"ഇബ്‌നു തൈമിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
 
== ജീവിതരേഖ ==
1263 ൽ [[തുർക്കി|തുർക്കിയിലെ]] ഹർറാനിൽ ഒരു പ്രശസ്ത [[മുസ്ലിം]] പണ്ഡിതകുടംബത്തിലാണ്‌പണ്ഡിതകുടുംബത്തിലാണ്‌ ഇബ്നു തൈമിയ്യയുടെ ജനനം. അദ്ദേഹത്തിന്റെ പിതാമഹൻ, അബൂ അൽ-ബർകത്ത് മജ്‌ദ് അദ്ദീൻ ഇബ്നു തൈമിയ്യ അൽ ഹമ്പലി(മരണം:1255) ഹമ്പലി കർമ്മശാസ്ത്ര സരണിയിലെ പ്രഗല്ഭനായ ഒരു അദ്ധ്യ്യപകനായിരുന്നു. അതുപോലെ ഇബ്നു തൈമിയ്യയുടെ പിതാവ് ശിഹാബുദ്ദീൻ അബ്ദുൽ ഹലീം ഇബ്നു തൈമിയ്യയും(മരണം:1284) പണ്ഡിതനെന്ന നിലയിൽ പ്രസിദ്ധനായിരുന്നു. മംഗോൾ ആക്രമണം കാരണം ഇബ്നു തൈമിയ്യയുടെ കുടുംബം 1268 ൽ [[ഡമാസ്കസ്|ഡമാസ്കസിലേക്ക്]] പോയി. അക്കാലത്ത് അവിടെ ഭരണം നടത്തിയിരുന്നത് ഈജിപ്റ്റ് മംലൂക്കുകളായിരുന്നു. ഇബ്നു തൈമിയ്യയുടെ പിതാവ് ഉമയ്യദ് പള്ളിയിലെ മിമ്പറിൽ നിന്ന് ജനങ്ങളെ ഉൽബോധിപ്പിക്കുമായിരുന്നു. ഇബ്നു തൈമിയ്യ പിതാവിന്റെ പാത പിന്തുടർന്ന് അദ്ദേഹത്തിന്റെ കാലത്തെ പ്രഗല്ഭരായ പണ്ഡിതന്മാർക്ക് കീഴിൽ പഠനം നടത്തി. അവരിൽ പ്രമുഖയായ ഒരു വനിതാ പണ്ഡിതയായിരുന്നു സൈനബ് ബിൻ‌ത് മക്കി. ഇവരിൽ നിന്നാണ്‌ ഇബ്നു തൈമിയ്യ ഹദീഥ് പഠിച്ചത്.
കഠിനാദ്ധ്വാനിയായ വിദ്ധ്യാർത്ഥിയായിരുന്നു ഇബ്നു തൈമിയ്യ. അക്കാലത്തെ മതേതരവും മതപരവുമായ ശാസ്ത്ര വിജ്ഞാനങ്ങളുമായി അദ്ദേഹം കൂടുതൽ പരിചയപ്പെട്ടു. [[അറബിക്]] സാഹിത്യം പഠിക്കുന്നതിന്‌ അദ്ദേഹം പ്രത്യേക താല്പര്യം കാട്ടി. കെട്ടുപിണഞ്ഞ അറബിക് വ്യാകരണവും നിഘണ്ടു വിജ്ഞാനവും മാത്രമല്ല ഗണിതവും കാലിഗ്രാഫിയും അദ്ദേഹം സ്വായത്തമാക്കി.
 
"https://ml.wikipedia.org/wiki/ഇബ്‌നു_തൈമിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്