"ധാതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

64 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
(ചെ.) (91 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7946 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
പല തരത്തിലുള്ള ധാതു വർഗീകരണ സമ്പ്രദായങ്ങൾ നിലവിലുണ്ടെങ്കിലും ധാതുക്കളുടെ രാസ സംഘടനത്തെ അടിസ്ഥാനമാക്കിയുള്ള വർഗീകരണത്തിനാണ് കൂടുതൽ പ്രാമുഖ്യം. സിസ്റ്റം ഒഫ് മിനറോളജിയുടെ കർത്താവായ ജെയിംസ് ഡ്വെയ്റ്റ് ഡാനയാണ് ഈ വർഗീകരണ സമ്പ്രദായം അവതിപ്പിച്ചത്. ഈ സമ്പ്രദായപ്രകാരം ധാതുക്കളെ 17 ക്ലാസ്സുകളായി വർഗീകരിച്ചിരിക്കുന്നു. 1. പ്രാകൃതിക മൂലകങ്ങൾ, 2. സൾഫൈഡുകൾ, 3. ഓക്സൈഡുകൾ, 4. ഹൈഡ്രോക്സൈഡുകൾ, 5. ഹാലൈഡുകൾ, 6. കാർബണേറ്റുകൾ, 7. നൈട്രേറ്റുകൾ, 8. ബോറേറ്റുകൾ, 9. അയഡേറ്റുകൾ, 10. സൾഫേറ്റുകൾ 11. ക്രോമേറ്റുകൾ, 12. മോളിബ്ഡേറ്റുകൾ, 13. ടങ്സ്റ്റേറ്റുകൾ, 14. ഫോസ്ഫേറ്റുകൾ, 15. ആർസനേറ്റുകൾ, 16. വനേഡുകൾ, 17. സിലിക്കേറ്റുകൾ എന്നിവയാണ് അവ. ഇവയിൽ സിലിക്കേറ്റുകളാണ് ഭൂവല്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്.
 
രാസസംഘടനത്തെയാണ് ധാതുവർഗീകരണത്തിന്റെ അടിസ്ഥാന മാപകമായി പരിഗണിക്കുന്നതെങ്കിലും ഉദ്ഭവം, ഉപസ്ഥിതി, ചില ഭൗതിക ഗുണങ്ങൾ അഥവാ ഉപയോഗം എന്നിവയും ചിലപ്പോൾ ധാതുക്കളുടെ വർഗീകരണത്തിന് നിദാനമാകാറുണ്ട്. ഉദ്ഭവത്തിന്റെ അടിസ്ഥാനത്തിൽ ധാതുക്കളെ പ്രാഥമിക ധാതുക്കൾ (Primary minerals) എന്നും മധ്യമ ധാതുക്കൾ (Secondary minerals) എന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. [[മാഗ്മ|മാഗ്മയിൽനിന്ന്]] നേരിട്ട് [[പരൽ (രസതന്ത്രം)|ക്രിസ്റ്റലീകരിക്കപ്പെടുന്നവയാണ്]] പ്രാഥമിക ധാതുക്കൾ; അല്ലാത്തവ മധ്യമ ധാതുക്കളും. ആഗ്നേയ-കായാന്തരിത-അവസാദ ശിലകളിൽ മുഖ്യ ഘടകങ്ങളായി വർത്തിക്കുന്ന ധാതുക്കളെ ശിലാനിർമിത ധാതുക്കൾ എന്നു വിളിക്കുന്നു (ഉദാ. ക്വാർട്ട്സ്, ഫെൽസ്പാർ, അഭ്രം തുടങ്ങിയവ). അവശ്യ ധാതുക്കൾ അഥവാ മൂല ധാതുക്കൾ (essential minerals) എന്നും ഇവ അറിയപ്പെടുന്നു. എന്നാൽ ശിലകളിൽ നാമമാത്രമായി മാത്രം കാണപ്പെടുന്ന ചില ധാതുക്കളുണ്ട്. ഇവ ഉപ ധാതുക്കൾ (accessory minerals) എന്ന പേരിൽ അറിയപ്പെടുന്നു. (ഉദാ. പൈറൈറ്റ്, സിർക്കോൺ തുടങ്ങിയവ.) സമരൂപികൾ അഥവാ ഐസോമോർഫസുകൾ ഉൾപ്പെട്ട ധാതുഗണമാണ് ഐസോമോർഫസ് ഗ്രൂപ്പ് (ഉദാ. ഗാർണെറ്റ് ഗ്രൂപ്പ്). രാസ-ഭൌതിക ഗുണധർമങ്ങളിൽ പരസ്പര ബന്ധമുള്ള ധാതുക്കളെ ധാതുകുടുംബങ്ങളായി വിഭജിക്കുന്ന സമ്പ്രദായവും നിലവിലുണ്ട്. എന്നാൽ ഇവ സമരൂപികളാകണമെന്നില്ല.
 
സാമ്പത്തിക പ്രാധാന്യമുള്ള ധാതുക്കളെ പൊതുവേ സാമ്പത്തിക ഖനിജങ്ങൾ (economic minerals) എന്നു വിളിക്കുന്നു. ലോഹ, അലോഹ, രത്ന ധാതുക്കളാണ് പ്രധാനമായും സാമ്പത്തിക ധാതുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നത്. രാസികവും ഭൗതികവുമായ അപക്ഷയ പ്രക്രിയകളെ അതിജീവിക്കാൻ കഴിയുന്ന ധാതുക്കളെ പൊതുവേ ദൃഢ ധാതുക്കൾ (Stable minerals) എന്നു വിളിക്കുന്നു. കാഠിന്യം വളരെ കൂടിയ ഇത്തരം ധാതുക്കൾക്ക് അലേയ സ്വഭാവവും വളരെ കൂടുതലായിരിക്കും. നദീതീരങ്ങളിലും കടൽത്തീരങ്ങളിലും മറ്റും പ്ലേയ്സർ (Placer) നിക്ഷേപങ്ങളായി കാണപ്പെടുന്ന ധാതുക്കൾക്ക് ഘന ധാതുക്കൾ (Heavy minerals) എന്നാണ് പേര്. ഉയർന്ന ആപേക്ഷിക ഘനത്വമാണ് ഇവയുടെ മുഖ്യ സവിശേഷത. പരിവർത്തന വിധേയമാകാത്ത ശിലാഘടകങ്ങളെയും ചിലപ്പോൾ ധാതുക്കൾ എന്നു വിശേഷിപ്പിക്കാറുണ്ട്. ഇവ പൊതുവേ അവിശിഷ്ട ധാതുക്കൾ (detrial minerals) എന്നറിയപ്പെടുന്നു. ഉദ്ഭവസ്ഥാനത്തിന്റെ അടിസ്ഥാനത്തിലും ചിലപ്പോൾ ധാതുക്കളെ വർഗീകരിക്കാറുണ്ട്.
430

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1747932" എന്ന താളിൽനിന്ന് ശേഖരിച്ചത്