"ഒറ്റപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
}}
 
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിൽ]] [[ഭാരതപ്പുഴ|ഭാരതപ്പുഴയുടെ]] തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് '''ഒറ്റപ്പാലം'''. സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. [[പഴയ [[മദ്രാസ് സംസ്ഥാനം|പഴയ മദ്രാസ് സംസ്ഥാനത്തിൽപ്പെട്ട]] [[വള്ളുവനാട്]] താലൂക്ക് പിൽക്കാലത്ത് ഈ പട്ടണം ഭരണകേന്ദ്രമാക്കി [[ഒറ്റപ്പാലം താലൂക്ക്]] എന്ന പേരിൽ നിലവിൽ വരികയുണ്ടായി.
 
ഒറ്റപ്പാലം എന്ന പേരിന്നു കാരണം ഇവിടത്തെ കച്ചേരി വളപ്പിൽ ഒറ്റക്കു നിൽക്കുന്ന ഒരു [[പാല]] മരമാണ്. പാല നിന്നിടം ഒറ്റപ്പാല എന്നും അതിനപ്പുറം ഉള്ള ഗ്രാമം പാലയ്കപ്പുറം എന്നും അറിയപെട്ടു. ഈ പ്രദേശങ്ങൾ കാലക്രമേണ ഒറ്റപ്പാലം എന്നും [[പാലപ്പുറം]] എന്നും അറിയപ്പെട്ടുതുടങ്ങി.
 
1921ൽ ഒറ്റപ്പാലത്ത് വെച്ചു നടന്ന ആദ്യ [[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി|കേരള പ്രദേശ് കോൺഗ്രസ്]] സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് [[ഇന്ത്യ|ഇന്ത്യയുടെ]] രാഷ്ട്രപിതാവായ [[മഹാത്മാഗാന്ധി|മഹാത്മാഗാന്ധി]] ആദ്യമായി [[കേരളം|കേരളകേരളത്തിലെത്തിയത്]]ത്തിലെത്തിയത്. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ]] ദേശീയസമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ആദ്യ കേരളീയനായ ശ്രീമാൻ [[ചേറ്റൂർ ശങ്കരൻ നായർ]][http://aicc.org.in/new/past-president-detail.php?id=11](1897ൽ [[അമരാവതി(സ്ഥലനാമം|അമരാവതി]]യിൽ) ഒറ്റപ്പാലത്തുകാരനായിരുന്നു എന്നത് ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ അക്കാലത്തുതന്നെ ഒറ്റപ്പാലത്തിന്റെ കൈമുദ്ര പതിഞ്ഞിരുന്നു എന്നതിന്റെ തെളിവാണ്.
 
ഇന്ത്യയിൽ പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായ [[കെ.ആർ. നാരാ‍യണൻ]] അതിനു മുമ്പ് മൂന്ന് തവണ ലോകസഭയിലേക്ക് (1984, 1989, 1991) ഒറ്റപ്പാലം നിയോജകണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. [[തുള്ളൽ പ്രസ്ഥാനം|തുള്ളൽ പ്രസ്ഥാനത്തിന്റെ]] ഉപജ്ഞാതാവായ [[കുഞ്ചൻ നമ്പ്യാർ|കുഞ്ചൻ നമ്പ്യാരുടെ]] ജന്മസ്ഥലമായ [[ലക്കിടി|ലക്കിടിയിലെ]] [[കിള്ളിക്കുറുശിമംഗലം]] ഒറ്റപ്പാലത്ത് നിന്നും 8 കിലോമീറ്റർ അകലെയുള്ള [[ലക്കിടിപേരൂർ ഗ്രാമപഞ്ചായത്ത്|ലക്കിടി-പേരൂർ]] ഗ്രാമപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ‍പ്രശസ്ത [[കൂടിയാട്ടം|കൂടിയാട്ട]] കലാകാരനായ പദ്മശ്രീ [[മാണി മാധവ ചാക്യാർ|മാണി മാധവ ചാക്യാരുടെ]] വസതിയും കിള്ളിക്കുറുശിമംഗലത്താണ്. സർദാർ പട്ടേലിന്റെ സെക്രട്ടറിയായിരുന്ന വി.പി.മേനോൻ, [[കെ പി എസ് മേനോൻ]], [[ശ്രീ ശിവശങ്കരമേനോൻ]] (മുൻ വിദേശ കാര്യ സെക്രട്ടറി), [[റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ്|"റോ"(RAW)]] യുടെ മുൻ മേധാവിയും 1982 ദൽഹി ഏഷ്യാഡ് സംഘാടകസമിതിയിൽ പ്രവർത്തിക്കുകയും ചെയ്ത കെ. ശങ്കരൻ നായർ<ref>http://premkumarrao.wordpress.com/2013/01/25/inside-ib-and-raw-by-k-sankaran-nair/</ref>, ഇന്ത്യയിലെ മൂന്നാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന എം.കെ.നാരായണൻ<ref>http://en.wikipedia.org/wiki/M._K._Narayanan</ref>, തുടങ്ങിയ ഭരണതന്ത്രജ്ഞരുടെ നാടാണ് ഒറ്റപ്പാലം. ‍ഈയിടെയായി [[മലയാളം]], തമിഴ് മുഖ്യധാരാ സിനിമകളുടെ ഇഷ്ടപ്പെട്ട ലൊക്കേഷൻ കൂടിയായി മാറിയിട്ടുണ്ട് ഒറ്റപ്പാലവും പരിസര പ്രദേശങ്ങളും. പ്രശസ്ത കർണ്ണാടക സംഗീതജ്ഞനായിരുന്ന [[ചെമ്പൈ വൈദ്യനാഥഭാഗവതർ]] ഇവിടെയുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മണ്ഡപത്തിൽ വെച്ചാണ് ദിവംഗതനായത്. അടുത്ത കാലത്ത് ആ ക്ഷേത്രമിരിക്കുന്ന സ്ഥലത്തെ ചെമ്പൈനഗർ എന്നു പുനർ‌നാമകരണം ചെയ്തിട്ടുണ്ട്.
 
