"ഒറ്റപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

69 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ഒറ്റപ്പാലം എന്ന പേരിന്നു കാരണം ഇവിടത്തെ കച്ചേരി വളപ്പിൽ ഒറ്റക്കു നിൽക്കുന്ന ഒരു [[പാല]] മരമാണ്. പാല നിന്നിടം ഒറ്റപ്പാല എന്നും അതിനപ്പുറം ഉള്ള ഗ്രാമം പാലയ്കപ്പുറം എന്നും അറിയപെട്ടു. ഈ പ്രദേശങ്ങൾ കാലക്രമേണ ഒറ്റപ്പാലം എന്നും [[പാലപ്പുറം]] എന്നും അറിയപ്പെട്ടുതുടങ്ങി.
 
1921ൽ[[ടി. പ്രകാശം]] അധ്യക്ഷനായി 1921-ൽ ഒറ്റപ്പാലത്ത് വെച്ചു നടന്ന ആദ്യ [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി|കേരള പ്രദേശ് കോൺഗ്രസ്]] സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് [[ഇന്ത്യ|ഇന്ത്യയുടെ]] രാഷ്ട്രപിതാവായ [[മഹാത്മാഗാന്ധി|മഹാത്മാഗാന്ധി]] ആദ്യമായി [[കേരളം|കേരളത്തിലെത്തിയത്]]. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ]] ദേശീയസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ആദ്യ കേരളീയനായ ശ്രീമാൻ [[ചേറ്റൂർ ശങ്കരൻ നായർ]][http://aicc.org.in/new/past-president-detail.php?id=11](1897ൽ [[അമരാവതി(സ്ഥലനാമം|അമരാവതി]]യിൽ) ഒറ്റപ്പാലത്തുകാരനായിരുന്നു എന്നത് ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ അക്കാലത്തുതന്നെ ഒറ്റപ്പാലത്തിന്റെ കൈമുദ്ര പതിഞ്ഞിരുന്നു എന്നതിന്റെ തെളിവാണ്.
 
ഇന്ത്യയിൽ പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായ [[കെ.ആർ. നാരാ‍യണൻ]] അതിനു മുമ്പ് മൂന്ന് തവണ ലോകസഭയിലേക്ക് (1984, 1989, 1991) ഒറ്റപ്പാലം നിയോജകണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. [[തുള്ളൽ പ്രസ്ഥാനം|തുള്ളൽ പ്രസ്ഥാനത്തിന്റെ]] ഉപജ്ഞാതാവായ [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുടെ]] ജന്മസ്ഥലമായ [[ലക്കിടി|ലക്കിടിയിലെ]] [[കിള്ളിക്കുറുശിമംഗലം]] ഒറ്റപ്പാലത്ത് നിന്നും 8 കിലോമീറ്റർ അകലെയുള്ള [[ലക്കിടിപേരൂർ ഗ്രാമപഞ്ചായത്ത്|ലക്കിടി-പേരൂർ]] ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ‍പ്രശസ്ത [[കൂടിയാട്ടം|കൂടിയാട്ട]] കലാകാരനായ പദ്മശ്രീ [[മാണി മാധവ ചാക്യാർ|മാണി മാധവ ചാക്യാരുടെ]] വസതിയും കിള്ളിക്കുറുശിമംഗലത്താണ്. സർദാർ പട്ടേലിന്റെ സെക്രട്ടറിയായിരുന്ന വി.പി.മേനോൻ, [[കെ പി എസ് മേനോൻ]], [[ശ്രീ ശിവശങ്കരമേനോൻ]] (മുൻ വിദേശ കാര്യ സെക്രട്ടറി), [[റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ്|"റോ"(RAW)]] യുടെ മുൻ മേധാവിയും 1982 ദൽഹി ഏഷ്യാഡ് സംഘാടകസമിതിയിൽ പ്രവർത്തിക്കുകയും ചെയ്ത കെ. ശങ്കരൻ നായർ<ref>http://premkumarrao.wordpress.com/2013/01/25/inside-ib-and-raw-by-k-sankaran-nair/</ref>, ഇന്ത്യയിലെ മൂന്നാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന എം.കെ.നാരായണൻ<ref>http://en.wikipedia.org/wiki/M._K._Narayanan</ref>, തുടങ്ങിയ ഭരണതന്ത്രജ്ഞരുടെ നാടാണ് ഒറ്റപ്പാലം. ‍ഈയിടെയായി [[മലയാളം]], തമിഴ് മുഖ്യധാരാ സിനിമകളുടെ ഇഷ്ടപ്പെട്ട ലൊക്കേഷൻ കൂടിയായി മാറിയിട്ടുണ്ട് ഒറ്റപ്പാലവും പരിസര പ്രദേശങ്ങളും. പ്രശസ്ത കർണ്ണാടക സംഗീതജ്ഞനായിരുന്ന [[ചെമ്പൈ വൈദ്യനാഥഭാഗവതർ]] ഇവിടെയുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മണ്ഡപത്തിൽ വെച്ചാണ് ദിവംഗതനായത്. അടുത്ത കാലത്ത് ആ ക്ഷേത്രമിരിക്കുന്ന സ്ഥലത്തെ ചെമ്പൈനഗർ എന്നു പുനർ‌നാമകരണം ചെയ്തിട്ടുണ്ട്.
430

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1748435" എന്ന താളിൽനിന്ന് ശേഖരിച്ചത്