"കൊല്ലവർഷ കാലഗണനാരീതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
/* കലിദിനത്തിൽനിന്നോ ജൂലിയൻ ദിനം ജൂലിയൻ ദിനത്തിൽ നിന്നോ കൊല്ലവർഷത്തീയതി കണ്ടുപിടിക്കുന്ന വി...
വരി 77:
 
 
==കലിദിനത്തിൽനിന്നോ [[ജൂലിയൻ ദിനം |ജൂലിയൻ ദിനത്തിൽ]] നിന്നോ കൊല്ലവർഷത്തീയതി കണ്ടുപിടിക്കുന്ന വിധം==
ഇപ്രകാരം കൊല്ലവർഷത്തിലെ തീയതി കണ്ടുപിടിക്കുന്നതു് പ്രായേണ ദുഷ്കരമായ ഗണിതക്രിയകളിലൂടെയാണു്. ആദ്യം സൂര്യന്റെ [[നിരയനസ്ഫുടം]] കണ്ടുപിടിച്ച് അതിൽനിന്നും സൂര്യൻ വർഷത്തിലെ ഏതേതു ദിവസങ്ങളിൽ ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്കു [[സംക്രമം|സംക്രമിക്കുന്നു]] എന്നറിയണം. തുടർന്നു് ആ ദിവസത്തെ സൂര്യന്റെ മൊത്തം രാശിസ്ഥാനാന്തരണവും അതിൽനിന്നു് ആനുപാതികമായി കണക്കുകൂട്ടി കൃത്യം ഏതു സമയത്താണു് രാശിയിൽ പ്രവേശിച്ചതെന്നും കണ്ടുപിടിക്കണം. ഈ സമയം മദ്ധ്യാഹ്നം അവസാനിക്കുന്നതിനു മുമ്പാണെങ്കിൽ അന്നേ ദിവസവും അതല്ലെങ്കിൽ പിറ്റേന്നും പുതിയ മാസം തുടങ്ങും. ഇതുപോലെ അടുത്ത മാസാരംഭത്തിന്റെ ദിവസവും കണ്ടെത്തണം. ഇവയ്ക്കിടയിലുള്ളത്രയും തീയതികളാണു് ആ മാസം ഉണ്ടാവുക. ഇതു് 29 മുതൽ 32 വരെ ആകാം. [[ഉത്തരായണം|ഉത്തരായണക്കാലത്തു് ]] ദീർഘമാസങ്ങളും [[ദക്ഷിണായനം|ദക്ഷിണായനക്കാലത്തു്]] ഹ്രസ്വമാസങ്ങളും സംഭവിക്കുന്നു.
 
"https://ml.wikipedia.org/wiki/കൊല്ലവർഷ_കാലഗണനാരീതി" എന്ന താളിൽനിന്ന് ശേഖരിച്ചത്