"ഝാൻസി റാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Rani Lakshmibai}}
{{rename|റാണി ലക്ഷ്മീബായി}}
{{For|തിരുവിതാംകൂർ രാജ്ഞിയെക്കുറിച്ചറിയാൻ|ഗൗരി ലക്ഷ്മിഭായി}}
{{വിപ്ലവകാരികളുടെ വിവരപ്പെട്ടി
Line 17 ⟶ 18:
 
തുടക്കത്തിൽ [[ബ്രിട്ടൻ|ബ്രിട്ടീഷുകാരോട്]] അനുനയത്തിലും, ആക്രമിക്കാൻ വന്ന അയൽരാജ്യങ്ങളോട് അതേ രീതിയിൽ മറുപടി പറഞ്ഞും ചെറുപ്പകാലത്തിൽ തന്നെ [[ഝാൻസി]] എന്ന രാജ്യത്തിന്റെ മഹാറാണിയായി മാറി. [[ബ്രാഹ്മണർ|ബ്രാഹ്മണസ്ത്രീകൾ]] ഭർത്താവിന്റെ വിയോഗത്തിനുശേഷം ഭൗതീകജീവിതം ഉപേക്ഷിച്ചിരുന്ന ആ കാലഘട്ടത്തിൽ യാഥാസ്ഥിതികതയുടെ ചട്ടക്കൂടുകൾ പൊളിച്ച് താൻ പിറന്നു വീണ മണ്ണിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരവനിതയാണ് ഝാൻസി റാണി എന്നറിയപ്പെടുന്ന മഹാറാണി ലക്ഷ്മീഭായി.
 
==ജനനം ബാല്യം==
വാരാണസിയിലെ ഒരു ഗ്രാമത്തിലാണ് ലക്ഷ്മീഭായ് ജനിച്ചത്. [[മണികർണ്ണിക]] എന്നായിരുന്നു യഥാർത്ഥ നാമം. മനുഭായ് എന്ന വിളിപ്പേരു കൂടി ഉണ്ടായിരുന്നു ഈ കുട്ടിക്ക്. പിതാവ് [[മോരോപാന്ത് താമ്പേ]], [[ബാജി റാവു രണ്ടാമൻ|പേഷ്വ ബാജിറാവു രണ്ടാമന്റെ]] കൊട്ടാരത്തിലായിരുന്നു ജോലിചെയ്തിരുന്നത്. അമ്മ [[ഭാഗീരഥിഭായി]] ഉത്തമയായ ഒരു കുടുംബിനിയായിരുന്നു<ref>[[#roj04|റാണി ഓഫ് ഝാൻസി - ഡോക്ടർ.റാണ]]ആദ്യകാല ജീവിതം എന്ന അദ്ധ്യായം - പുറം.11</ref>. മണികർണ്ണികയ്ക്ക് നാലു വയസ്സുള്ളപ്പോൾ അമ്മ ഭാഗീരഥിഭായി മരണമടഞ്ഞു<ref>[[#roj04|റാണി ഓഫ് ഝാൻസി - ഡോക്ടർ.റാണ]]ആദ്യകാല ജീവിതം എന്ന അദ്ധ്യായം - പുറം.12</ref>. മണികർണ്ണിക തന്റെ ബാല്യം ചിലവഴിച്ചത് ബാജിറാവു രണ്ടാമന്റെ കൊട്ടാരത്തിലായിരുന്നു. ബാജിറാവുവിന്റെ ദത്തുപുത്രനായിരുന്ന [[നാനാസാഹേബ്]] ആയിരുന്നു മണികർണ്ണികയുടെ ബാല്യകാല സുഹൃത്ത്<ref>[[#roj04|റാണി ഓഫ് ഝാൻസി - ഡോക്ടർ.റാണ]]ആദ്യകാല ജീവിതം എന്ന അദ്ധ്യായം - പുറം.12-13</ref>. നാനാസാഹേബിനെക്കൂടാതെ മറ്റൊരു ദത്തു പുത്രൻ കൂടിയുണ്ടായിരുന്നു ബാജിറാവുവിന്. പഠനത്തിൽ വളരെ മുമ്പിലായിരുന്നു മണികർണ്ണിക. കൂടാതെ ആയോധനകലകളിലും, കുതിരസവാരി എന്നിവയിലും മനുഭായിക്ക് ഏറെ താൽപര്യമുണ്ടായിരുന്നു. അമ്മയില്ലാതെ വളർന്ന കുട്ടിയായതുകൊണ്ട് മനുഭായിയുടെ എല്ലാ ആഗ്രഹങ്ങളും പിതാവ് മോരോപാന്ത് സാധിച്ചുകൊടുത്തിരുന്നു<ref>[[#roj04|റാണി ഓഫ് ഝാൻസി - ഡോക്ടർ.റാണ]]ആദ്യകാല ജീവിതം എന്ന അദ്ധ്യായം - പുറം.13</ref>.
"https://ml.wikipedia.org/wiki/ഝാൻസി_റാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്