"വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഏതൊരു സാമൂഹിക വ്യാപാരത്തിലേയും പോലെയാണ് വിക്കിപീഡിയയിലെ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നടപ്പിലാക്കപ്പെടുന്നത്. നയങ്ങളിലും മാർഗ്ഗരേഖകളിലും വിവരിച്ചിട്ടുള്ള മാർഗ്ഗരേഖകൾ ഒരു ഉപയോക്താവ് ലംഘിക്കുകയാണെങ്കിൽ മറ്റുള്ളവർക്ക് അദ്ദേഹത്തെ സ്വീകാര്യമായ പാതയിലേയ്ക്ക് നയിക്കാൻ ശ്രമിക്കാവുന്നതാണ്. വഴിയേ [[Wikipedia:Administrators|കാര്യനിർവാഹകരുടെയോ]] [[WP:Steward|സ്റ്റിവാർഡുകളുടെയോ]] പ്രവൃത്തികൾ പോലെ കൂടുതൽ ശക്തമായ നടപടികളും സ്വീകരിക്കാവുന്നതാണ്. സമൂഹത്തിന്റെ രീതികളുടെ ലംഘനം ആഴത്തിലുള്ളതാണെങ്കിൽ പെട്ടെന്നുതന്നെ ശക്തമായ നടപടികൾ ഉണ്ടായേക്കാം. ഈ താളുകളിൽ നിർദ്ദേശിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കും നയങ്ങ‌ൾക്കും എതിരായി നീങ്ങുന്നത് സ്വീകരിക്കപ്പെടാൻ സാദ്ധ്യത വളരെക്കുറവാണ്. പക്ഷേ ചിലപ്പോൾ ഈ തത്ത്വത്തിന്റെ അപവാദങ്ങൾ സ്വീകരിക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കാൻ സാദ്ധ്യമാണ്. താങ്കളുൾപ്പെടെയുള്ള ഉപയോക്താക്കളാണ് ഈ നയങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കുമനുസരിച്ച് പ്രവർത്തിക്കുകയും ഇവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത്.
 
ഒരുപയോക്താവ് നയത്തിനെതിരായാണ് പ്രവർത്തിക്കുന്നതെന്നോ (നയം ലംഘിക്കും വിധം മാർഗ്ഗനിർദ്ദേശത്തിനെതിരായാണ് പ്രവർത്തിക്കുന്നതെന്നോ) കാണപ്പെടുകയാണെങ്കിൽ - പ്രത്യേകിച്ചും മനഃപൂർവ്വം വീണ്ടും വീണ്ടും ഇത് ചെയ്യുന്നുണ്ടെങ്കിൽ - ആ ഉപയോക്താവിനെ താൽക്കാലികമായോ അനിശ്ചിതകാലത്തേയ്ക്കോ താളുകൾ തിരുത്തുന്നതിൽ നിന്നും [[Wikipedia:Blocking policy|തടയാൻ]] കാര്യനിർവാഹകർക്ക് സാധിക്കും.
 
== ഉള്ളടക്കം ==
നയമോ മാർഗ്ഗനിർദ്ദേശമോ സംബന്ധിച്ചുള്ള താളുകൾ:
* '''വ്യക്തമായിരിക്കണം'''. ഗൂഢമായതോ നിയമങ്ങളെഴുതുന്നതുപോലുള്ളതോ ആയ ഭാഷയോ ആവശ്യത്തിലധികം ലഘുവായ ഭാഷയോ ഉപയോഗിക്കാതിരിക്കുക. ലളിതവും വ്യക്തവും സംശയത്തിനിട നൽകാത്തതും നിയതമായതുമായ വിവരണം നൽകുക. എല്ലാവർക്കുമറിയാവുന്ന കാര്യങ്ങളും സാമാന്യവൽക്കരണങ്ങളും ഒഴിവാക്കുക. ഉപയോക്താക്കൾ എന്തെങ്കിലുമൊരു കാര്യം [http://tools.ietf.org/html/rfc2119 ചെയ്തേ പറ്റൂ] എന്ന് പറയാൻ മടികാണിക്കാതിരിക്കുക.
 
== പേരിടൽ ==
27,399

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1750576" എന്ന താളിൽനിന്ന് ശേഖരിച്ചത്