത് എന്നൊരു വാദമുണ്ട്. [[സി. കേശവൻ]], [[സി.വി. കുഞ്ഞുരാമൻ|സി.വി. കുഞ്ഞരാമൻ]] തുടങ്ങിയ മഹാരഥൻമാർ ജനിച്ച് വളർന്ന മണ്ണാണ് മയ്യനാട്ടേത്. [[കൊല്ലം]] ജില്ലയുടെ സാംസ്കാരിക കേന്ദ്രം എന്നു മയ്യനാടിനെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. [[കൊല്ലം]] ജില്ലയിലെ തെക്കൻ കടലോരഗ്രാമമായ ഈ പ്രദേശം, ജില്ലാ ആസ്ഥാനത്ത് നിന്നും 10 km തെക്ക് കിഴക്കായി കടലോരത്തേക്ക് ചേർന്ന് നിൽക്കുന്നു. NH 47 കടന്ന് പോകുന്ന തട്ടാമല, കൊട്ടിയം പ്രദേശങ്ങൾ ഉൾപ്പെടെ തെക്കോട്ട് മാറി കിടക്കുകയാണ് മയ്യനാട്.
 
"https://ml.wikipedia.org/wiki/മയ്യനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്