"ഡേവിഡ് ഹ്യൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 79 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q37160 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 2:
[[പ്രമാണം:David Hume.jpg|thumb|200px|right|ഡേവിഡ് ഹ്യൂം]]
 
പതിനെട്ടാം നൂറ്റാണ്ടിലെ (7 മേയ് 1711 25 ആഗസ്റ്റ്ഓഗസ്റ്റ് 1776) ഒരു സ്കോട്ടിഷ് ദാർശനികനും, ചരിത്രകാരനും, സാമ്പത്തികശാസ്ത്രജ്ഞനും, പ്രബന്ധകാരനും ആയിരുന്നു '''ഡേവിഡ് ഹ്യൂം'''. തത്ത്വചിന്തയിലെ അനുഭവൈകവാദത്തിന്റേയും (empiricism) സന്ദേഹവാദത്തിന്റേയും (skepticism) പേരിലാണ് അദ്ദേഹം പ്രത്യേകം അറിയപ്പെടുന്നത്. പാശ്ചാത്യതത്ത്വചിന്തയിലെ ഏറ്റവും പ്രധാനചിന്തകന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഹ്യൂം, "സ്കോട്ടിഷ് ജ്ഞാനോദയം" (Scottish Enlightenment) എന്നറിയപ്പെടുന്ന ചിന്താപരമായ ഉണർവിന്റെ നായകസ്ഥാനികളിൽ ഒരാൾ കൂടിയാണ്. [[ജോൺ ലോക്ക്|ജോൺ ലോക്കിനും]], [[ജോർജ്ജ് ബെർക്ക്‌ലി|ജോർജ്ജ് ബെർക്ക്‌ലിക്കും]] വിരലിലെണ്ണാവുന്ന മറ്റു ചിലർക്കുമൊപ്പം അദ്ദേഹത്തെ ഒരു ബ്രിട്ടീഷ് അനുഭവൈകവാദിയായി കണക്കാക്കുക പതിവാണ്.<ref>Margaret Atherton, ed. ''The Empiricists: Critical Essays on Locke, Berkeley, and Hume''. Lanham, MD: Rowman & Littlefield, 1999.</ref>
 
1739-ൽ പ്രസിദ്ധീകരിച്ച "മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള നിബന്ധം" മുതലുള്ള രചനകളിൽ ഹ്യൂം, മനുഷ്യസ്വഭാവത്തിന്റെ [[മനഃശാസ്ത്രം|മനഃശാസ്ത്രപരമായ]] അടിത്തറയുടെ പരിശോധനയിലൂടെ, തികച്ചും പ്രാകൃതികമായ ഒരു മാനവശാസ്ത്രം (Science of Man) വികസിപ്പിച്ചെടുക്കാൻ ശ്രമിച്ചു. [[തത്ത്വചിന്ത|തത്ത്വചിന്തയിൽ]] തന്റെ പൂർവഗാമികളായിരുന്ന [[റെനെ ദെക്കാർത്ത്|റെനെ ദെക്കാർത്തിനെപ്പോലുള്ളവരുടെ]] നിലപാടിനു നേർവിപരീതമായി, മനുഷ്യകർമ്മങ്ങളുടെ അടിസ്ഥാനചോദന യുക്തിയല്ല കാമനകാളാണ് എന്നു ഹ്യൂം വാദിച്ചു. "യുക്തി, വികാരങ്ങളുടെ അടിമയാണ്; അങ്ങനെയാണ് ആകേണ്ടതും" എന്ന അദ്ദേഹത്തിന്റെ പ്രസ്താവന പ്രസിദ്ധമാണ്. [[തത്ത്വചിന്ത|തത്ത്വചിന്തയിലെ]] സന്ദേഹവാദ, അനുഭവൈകവാദ പാരമ്പര്യങ്ങളുടെ ശക്തനായ വ്യക്താവായിരുന്ന അദ്ദേഹം, മനുഷ്യർക്ക് ഉണ്ടെന്ന് പറയപ്പെട്ട ജന്മസിദ്ധമായ ആശയങ്ങളെ നിഷേധിക്കുകയും വ്യക്തികൾക്ക് അവരുടെ അനുഭവത്തിൽ വരുന്ന കാര്യങ്ങൾ മാത്രമാണ് അറിയാവുന്നത് എന്നു വാദിക്കുകയും ചെയ്തു. അനുഭവങ്ങളെ ഹ്യൂം, നേരിട്ടുള്ള ശക്തവും സജീവവുമായ മുദ്രകൾ, അവയുടെ മങ്ങിയ പകർപ്പുകൾ, എന്നിങ്ങനെ രണ്ടായി തിരിച്ചു. മനസ്സിന്റെ പ്രതികരണങ്ങൾ പൂർവാനുഭവങ്ങളെ (customs) ആശ്രയിച്ചിരിക്കുന്നു എന്ന നിലപാട് അദ്ദേഹം വികസിപ്പിച്ചെടുത്തു; ഉദാഹരണമായി കാര്യകാരണയുക്തിയിലേക്കു നയിക്കുന്നത് കാരണവും കാര്യവും തമ്മിൽ നിരന്തരം കാണുന്ന ബന്ധത്തിന്റെ അനുഭവമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.
"https://ml.wikipedia.org/wiki/ഡേവിഡ്_ഹ്യൂം" എന്ന താളിൽനിന്ന് ശേഖരിച്ചത്