"യൂക്കാരിയോട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Alfasst (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1749909 നീക്കം ചെയ്യുന്നു
No edit summary
വരി 37:
** [[Chromalveolata]]
}}
[[കോശം|കോശത്തിനകത്ത്]] സ്തരങ്ങൾ കൊണ്ട് പൊതിഞ്ഞിരിക്കുന്ന സഞ്ചികൾക്കകത്ത് പ്രധാനപ്പെട്ട കോശവസ്തുക്കളെ ഉൾക്കൊണ്ടിരിക്കുന്ന കോശങ്ങളുള്ള ജീവജാലങ്ങളെയാണ് യൂക്കാരിയോട്ടുകൾ എന്നുവിളിക്കുന്നത്. യൂക്കാരിയ അഥവാ യൂക്കാരിയോട്ട എന്ന [[ടാക്സോണമി|ടാക്സോണി]]ലാണിവ ഉൾപ്പെടുന്നത്. പ്രധാനമായും മർമ്മവും ({{En|1=Nucleus}})മർമ്മകവുമാണ് ({{En|1=Nucleolus}})കോശത്തിനകത്ത് മർമ്മസ്തരം({{En|1=plasma Membrane}}) എന്ന സ്തരത്താൽ പൊതിഞ്ഞുകാണപ്പെടുന്ന കോശവസ്തുക്കൾ. കോശത്തിനകത്തെ [[മർമ്മം|മർമ്മത്തിന്റെ]] സാന്നിദ്ധ്യമാണ് ഇവയ്ക്ക് യൂക്കാരിയോട്ടുകൾ എന്ന പേരുവന്നതിന് കാരണം. [[മൈറ്റോകോൺട്രിയ|മൈറ്റോകോൺട്രിയ]], [[ലൈസോസോം]], [[റൈബോസോം]] എന്നിങ്ങനെ മറ്റ് മിക്ക കോശാംഗങ്ങളും ഇവയ്ക്കുണ്ട്. <ref>http://en.wikipedia.org/wiki/Eukaryote</ref>
സസ്യങ്ങളും ജന്തുക്കളും ഫംഗസ്സുകളും ഉൾപ്പെടുന്ന വലിയ ജീവിവിഭാഗമാണിത്. എന്നാൽ [[ഉപവർഗ്ഗം|ഉപവർഗ്ഗങ്ങളുടെ]] എണ്ണത്തിന്റെ കാര്യത്തിൽ പ്രോട്ടിസ്റ്റ വിഭാഗത്തിൽ ഉൾപ്പെടുന്ന യൂക്കാരിയോട്ടുകളാണ് കൂടുതൽ. കോശസ്തരത്തിനുപുറത്ത് സസ്യങ്ങളിൽ [[സെല്ലുലോസ്]] പോളിസാക്കറൈഡുകളുള്ളതും ഫംഗസ്സുകളിൽ കൈറ്റിൻ പോളിസാക്കറൈഡുകളുള്ളതുമായ [[കോശഭിത്തി]] കൂടി കാണപ്പെടുന്നു. <ref>http://www.cliffsnotes.com/study_guide/Prokaryote-and-Eukaryote-Cell-Structure.topicArticleId-8741,articleId-8587.html</ref><br />
യൂക്കാരിയോട്ടുകൾ മോണോഫൈലറ്റിക് ({{En|1=Monophyletic}}) സ്വഭാവം കാണിക്കുന്നു.(ഒരു ഉപവർഗ്ഗവും അവയിൽ നിന്നുള്ള പിൻതലമുറകളുമാണ് മോണോഫിലി എന്ന് വിവക്ഷിക്കപ്പെടുന്നത്.) അവ പ്രോകാരിയോട്ടുകളായ ബാക്ടീരിയ ({{En|1=Bacetria}}), ആർക്കിയ ({{En|1=Archaea}}) എന്നീ വിഭാഗങ്ങൾക്കൊപ്പം ചേർന്ന് ജീവന്റെ മൂന്നുഡൊമൈനുകൾ ({{En|1=domains}}) ഉണ്ടാക്കുന്നു.
വരി 49:
ബഹുകോശവ്യവസ്ഥ({{En|1=Multicellularity}})യും അതുവഴി കലകളുടെ രൂപപ്പെടലും ഇവ കാണിക്കുന്നു. കോശത്തിന് അഥവാ ശരീരത്തിന് ബാഹ്യമോ ആന്തരികമോ ആയി താങ്ങും സംരക്ഷണവും നൽകുന്ന അസഥിവ്യവസ്ഥയോ തത്തുല്യവ്യവസ്ഥകളോ ഇവയ്ക്കുണ്ട്. പ്ലാസ്റ്റിഡുകളുടെ ({{En|1=Plastid}})സാന്നിദ്ധ്യവും വിവിധതലങ്ങളിൽ (പ്രാഥമിക, ദ്വിതീയ, തൃതീയ എൻഡോസിംബയോസിസ് വഴി) അവയുടെ അനുകൂലനങ്ങളും യൂക്കാരിയോട്ടുകളുടെ സവിശേഷതയാണ്.
