"മയ്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Arshalaravind (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 13:
</table>
 
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]][[മുഖത്തല|ബ്ളോക്കിലെ]] മയ്യനാട് പഞ്ചായത്ത് ഒരു കടലോര ഗ്രാമമാണ് '''മയ്യനാട്'''. [[ഹെർമൻ ഗുണ്ടർട്ട്|ഗുണ്ടർട്ട്]] നിഘണ്ടുവിൽ "മയ്യം" എന്ന വാക്കിന് നടുമ എന്ന അർത്ഥം കൽപ്പിച്ചിട്ടുണ്ട്. കൊല്ലം മുതൽ പരവൂർ തെക്കുംഭാഗം വരെ നീണ്ട വേണാട്ട് രാജ്യത്തിന്റെ മദ്ധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്നു എന്നതിനാലാണ് ഈ സ്ഥലത്തിന് മയ്യനാട് എന്ന നാമം ഉണ്ടായത് എന്നൊരു വാദമുണ്ട്. [[സി. കേശവൻ]], [[സി.വി. കുഞ്ഞുരാമൻ|സി.വി. കുഞ്ഞരാമൻ]] തുടങ്ങിയ മഹാരഥൻമാർ ജനിച്ച് വളർന്ന മണ്ണാണ് മയ്യനാട്ടേത്. [[കൊല്ലം]] ജില്ലയുടെ സാംസ്കാരിക കേന്ദ്രം എന്നു മയ്യനാടിനെ പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. [[കൊല്ലം]] ജില്ലയിലെ തെക്കൻ കടലോരഗ്രാമമായ ഈ പ്രദേശം, ജില്ലാ ആസ്ഥാനത്ത് നിന്നും 10 km തെക്ക് കിഴക്കായി കടലോരത്തേക്ക് ചേർന്ന് നിൽക്കുന്നു. NH 47 കടന്ന് പോകുന്ന തട്ടാമല, കൊട്ടിയം പ്രദേശങ്ങൾ ഉൾപ്പെടെ തെക്കോട്ട് മാറി കിടക്കുകയാണ് മയ്യനാട്.
 
ഈ പ്രദേശത്തെക്കുറിച്ച് '[[ഉണ്ണുനീലിസന്ദേശം]]', '[[കുചേലവൃത്തം വഞ്ചിപ്പാട്ട്]]', '[[മയൂര സന്ദേശം]]' തുടങ്ങിയ കാവ്യങ്ങളിലും കൂടാതെ പല ചരിത്ര യാത്രാ വിവരണ ഗ്രന്ഥങ്ങളിലും പരാമർശിക്കുന്നുണ്ട്.
 
== ഭുമിശാസ്ത്രപരമായ പ്രത്യേകതകൾ ==
ഭുമദ്ധ്യ രേഖയിൽ നിന്നും 8.18<sup>o</sup> ഉത്തര അക്ഷാംശ രേഖയിലും ഗ്രീനിച്ചിൽ നിന്നും 79.5<sup>o</sup> പൂർവ്വ രേഖാംശ രേഖയിലും സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. മൂന്ന് വശവും ജലത്താൽ ചുറ്റപ്പെട്ട് വയലുകളും തോടുകളും നിറഞ്ഞ പ്രദേശമാണ് മയ്യനാട്. 1762 ഹെക്ടർ വിസ്തൃതിയിൽ, താരതമ്യേന സമനിരപ്പിൽ പരന്നു കിടക്കുന്ന ഈ പ്രദേശത്തിന്റെ വടക്കു കിഴക്കൻ പ്രദേശം അൽപം പൊങ്ങിയിട്ടാണ്.
 
