"ഗുവാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.) (106 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q16635 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
പതിനേഴാം നൂറ്റാണ്ടുമുതൽ പത്തൊൻപതാം നൂറ്റാണ്ടുവരെ സ്പെയിൻകാർ [[പന്നി|പന്നികളെയും]] [[നായ|നായ്ക്കളെയും]] [[കോഴി|കോഴികളെയും]] ഫിലിപ്പീൻസിൽ കാണപ്പെടുന്ന മാനിനെയും ഒരുതരം എരുമയെയും കാട്ടുകോഴിയെയും മറ്റും ഇങ്ങോട്ട് കൊണ്ടുവന്നിരുന്നു. പോത്തിൻ കൂട്ടങ്ങൾ സൈനികത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും പരിസ്ഥിതി സന്തുലനത്തെ തകർക്കുകയും ചെയ്യുന്നുണ്ടത്രേ. അമേരിക്കൻ സൈന്യം 2002-ൽ ഇവയെ കൊല്ലാൻ തുടങ്ങിയപ്പോൾ വ്യാപകമായ പ്രതിഷേധമുണ്ടായി. <ref>{{cite web |url=http://web.archive.org/web/20050428185829/http://www.animalrights.net/archives/year/2003/000392.html |work=AnimalRights.net |title=More Than 100 Protest Guam Carabao Cull |date=2003-10-15 |accessdate=2007-06-15}}</ref>
 
മുളമാക്രി (cane toad) 1937-ൽ ഇവിടെ എത്തിപ്പെട്ട ജീവിയാണ്. [[ആഫ്രിക്കൻ ഒച്ച്]] (giant African snail) രണ്ടാം ലോകമഹായുദ്ധസമയത്ത് ജപ്പാൻ സൈന്യത്തിനൊപ്പം ഇവിടെയെത്തിയതാണ്. അടുത്തകാലത്തായി കൂടുതൽ തവളവർഗ്ഗങ്ങൾ ഇവിടെയെത്തിയിട്ടുണ്ട്. ഇവ സസ്യങ്ങൾക്ക് ഭീഷണിയാണെന്ന് മാത്രമല്ല, ബ്രൗൺ മരപ്പാമ്പിന് കൂടുതൽ ഭക്ഷണമാവുകയും ചെയ്യും. ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന പോർട്ടോ റിക്കോ നിവാസികളായ തവളകൾ ഇവിടെയെത്തിയത് ഹവായ് ദ്വീപിൽ നിന്നാണെന്ന് കരുതപ്പെടുന്നു. ഇവയുടെ ശബ്ദം വിനോദസഞ്ചാരമേഖലയെ ബാധിക്കുമെന്ന് ഭയപ്പെടുന്നവരുണ്ട്. <ref>{{cite web | url= http://webspinners.com/coloherp/cb-news/Vol-31/cbn-0404/Coqui.php | title= Two Male Coqui Frogs Found in Guam | date= 2004-02-28 | accessdate= 2007-07-19 | author= Worth, Katie}}</ref>
 
വന്യമൃഗങ്ങളായി മാറിയ പന്നികളും മാനുകളും; അധികതോതിലുള്ള വേട്ട; മനുഷ്യവാസമേഖലകളുടെ വിസ്തീർണ്ണത്തിലുണ്ടായ വർദ്ധന എന്നിവയാണ് ഗുവാമിലെ സ്വദേശികളായ സസ്യങ്ങളുടെയും ജന്തുക്കളുടെയും നാശത്തിനു കാരണം.
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1749022" എന്ന താളിൽനിന്ന് ശേഖരിച്ചത്