== ഉൽപ്പത്തി ==
നോൾ({{En|1=Knoll}})എന്ന ശാസ്ത്രജ്ഞൻ 2006ൽ 1.6–2.1 [[ബില്ല്യൺ]] വർഷങ്ങൾക്കുമുമ്പാണ് ഇവ രൂപപ്പെട്ടതെന്ന് സമർത്ഥിക്കുന്നു. ഗാബണിലെ ({{En|1=Gabon}}) ബ്ലാക്ക്‌ഷെയിൽസിലെ ({{En|1=black shales}})പാലിയോപ്രോട്ടിറോസോയിക് ഫ്രാൻസ്‌വില്ലിയൻ ബി ഫോർമേഷനിൽ സംഘടിതജൈവരൂപങ്ങൾ കണ്ടെത്തിയിട്ടുള്ളതിൽ നിന്നും 2.1 ബില്ല്യൺ കാലയളവിലാണ് യൂക്കാരിയോട്ടുകൾ രൂപപ്പെട്ടതെന്ന് അനുമാനിക്കാം.<ref>http://en.wikipedia.org/wiki/Eukaryote#cite_note-8</ref> ബയോമാർക്കറുകൾ ഉപയോഗിച്ചുനടത്തിയ പഠനങ്ങളിൽ [[ആസ്ട്രേലിയ|ആസ്ട്രേലിയൻ]] ഷെയിൽസിൽ കണ്ടെത്തിയ സ്റ്റിറെയ്നുകളുടെ (Cyclopentanoperhydrophenanthrene അഥവാ Cyclopentane perhydro phenanthrene)സാന്നിദ്ധ്യം 2.7 ബില്ല്യൺ വർഷങ്ങൾക്കുമുമ്പുതന്നെ യൂക്കാരിയോട്ടുകളുടെ സാന്നിദ്ധ്യം തെളിയിക്കുന്നു. <ref>http://en.wikipedia.org/wiki/Eukaryote#cite_note-10</ref>
=== എൻഡോസിംബയോസിസ് ===
1967 ൽ ലിൻ മാർഗുലിസ് ({{En|1=Lynn Margulis}}) ആണ് ഈ സിദ്ധാന്തം ആവിഷ്കരിച്ചത്. ഒരു കോശത്തെ മറ്റൊരു [[കോശം]] കോശശരീരത്തിനുള്ളിലാക്കി നിലനിർത്തുകയും ഇരുവരും ഏകദേശം സ്ഥിരകാലത്തേയ്ക്ക് പരസ്പരപ്രതിവർത്തനത്തിലൂടെ ജീവിക്കുകയും ചെയ്യുന്നതിനെ എൻഡോസിംബയോസിസ് ({{En|1=endosymbiosis}}) എന്നുവിളിക്കുന്നു. ഈ പ്രക്രിയ പോഷണത്തിന് സഹായിക്കുന്നു എന്നതിലുപരി യൂക്കാരിയോട്ടുകളുടെ ഉൽപ്പത്തിയേയും വികാസത്തേയും സൂചിപ്പിക്കുന്നു. [[മൈറ്റോകോൺട്രിയ|മൈറ്റോകോൺട്രിയയുടേയും]] ഹരിതകണം പോലെയുള്ള പ്ലാസ്റ്റിഡുകളുടേയും [[പരിണാമസിദ്ധാന്തം|പരിണാമത്തിൽ]] വലിയ സ്ഥാനമാണ് എൻഡോസിംബയോസിസിനുള്ളത്. <ref>http://eol.org/pages/2908256/details</ref>
വരി 84:
* സഹകോശങ്ങൾ തമ്മിലുള്ള പദാർത്ഥകൈമാറ്റത്തിനുസഹായിക്കുന്നത് കോശങ്ങളുടെ ഉപരിതലത്തിലുള്ള പ്ലാസ്മോഡെസ്മേറ്റ ({{En|1=plasmodesmata}}) എന്ന സുഷിരങ്ങളിലൂടെയാണ്. ഇവയ്ക്ക് ജന്തുകോശങ്ങളിലെ ഗ്യാപ്പ് ജംഗ്ഷനുകളിൽ ({{En|1=gap junctions}}) നിന്ന് വളരെ വ്യത്യാസങ്ങളുണ്ട്.
* പ്രകാശസംശ്ലേഷണത്തിന് ഹരിതകണങ്ങൾ ({{En|1=chloroplast}}) എന്ന പ്ലാസ്റ്റിഡുകൾ സഹായിക്കുന്നു.
* ജന്തുകോശങ്ങളിൽ നിന്ന് വിഭിന്നമായി സസ്യകോശങ്ങൾക്ക് (കോണിഫേഴ്സിലും സപുഷ്പികളിലും) ചലനസഹായികളായ ഫ്ലജല്ലമോ ({{En|1=flagellum}}) സെൻട്രിയോളുകളോ ({{En|1=centriole}} ഇല്ല.<ref>http://en.wikipedia.org/wiki/Eukaryote</ref>
=== ഫംഗസ് കോശങ്ങൾ ===
* കൈറ്റിൻ ({{En|1=chitin}}) കൊണ്ട് നിർമ്മിതമായ കട്ടിയുള്ള കോശഭിത്തി ഇവയ്ക്കുണ്ട്.
വരി 95:
# * [http://eol.org/pages/2908256/overview ഇ.ഓ.എൽ. യൂക്കാരിയോട്ട് പേജുകൾ]
== അവലംബം ==
{{Reflistreflist|2}}
 
{{പ്രകൃതി}}
[[വർഗ്ഗം:യൂക്കാരിയോട്ടുകൾ]]
"https://ml.wikipedia.org/wiki/യൂക്കാരിയോട്ടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്