"അസ്‌ഗർ അലി എൻ‌ജിനീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

224 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
1972 ൽ ഉദയ്പൂരിലുണ്ടായ ഒരു വിപ്ലവത്തെ തുടർന്ന്, അവിടുത്തെ പരിഷ്കരണ പ്രസ്ഥാനത്തിന്റെ മുൻ‌നിരനേതാവായി മാറി അസ്ഗർ അലി. 1977 ൽ ഉദയ്പൂരിൽ നടന്ന ദ സെണ്ട്രൽ ബോർഡ് ഓഫ് ദാവൂദി ബോറയുടെ ആദ്യസമ്മേളനത്തിൽ സംഘടനയുടെ സെക്രട്ടറിയായി ഐക്യകണ്ഠ്യേന തിരെഞ്ഞെടുക്കപ്പെട്ടു. എന്നാൽ 2004 ൽ ദാവൂദി ബോറ മതവിഭാഗത്തെ വിമർശിച്ചു എന്ന പേരിൽ സംഘടനയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കി. 1980 ൽ മുംബൈയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിന്‌ അദ്ദേഹം രൂപം നൽകി. ഹിന്ദു-മുസ്ലിം ബന്ധത്തെ കുറിച്ചും ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന വർഗീയ കലാപങ്ങളെ കുറിച്ചും അദ്ദേഹം നിരന്തരം എഴുതി<ref>{{cite news|title = തുറന്ന കത്ത്|url = http://www.madhyamam.com/weekly/1384|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 746|date = 2012 ജൂൺ 11|accessdate = 2013 മെയ് 08|language = [[മലയാളം]]}}</ref>. സാമുദായിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി 1993 ൽ അദ്ദേഹം സ്ഥാപിച്ചതാണ്‌ 'സെന്റർ ഫോർ സറ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം'
ഇതുവരെയായി 50 ൽ കൂടുതൽ കൃതികളും ദേശീയവും അന്തർദേശീയവുമായി ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 'സെന്റർ ഫോർ സറ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറിസം' എന്ന സ്ഥാപനത്തിന്റെ തലവനെന്ന നിലയിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം പണ്ഡിതനും ശാസ്ത്ര പ്രൊഫസറുമായ [[രാം പുനിയാനി|രാം പുനിയാനിയുമായി]] അടുത്തു ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
==കൃതികൾ==
 
*എ ലിവിങ് ഫെയിത്
*മൈ ക്വസ്റ്റ് ഫോർ പീസ്
*ഹാർമണി ആൻഡ് സോഷ്യൽ ചെയിഞ്ച് ( ആത്മകഥ)
==പുരസ്കാരം==
നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് അസ്ഗർ അലി എനി‌ജിനിയർ
30,860

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1750909" എന്ന താളിൽനിന്ന് ശേഖരിച്ചത്