"അന്ത്യാവസ്ഥാസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
==[[സൊറോസ്ട്രിയൻ മതം]]==
 
ആത്മാവ് മൂന്നു ദിവസത്തേക്ക് ശവകുടീരത്തിനുസമീപം വസിക്കുന്നു. അപ്പോൾ ദുഷ്ടാത്മാക്കൾ പീഡിപ്പിക്കപ്പെടും. സുകൃതികളെ 'സ്രോഷ്' സഹായിക്കും. അതിനുശേഷം യോഗ്യതാനുസരണം ശിക്ഷയോ സമ്മാനമോ പ്രാപിക്കുന്നതിന് ആത്മാക്കൾ ദുഷ്ടരൂപികളുടെയോ ശിഷ്ടരൂപികളുടെയോ അകമ്പടിയോടെ പുറപ്പെടുന്നു. ചിന്വത്പാലത്തിൽവച്ച്[[ചിൻ‌വാദ് പാലം (വിശ്വാസം)|ചിൻവാദ് പാലത്തിൽ]]വച്ച് സുന്ദരിയായ ഒരു കന്യക ശിഷ്ടാത്മാവിനെ സ്വീകരിച്ച് സ്വർഗത്തിൽ അഹൂരമസ്ദായുടെ (നോ: അഹൂരമസ്ദാ) സവിധത്തിലേക്ക് ആനയിക്കുന്നു. ദുഷ്ടാത്മാവ് നരകത്തിൽ തള്ളപ്പെടുന്നു.
 
ചരിത്രം 3000 വർഷങ്ങൾ വീതമുള്ള നാലു യുഗങ്ങൾ ചേർന്നതാണ്. അവസാനയുഗത്തിൽ തിന്മയുടെ ശക്തികൾ പ്രബലമാകും. ഒടുവിൽ സാവ്യോഷ്യാന്ത് (രക്ഷകൻ) പ്രത്യക്ഷപ്പെടും. അതോടെ മരിച്ചവർ ഉയിർത്തെഴുന്നേൽക്കും. ദുഷ്ടർ നരകത്തിൽ തള്ളപ്പെടും. പ്രപഞ്ചം ഉരുകിയൊലിക്കും. അഹ്രിമാനെയും (നോ: അഹ്രിമാൻ) സഹായികളെയും അഹൂരമസ്ദാ തോല്പിക്കും. അതിനുശേഷം എല്ലാവരും ഒരുമിച്ചുകൂടും, പരസ്പരം തിരിച്ചറിയും, സമ്മാനങ്ങൾ കൈമാറും. എല്ലാവർക്കും ആത്മീയശരീരവും അമരത്വവും ലഭിക്കും. ഭൂമി നവീകരിക്കപ്പെട്ട് അനശ്വരമായിത്തീരുകയും ചെയ്യും.
"https://ml.wikipedia.org/wiki/അന്ത്യാവസ്ഥാസിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്