"ഇബ്‌നു തൈമിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
ഇബ്നു തൈമിയ്യ തന്റെ അവസാനത്തെ പതിനഞ്ചുവർഷങ്ങൾ ചെലവഴിച്ചത് [[ഡമാസ്കസ്|ഡമാസ്കസിലായിരുന്നു]]. അവിടെ അദ്ദേഹത്തിന്റെ നിരവധി ശിഷ്യഗണങ്ങൾ വളർന്ന് വന്നു. അവരിൽ പ്രമുഖനാണ്‌ [[ഇബ്നുൽ ഖയ്യിം]]. 1320 ആഗസ്റ്റ് മുതൽ 1321 ഫെബ്രുവരി വരെയുള്ള കാലഘട്ടത്തിലും അദ്ദേഹത്തെ ജയിലിലടയ്ക്കപ്പെട്ടു. മുസ്ലിം പുരുഷന്മാർക്ക് ഭാര്യമാരെ എളുപ്പത്തിൽ വിവാഹമോചനം ചെയ്യാനാവുന്ന ചില പരമ്പരാഗത നിയമങ്ങൾക്കെതിരെയുള്ള ചിന്താപദ്ധതിക്ക് പിന്തുണ നൽകിയതിനായിരുന്നു ജയിലിലടച്ചത്.
 
ശ്മശാനങ്ങളോട് കാണിക്കുന്ന ആരാധനയേയും ഇബ്നു തൈമിയ്യ ശക്തമായി വിമർശിച്ചു. ശ്മശാനങ്ങൾ പ്രാർത്ഥനാകേന്ദ്രമാക്കുന്നതിനേയും വഴിപാട് സ്ഥലമാക്കുന്നതിനേയും രൂക്ഷമായി തന്നെ എതിർത്തു. അദ്ദേഹം പറഞ്ഞു:ഒരു മുസ്ലിം "ലാ ഇലാഹ ഇല്ലല്ലാ" എന്നു പറയുമ്പോൾ അയാൾ സാക്ഷ്യം ചെയ്യുന്നത് അല്ലാഹുവിനെ ആരാധിക്കുക; അവനെ മാത്രം ആരാധിക്കുക എന്നാണ്‌. അതിനാൽ അല്ലാഹുവിന്‌ ഇടനിലക്കാരെ സൃഷ്ടിക്കുന്നതും അവരോട് സഹായം തേടുന്നതും [[ശിർക്ക്]](ദൈവത്തിൽ പങ്കുകാരെ വെക്കൽ) ചെയ്യുന്നതിന്‌ തുല്യമാണ്‌ . [[തൗഹീദ്|തൗഹീദിൽ]] വിശ്വസിക്കുക എന്നാൽ അല്ലാഹുവിന്റെ ഏകത്വത്തിൽ വിശ്വസിക്കലും അവൻ മാത്രമാണ്‌ [[റബ്ബ്]] എന്ന് വിശ്വസിക്കലുമാണ്‌. അവനേ മാത്രമേ ആരാധിക്കാവൂ എന്നുള്ളതും ആ വിശ്വാസത്തിൽ പെട്ടതാണ്‌ എന്ന് ഇബ്നു തൈമിയ്യ വാദിച്ചു. അല്ലാഹുമാത്രമേ ആരാധനക്കർഹനായിട്ടുള്ളൂ എന്നത് ഇസ്ലാമിലെ കേന്ദ്രവിഷയമാണ്‌. അല്ലാഹുവിന്റെ അസ്തിത്വത്തെയും അവൻ റബ്ബാണ്‌ എന്ന കാര്യത്തേയും നബിയുടെ കാലത്തെ ബഹുദൈവ വിശ്വാസികൾ അംഗീകരിച്ചിരുന്നുവെങ്കിലും അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നത് ഇസ്ലാമിലെ കേന്ദ്രവിഷയമായതിനാലാണ്‌ അവർ പ്രവാചകനെ തള്ളിയത് .
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇബ്‌നു_തൈമിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്