മുന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. 2 1/2 കി.മീറ്റർ നീളത്തിൽ കടലോരപ്രദേശവുമുണ്ട്. പരവൂർ കായൽ, ലക്ഷദ്വീപ് കടൽ, തോടുകൾ, കുളങ്ങൾ, ചതുപ്പുനിലങ്ങൾ എന്നിവയാണ് ഇവിടത്തെ ജലസ്രോതസ്സുകൾ.
== രാഷ്ട്രീയം ==
പ്രാദേശിക സംഘടനകളുടെ നിരന്തരമായ സമ്മർദ്ദങ്ങൾ കൊണ്ട് 40 കളിൽ തിരുവിതാംകൂറിൽ വളരെക്കുറച്ചു ഗ്രാമങ്ങളിൽ വില്ലേജ് യൂണിയൻ എന്ന പ്രാദേശിക ഭരണസ്ഥാപനങ്ങൾ നിലവിൽ വന്നു. ഇതേ തുടർന്ന് 1945 ൽ മയ്യനാടു വില്ലേജ് യൂണിയൻ സ്ഥാപിതമായി. പണയിൽ കൃഷ്ണൻ മുതലാളിയായിരുന്നു ആദ്യത്തെ പ്രസിഡന്റ്. ചൈനാക്കാരുടെ സ്വാധീനത്തിൽ ആയിരുന്നു ഒരു കാലത്ത് കൊല്ലം പ്രദേശം. പതിമൂന്നാം നൂറ്റാണ്ടോടെ അത് അറബികളുടെ ആധിപത്യത്തിലായി. 1502-ൽ പോർച്ചുഗീസുകാർ കൊല്ലം തങ്കശ്ശേരിയിൽ കോട്ടകൾ പണിതു ആധിപത്യം നേടി. മയ്യനാടു വില്ലേജ് യൂണിയൻ മയ്യനാടു പഞ്ചായത്തായി മാറി. പ്രൊഫസർ കെ.രവീന്ദ്രനായിരുന്നു ആദ്യ പഞ്ചായത്തു പ്രസിഡന്റ്. 1962-ൽ പഞ്ചായത്തു പുന:സംഘടന നടന്നു. മയ്യനാടു പഞ്ചായത്തിലെ ഒരു വാർഡ് ഇരവിപുരം പഞ്ചായത്തിൽ ചേർത്തു. 16 വർഷം നീണ്ടുനിന്ന ദീർഘമായ ഭരണകാലം സമിതിക്കു ലഭിച്ചു. പഞ്ചായത്തുരാജ് ഭരണസംവിധാനത്തിൽ എല്ലാ തലങ്ങളിലും 33% സ്ത്രീകൾക്കു സംവരണം ചെയ്യപ്പെട്ടു. തൽഫലമായി മയ്യനാടു പഞ്ചായത്തു പ്രസിഡന്റു സ്ഥാനം വനിതയ്ക്കായി.
മയ്യനാട് ഗ്രാമ പഞ്ചായത്ത് [[എൽ.ഡി.എഫ്]] നേതൃത്വത്തിലാണ്. [[ഇരവിപുരം]] ആണ് മയ്യനാട് ജില്ല ഉൾപ്പെടുന്ന നിയമസഭാ മണ്ഡലം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളായി ഇവിടെ ഇടതുപക്ഷജനാധിപത്യ സ്ഥാനാർത്ഥിയായ [[എ.എ. അസീസ്|എ.എ. അസീസ്സ്]] ([[ആർ എസ്.പി]]) ആണ് വിജയിച്ച് വരുന്നത്. അതിനു മുൻപത്തെ തിരഞ്ഞെടുപ്പിലും (1996), ഇടതുപക്ഷജനാധിപത്യ സ്ഥാനാർത്ഥി തന്നെയാണ് ജയിച്ചത്. ഇരവിപുരത്തുനിന്ന് നീയമസഭാംഗമായിരുന്ന മുസ്ലീം ലീംഗ് നേതാവ് [[പി.കെ.കെ. ബാവ]] സംസ്ഥാന മന്ത്രിസഭയിൽ [[പൊതു മരാമത്ത് വകുപ്പ്]] കൈകാര്യം ചെയ്തിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/മയ്യനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്