"ബാലപീഡനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കുഞ്ഞിനെ ശാരീരികമായോ, ലൈംഗികമായോ, മാനസികമായോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:55, 10 മേയ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

കുഞ്ഞിനെ ശാരീരികമായോ, ലൈംഗികമായോ, മാനസികമായോ ഉപദ്രവിക്കുന്നതിനെയോ അവഗണിക്കുന്നതിനെയോ ശിശു പീഡനം അല്ലെങ്കിൽ ചൈൽഡ് അബ്യൂസ് എന്നു പറയാം. ചൈൽഡ് അബ്യൂസ് കുട്ടിയുടെ വീട്ടിൽ വച്ചോ, കുട്ടി ഇടപെടുന്ന സ്കൂൾ, ഓർഗനൈസേഷനുകൾ, സമൂഹം എന്നിവിടങ്ങളിൽ വച്ചോ നടക്കാം. അവഗണന 78.3%, ശാരീരിക പീഡനം 17.6%, മാനസിക പീഡനം 8.1%, ലൈംഗിക പീഡനം 9.2% എന്നിങ്ങനെ നാലു തരത്തിൽ ഉണ്ട്. അവഗണന. കുഞ്ഞിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്ന രീതിയിൽ ആഹാരം, വസ്ത്രം, പാർപ്പിടം, ആരോഗ്യ രക്ഷ, മേൽനോട്ടം എന്നിവ നൽകാതിരിക്കലാണ് അവഗണന. ലക്ഷണങ്ങൾ - കുട്ടി കൃത്യമായി സ്കൂളിൽ പോകാതിരിക്കൽ, ആഹാരമോ പണമോ യാചിക്കുകയോ മോഷ്ടിക്കുകയോ ചെയ്യുക, ആവശ്യമുള്ള ആരോഗ്യപരിചരണം കിട്ടാതിരിക്കുക, ആവശ്യത്തിനു വസ്ത്രങ്ങൾ ഇല്ലാതിരിക്കുക എന്നിവയാണ്. അവഗണിക്കപ്പെടുന്ന കുട്ടികളിൽ ശാരീരികവും മാനസികവുമായ വളർച്ച താമസത്തിലാവുന്നു. ശാരീരിക പീഡനം. കുട്ടിയ്ക്ക് ശാരീരികക്ഷതമുണ്ടാക്കുന്ന പ്രവൃത്തികൾ മനപ്പൂർ‌വം ചെയ്യുന്നതാണ് ശാരീരിക പീഡനം. അടിക്കുക, പൊള്ളലേല്പിക്കുക എന്നിവ ശാരീരിക പീഡനങ്ങൾ ആണ്. ലൈംഗിക പീഡനം. മുതിർന്നയാൾ ലൈംഗിക ഉത്തേജനത്തിനായി കുട്ടിയെ ഉപയോഗിക്കുന്നതാണു ലൈംഗിക പീഡനം. ലൈംഗികവൃത്തികൾക്കായി നിർബന്ധിക്കുക, ലൈംഗികാവയവങ്ങൾ കുട്ടിയുടെ മുന്നിൽ പ്രദർശിപ്പിക്കുക, കുട്ടിയെ പോർണോഗ്രഫി കാണിക്കുക, കുട്ടിയുമായി ലൈംഗികബന്ധം നടത്തുക, കുട്ടിയുടെ ലൈംഗികാവയവങ്ങളിൽ തൊടുക, കുട്ടിയുടെ ലൈംഗികാവയവങ്ങളിൽ നോക്കുക, ചൈൽഡ് പോർണോഗ്രഫി നിർമ്മിക്കുക എന്നിവ കുട്ടിയോടു ചെയ്യുന്ന ലൈംഗിക പീഡനങ്ങളാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ കണക്കനുസരിച്ച് 15% മുതൽ 25% വരെ സ്ത്രീകളും 5% മുതൽ 15% വരെ പുരുഷന്മാരും കുട്ടികളായിരിക്കെ ലൈംഗികമായി പീഡിക്കപ്പെട്ടിട്ടുണ്ട്. കൂടുതൽ പീഡകരും കുട്ടികൾക്ക് പരിചയമുള്ളവരാണ് - പീഡകരിൽ 30% ബന്ധുക്കളും, 60% കുടുംബസുഹൃത്തുക്കൾ, ബേബിസിറ്റർമാർ, അയൽക്കാർ എന്നിവരും, 10% അപരിചിതരും ആണ്. മൂന്നിലൊന്നു കേസുകളിലും, പീഡകനും പ്രായപൂർത്തി ആവാത്തവർ ആണ്.

"https://ml.wikipedia.org/w/index.php?title=ബാലപീഡനം&oldid=1748650" എന്ന താളിൽനിന്ന് ശേഖരിച്ചത്