"വിക്കിപീഡിയ:തിരുത്തൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
===പ്രശ്നകരമായ സംഗതികളെ കൈകാര്യം ചെയ്യൽ===
{{shortcut|WP:CANTFIX|WP:WONTWORK}}
''പ്രശ്നകരമായ സംഗതികളിൽ കൂടുതലും നീക്കം ചെയ്യപ്പെടാതെ തന്നെ പരിഹരിക്കാവുന്നവയാണെങ്കിലും, ചില അവസരങ്ങളിൽ പ്രശ്നങ്ങളെന്ന് തോന്നുന്നവ താത്കാലികമായെങ്കിലും നീക്കം ചെയ്യാവുന്നതാണ്‌''. ഉദാഹരണത്തിന്‌, അടിസ്ഥാനനയങ്ങളായ [[വിക്കിപീഡിയ:പരിശോധനായോഗ്യത|പരിശോധനായോഗ്യത]], [[വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്|കണ്ടെത്തലുകൾ അരുത്]] എന്നിവക്കെതിരായതോ പക്ഷപാതിത്വത്തോടെ അവതരിപ്പിക്കപ്പെട്ടതോ ആയ വസ്തുതകൾ നീക്കം ചെയ്യാവുന്നതാണ്‌. [[വിക്കിപീഡിയ:ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ|ജീവിച്ചിരിക്കുന്ന വ്യക്തികളെ]] സംബന്ധിക്കുന്നതായതും ചോദ്യംചെയ്യപ്പെടുന്നതുമായ വസ്തുതകൾ പെട്ടെന്നുതന്നെ നീക്കം ചെയ്യുകയും ചർച്ചയ്ക്ക് വഴിതുറക്കുകയും ചെയ്യുക. ചില അവസരങ്ങളിൽ ലേഖനങ്ങളിൽ പ്രധാന്യമുള്ള കാര്യങ്ങൾതന്നെ മോശകരമായി അവതരിപ്പിക്കപ്പെട്ടിരിക്കാം, സമീപകാലത്തൊന്നും അത് മെച്ചപ്പെടുവാൻ സാധ്യതയുമില്ല, അത്തരം അവസരങ്ങളിൽ അവയെ ലേഖനത്തിന്റെ സം‌വാദം താളിലേക്ക് നീക്കിയിടാവുന്നതാണ്‌, പിന്നീട് യഥാവിധി അവ മെച്ചപ്പെടുത്തുകയും ആവാം. ഇങ്ങനെയാണെങ്കിലും, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ സമയം നൽകാതെ അവ നീക്കം ചെയ്യുന്നതിനെ മറ്റ് ലേഖകർ ചോദ്യം ചെയ്തേക്കാം. തർക്കങ്ങൾ ഉടലെടുക്കുന്നുവെങ്കിൽ തുടർച്ചയായി ലേഖകർ മറ്റുള്ളവരുടെ തിരുത്തലുകൾ തിരസ്കരിക്കാതിരിക്കുക (അതായത് [[വിക്കിപീഡിയ:തിരുത്തൽ യുദ്ധം|തിരുത്തൽ യുദ്ധത്തിന്‌]] തിരിയിടരുത്), പകരം സം‌വാദം താളിൽ പ്രശ്നത്തെ ചർച്ചയ്ക്ക് വിധേയമാക്കുകയും [[വിക്കിപീഡിയ:സമവായം|സമവായത്തിലെത്തുവാൻ]] ശ്രമിക്കുകയും ചെയ്യുക.
 
"https://ml.wikipedia.org/wiki/വിക്കിപീഡിയ:തിരുത്തൽ_നയം" എന്ന താളിൽനിന്ന് ശേഖരിച്ചത്