"വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

==വിജ്ഞാനകോശത്തിന്റെ ഭാഗമല്ല==
വിജ്ഞാനകോശത്തിന്റെ [[Wikipedia:Content|ഉള്ളടക്കം]] സംബന്ധിച്ച് വിക്കിപീഡിയയിൽ ധാരാളം മാർഗ്ഗനിർദ്ദേശങ്ങളും നയങ്ങളുമുണ്ട്. ഈ വ്യവസ്ഥകൾ പരിശോധനായോഗ്യവും നിഷ്പക്ഷവും ജീവിച്ചിരിക്കുന്ന ആളുകളോട് ബഹുമാനമുള്ളതും മറ്റുമായിരിക്കേണ്ടതുണ്ട്.
 
ഇത്തരം നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഇതു സംബന്ധിച്ചുള്ള പ്രക്രീയകളും അടങ്ങുന്ന താളുകൾ വിജ്ഞാനകോശത്തിന്റെ ഭാഗമല്ല. അതിനാൽ ഉള്ളടക്കത്തിനുള്ള മാനദണ്ഡങ്ങൾ ഇത്തരം താളുകളിൽ പാലിക്കേണ്ടതില്ല. അതിനാൽ [[WP:RS|വിശ്വസനീയമായ സ്രോതസ്സുകൾ]] [[WP:V|പരിശോധനായോഗ്യത]] നൽകാനായി ഇത്തരം താളുകളിൽ നൽകേണ്ടതില്ല. വിക്കിപീഡിയയുടെ നയരൂപീകരണപ്രക്രീയ [[WP:NPOV|നിഷ്പക്ഷമായിരിക്കണമെന്നുമില്ല]]. നയങ്ങളിലും മാർഗ്ഗനിർദ്ദേശങ്ങളിലും ഒരു [[WP:NOR|ഒരു ബാഹ്യസ്രോതസ്സിനെ ഉദ്ധരിക്കേണ്ട]] ആവശ്യവുമില്ല. ഇത്തരം താളുകളിലെ ഉള്ളടക്കം നിയന്ത്രിക്കുന്നത് [[WP:Consensus|വിക്കി സമൂഹത്തിലെ അഭിപ്രായസമന്വയമാണ്]]. താളുകളുടെ ശൈലി നിർണ്ണയിക്കുന്നത് വ്യക്തതയും നേരിട്ടുള്ള വിശദീകരണവും മറ്റുപയോക്താക്കൾക്കുള്ള പ്രയോജനവും മുന്നിൽ കണ്ടാകണം.<ref>There is no prohibition against including appropriate external references to support and explain our policies or guidelines, but such sources are not authoritative with respect to Wikipedia, and should only be used to reinforce consensus.</ref>
 
ഇത്തരം താളുകൾ വിക്കിപീഡിയയുടെ നിയമപരവും പെരുമാറ്റം സംബന്ധിച്ചുള്ളതുമായ നയങ്ങൾ മുറുകെപ്പിടിക്കുന്ന‌താവണം. വിജ്ഞാനകോശത്തിന്റെ ഉള്ളടക്കമല്ലാതെയുള്ള താളുകൾക്ക് ബാധകമായ നയങ്ങൾ ഇത്തരം താളുകൾക്കും ബാധകമാണ്. ഉദാഹരണത്തിന് വിക്കിപീഡിയയിൽ ഒരിടത്തും പകർപ്പവകാശലംഘനമോ തിരുത്തൽ യുദ്ധമോ നടത്താൻ പാടില്ല.
 
== പേരിടൽ ==
27,465

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1750616" എന്ന താളിൽനിന്ന് ശേഖരിച്ചത്