"അവധ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67:
മുഗൾകാലത്തെ ശൈലിയനുസരിച്ച് നികുതിപിരിവിനായി അവധ്, പന്ത്രണ്ട് ചക്ലകളായും അവയെ എഴുപത് പാർഗണകളായും വിഭജിക്കപ്പെട്ടിരുന്നു. 1838 കാലത്ത് ഈ ചക്ലകളിൽ നികുതിപിരിവിന്റെ ചുമതലക്കാരായി നസീമുകൾ എന്നറിയപ്പെടുന്ന ആറു ചക്ലാദാർമാരുണ്ടായിരുന്നു. പല ചക്ലാദാർമാർക്കും രണ്ടിലധികം ചക്ലകളുടെ ചുമതലയുണ്ടായിരുന്നു.
 
ഇവർക്കു താഴെ തദ്ദേശീയരജപുത്രരാജാക്കൻമാരുടെ ഭരണമായിരുന്നു. താലൂക്കകൾ എന്നാണ് ഓരോ ഭരണപ്രദേശവും അറിയപ്പെട്ടിരുന്നത്. രാജാ അല്ലെങ്കിൽ താലൂക്ക്ദാർ എന്നാണ് ഇവിടത്തെ ഭരണാധികാരികൾ അറിയപ്പെട്ടിരുന്നത്. ഈ താലൂക്ക്ദാര്മാര് അവരുടെ കോട്ടകൾ കേന്ദ്രീകരിച്ച് സ്വന്തം സൈന്യത്തെ ഉപയോഗിച്ച് പ്രദേശത്തെ ക്രമസമാധാനനില നിയന്ത്രിച്ചു. ഇംപീരിയം ഇൻ ഇംപീരിയം എന്നാണ് രുദ്രാങ്ഷു മുഖർജി നിരീക്ഷിച്ചിരിക്കുന്നത്. കർഷകരും ഈ താലൂക്കദാർമാരും തമ്മിൽ ജന്മികുടിയാൻ ബന്ധമായിരുന്നു. കൃഷിക്കാർ അവരുടെ ഉൽപ്പാദനത്തിന്റെ വീതം നൽകുകയും താലൂക്ക്ദാർ പകരം അവർക്ക് സംരക്ഷണം നൽകുകയും ചെയ്തു. കൃഷിക്കാരാകട്ടെ താലൂക്ക്ദാറിനോട് പൂർണ്ണമായ വിധേയത്വം കാണിക്കുകയും, കടം കയറിയ താലൂക്ക്ദാർമാർക്ക്, അവരുടെ ഭൂമി നസീമോ മറ്റു പലിശക്കാരോ പിടിച്ചെടുക്കുന്നതിൽ നിന്ന് തടയാൻ, കൃഷിക്കാർ പണം സ്വരൂപിച്ചുകൊടുക്കുക വരെ ചെയ്തിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനുമുമ്പ് അവധിലെ ഏറിയഭാഗം ഭൂമിയും ഇത്തരത്തിൽ താലുക്ക്ദാര്മാരുടെ കൈവശമായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തോടെ ഇത്തരം താലൂക്ക്ദാർമാരുടെ അധികാരം നിയന്ത്രിക്കപ്പെട്ടു.<ref name=BIR-14/>
 
== അവലംബം ==
"https://ml.wikipedia.org/wiki/അവധ്" എന്ന താളിൽനിന്ന് ശേഖരിച്ചത്