"മോണിക്ക സെലസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 2:
[[പ്രമാണം:Monica Seles Canadian Open.jpg|thumb|280px|<center>മോണിക്ക സെലസ്‌ ഒരു കളിക്കിടെ</center>]]
 
[[യൂഗോസ്ലാവിയ|യൂഗോസ്ലാവിയയിൽ]] ജനിച്ച് 1989-ൽ അന്താരാഷ്ട്ര ടെന്നിസിൽ അരങ്ങേറി, തൊണ്ണൂറുകളുടെ ആദ്യം വളരെയധികം ലോകശ്രദ്ധ നേടിയ മുൻ [[ടെന്നീസ്]] കളിക്കാരിയാണ് '''മോണിക്ക സെലസ്‌'''. തന്റെ പ്രശസ്തിയുടെ ഉന്നതിയിൽ എട്ട് [[ഗ്രാന്റ്സ്ലാം (ടെന്നീസ്)|ഗ്രാൻഡ്‌ സ്ലാം]] വ്യക്തിഗത കിരീടങ്ങൾ നേടുകയും ലോക ഒന്നാം നമ്പർ സ്ഥാനത്തെത്തുകയും ചെയ്ത സെലസിന്, അവിചാരിതമായി ഒരു കളിക്കിടെ [[സ്റ്റെഫി ഗ്രാഫ്|സ്റ്റെഫി ഗ്രാഫിന്റെ]] ആരാധകനെന്നവകാശപ്പെടുന്ന ഒരക്രമിയുടെ കുത്തേൽക്കുകയും കളിക്കളം വിടേണ്ടി വരികയും ചെയ്തു. അതിനു ശേഷം 1994-ൽ അവർ [[അമേരിക്ക|അമേരിക്കൻ]] പൗരത്വം സ്വീകരിക്കുകയും അടുത്തവർഷം മൽസര രംഗത്ത് തിരിച്ചെത്തുകയും ചെയ്തു. പഴയ പ്രഭാവത്തിന്റെ അടുത്തെത്താൻ കഴിഞ്ഞില്ലെങ്കിലും 1996 [[ആസ്ട്രേലിയൻ ഓപ്പൺ]] നേടുകയുണ്ടായി<ref name=seles-basic>{{cite web|url=http://keepingscore.blogs.time.com/2011/06/22/30-legends-of-womens-tennis-past-present-and-future/slide/monica-seles/ |archiveurl=http://archive.is/QAdYG |archivedate=10 മെയ്‌ 2013 |publisher=ടൈം |title=30 Legends of Women’s Tennis: Past, Present and Future |accessdate=10 മെയ്‌ 2013}}</ref>.. 2007-ൽ [[ഹംഗറി|ഹംഗറിയുടെ]] പൗരത്വം കൂടി സ്വീകരിച്ച അവർ അടുത്ത വർഷം വിരമിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/മോണിക്ക_സെലസ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്