"വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു നയമോ മാർഗ്ഗനിർദ്ദേശമോ ശരിയായ ദിശയിലുള്ളതാണോ എന്ന് [[Wikipedia:Consensus|അഭിപ്രായസമന്വയത്തിലൂടെ]] വിക്കി സമൂഹമാണ് തീരുമാനിക്കുന്നത്.
 
സംവാദം താളുകളിലും, തിരുത്തലിന്റെ ചുരുക്കത്തിലും, നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ചൂണ്ടിക്കാട്ടാൻ തിരിച്ചുവിടൽ താളുകളാണ് സാധാരണഗതിയിൽ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, [[WP:NOR]], [[WP:NPOV]], [[WP:LIVE]] പോലെയുള്ളവ. ഇതുപോലെയുള്ള തിരിച്ചുവിടലുകൾ മറ്റു പദ്ധതികൾക്കും ഉപയോഗിക്കാറുണ്ട്. ഇത്തരം തിരിച്ചുവിടലുകൾക്ക് ഇത് നയത്തിലേക്കോ മാർഗ്ഗനിർദ്ദേശത്തിലേയ്ക്കോ ഉള്ള ചൂണ്ടുപലകയാണെന്ന അർത്ഥം ഇല്ലഅർത്ഥമില്ല.
 
== നടപ്പിലാക്കൽ ==
 
ഏതൊരു സാമൂഹിക വ്യാപാരത്തിലേയും പോലെയാണ് വിക്കിപീഡിയയിലെ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നടപ്പിലാക്കപ്പെടുന്നത്. നയങ്ങളിലും മാർഗ്ഗരേഖകളിലും വിവരിച്ചിട്ടുള്ള മാർഗ്ഗരേഖകൾ ഒരു ഉപയോക്താവ് ലംഘിക്കുകയാണെങ്കിൽ മറ്റുള്ളവർക്ക് അദ്ദേഹത്തെ സ്വീകാര്യമായ പാതയിലേയ്ക്ക് നയിക്കാൻ ശ്രമിക്കാവുന്നതാണ്. വഴിയേ [[Wikipedia:Administrators|കാര്യനിർവാഹകരുടെയോ]] [[WP:Steward|സ്റ്റിവാർഡുകളുടെയോ]] പ്രവൃത്തികൾ പോലെ കൂടുതൽ ശക്തമായ നടപടികളും സ്വീകരിക്കാവുന്നതാണ്. സമൂഹത്തിന്റെ രീതികളുടെ ലംഘനം ആഴത്തിലുള്ളതാണെങ്കിൽ പെട്ടെന്നുതന്നെ ശക്തമായ നടപടികൾ ഉണ്ടായേക്കാം. ഈ താളുകളിൽ നിർദ്ദേശിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കും നയങ്ങ‌ൾക്കും എതിരായി നീങ്ങുന്നത് സ്വീകരിക്കപ്പെടാൻ സാദ്ധ്യത വളരെക്കുറവാണ്. പക്ഷേ ചിലപ്പോൾ ഈ തത്ത്വത്തിന്റെ അപവാദങ്ങൾ സ്വീകരിക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കാൻ സാദ്ധ്യമാണ്. താങ്കളുൾപ്പെടെയുള്ള ഉപയോക്താക്കളാണ് ഈ നയങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കുമനുസരിച്ച് പ്രവർത്തിക്കുകയും ഇവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത്.
 
<!--
27,399

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1750552" എന്ന താളിൽനിന്ന് ശേഖരിച്ചത്