=== [[ജനസംഖ്യ]] ===
വരി 36:
*കിഴക്ക് - [[ലക്കിടിപേരൂർ ഗ്രാമപഞ്ചായത്ത്|ലക്കിടി-പേരൂർ]] പഞ്ചായത്ത്
*വടക്കുകിഴക്ക് - [[അമ്പലപ്പാറ]] പഞ്ചായത്ത്
*വടക്ക് - [[അനങ്ങൻ മല|അനങ്ങൻ]]നിരയും മലനിരയും അതിന്റെ താഴ്വരയിൽ [[അനങ്ങനടി]] ഗ്രാമപഞ്ചായത്തും
*പടിഞ്ഞാറ് - [[വാണിയംകുളം]] പഞ്ചായത്ത്
*തെക്ക്‌ - [[ഭാരതപ്പുഴ]],
 
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
ഒറ്റപ്പാലം വർഷങ്ങളായി നിലനിന്നു പോരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് അനുഗൃഹീതമാണ്. ഒറ്റപ്പാലം ഒരു വിദ്യാഭ്യാസ ജില്ലാതലസ്ഥാനവുമാണ്. നൂറുവയസ്സു പിന്നിട്ട എൻ.എസ്. എസ്. കെ.പി.ടി സ്കൂൾ, 1961-ൽ സ്ഥാപിതമായ എൻ. എസ്. എസ് കോളേജ്, കേന്ദ്രീയ വിദ്യാലയം, എൽ. എസ്. എൻ. കോൺ‌വെന്റ്, എൻ.എസ്. എസ് വിദ്യാഭ്യാസ കോളേജ്, G.H.S.S, സെവൻ‌ത് ഡേ അഡ്വന്റിസ്റ്റ് സ്കൂൾ എന്നിവയാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
 
=== ആശുപത്രികൾ ===
വരി 48:
* ഗവൺ‌മെന്റ് ആശുപത്രി, ടി.ബി റോഡ്, ഒറ്റപ്പാലം
* അശ്വിനി ആശുപത്രി, മെയിൻ റോഡ്, ഒറ്റപ്പാലം
* വള്ളുവനാട് ആശുപത്രിയും നഴ്സിങ്ങ് വിദ്യാലയവും, കണ്ണിയാമ്പുറംകണ്ണിയമ്പുറം, ഒറ്റപ്പാലം
* സെമാൽക്ക് ആശുപത്രി, സി.എസ്.എൻ ഓഡിറ്റോറിയത്തിനു സമീപം, ഒറ്റപ്പാലം,
* സെവൻ‌ത് ഡേ അഡ്വന്റിസ്റ്റ് ആശുപത്രി, കണ്ണിയാമ്പുറം, ഒറ്റപ്പാലം.
വരി 57:
 
'''റെയിൽ മാർഗം'''<br/>
ഭാരതീയ റെയിൽ ശൃംഖലയിലെ പാലക്കാട് ഡിവിഷന്റെ കീഴിലുള്ള ഒരു പ്രധാ‍ന സ്റ്റേഷനാണ് ഒറ്റപ്പാലം. കേരളത്തിലേക്കു കടക്കുമ്പോൾ പാലക്കാടിനു ശേഷമുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷനാണ് ഒറ്റപ്പാലം. [[മംഗലാപുരം]]/[[കൊങ്കൺ പാ‍ത|കൊങ്കൺ പാ‍തയിൽ]] [[ഷൊർണ്ണൂർ|ഷൊർണൂരും]] ആലപ്പുഴ/കന്യാകുമാരി പാതയിൽ [[വടക്കാഞ്ചേരി|വടക്കാഞ്ചേരിയുമാണ്]]യുമാണ് ഒറ്റപ്പാലത്തിനു ശേഷമുള്ള പ്രധാന സ്റ്റേഷനുകൾ.
 
'''റോഡു മാർഗ്ഗം'''<br/>
 
ഒറ്റപ്പാലം നഗരം പാലക്കാട്-[[പട്ടാമ്പി]] [[സംസ്ഥാന ഹൈവേയിൽപാത|സംസ്ഥാന പാതയിൽ]] പാലക്കാടു നിന്നും 34 കി.മീ അകലെയായി സ്ഥിതി ചെയ്യുന്നു. [[തൃശ്ശൂർ,]] [[പാലക്കാട്]], [[ചെർപ്പുളശ്ശേരി]], [[പെരിന്തൽമണ്ണ]], [[ഷൊർണ്ണൂർ]], [[തിരുവില്വാമല]] തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കെല്ലാം ബസ് മാർഗ്ഗം എത്താവുന്നതാണ്. [[കെ.എസ്. ആർ. ടി. സി.]], പ്രൈവറ്റ് ബസ്സുകൾ ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ നിന്നും സർവീസ് നടത്തുന്നു.
 
=== പ്രധാന ആരാധനാലയങ്ങൾ ===
"https://ml.wikipedia.org/wiki/ഒറ്റപ്പാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്